ഈ ദുരന്തം വലിയ മാറ്റമാണ് നമ്മുടെ സമൂഹത്തിൽ ഉണ്ടാക്കിയിരിക്കുന്നത്. നമുക്കിതിനെ അതിജീവിച്ചേ പറ്റൂ. വരുംദിവസങ്ങളിൽ അടിയന്തരമായി മെഡിക്കൽ സഹായം ആവശ്യമായി വന്നേക്കാം. സാധാരണക്കാരായ തൊഴിലാളികളെയാണ് ഈ ദുരവസ്ഥ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നതെന്ന് അനിത ഡോംഗ്രെ പറഞ്ഞു.
ഈ കൊറോണ കാലത്ത് പലരും വീടുകളിലിരുന്നാണ് ജോലി ചെയ്യുന്നത്. ഈ സമയം ഏറ്റവും കൂടുതൽ ബാധിക്കുന്നത് അന്നത്തെ കൂലിക്ക് അന്നത്തെ അരി കണ്ടെത്തുന്നവരെയാണ്. അത്തരത്തിലുള്ളവരെ സഹായിച്ച് മാതൃകയാകുകയാണ് പ്രശസ്ത ഫാഷൻ ഡിസൈനർ അനിത ഡോംഗ്രെ.
ഈ ദുരന്തം വലിയ മാറ്റമാണ് നമ്മുടെ സമൂഹത്തിൽ ഉണ്ടാക്കിയിരിക്കുന്നത്. നമുക്കിതിനെ അതിജീവിച്ചേ പറ്റൂ. വരുംദിവസങ്ങളിൽ അടിയന്തരമായി മെഡിക്കൽ സഹായം ആവശ്യമായി വന്നേക്കാം. സാധാരണക്കാരായ തൊഴിലാളികളെയാണ് ഈ ദുരവസ്ഥ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നതെന്ന് അനിത ഡോംഗ്രെ പറഞ്ഞു. ഈ സമയത്ത് അനിത ഡോംഗ്രെ ഫൗണ്ടേഷൻ ഒന്നരക്കോടി രൂപ അവർക്കായി നൽകാൻ തീരുമാനിച്ചുവെന്നും അവർ പറഞ്ഞു.
undefined
നെയ്ത്തുകാർക്കും, മറ്റുചെറുകിട തൊഴിലാളികൾക്കുമായി ഒന്നരക്കോടി രൂപയാണ് അനിത നൽകിയത്. കമ്പനിയിലെ സ്ഥിര വരുമാനക്കാർക്ക് നൽകുന്ന ആരോഗ്യ ഇൻഷൂറൻസ് അത്യാവശ്യഘട്ടത്തില്‍ അവർക്ക് നൽകുമെന്നും ഇൻസ്റ്റാഗ്രാമിൽ അനിത കുറിച്ചു.