വീല്‍ചെയറില്‍ നിന്ന് അവൾ എഴുന്നേറ്റു; കണ്ണുനിറച്ച് കണ്ട് പ്രിയപ്പെട്ടവര്‍...

By Web Team  |  First Published Mar 7, 2019, 1:59 PM IST

ഫാത്തിമ അസ്‍ലയെന്നാണ് പാത്തുവിന്റെ യഥാര്‍ത്ഥ പേര്. പക്ഷേ അടുപ്പക്കാര്‍ക്കൊക്കെ അവള്‍ നിലാവ് പോലെ ചിരിക്കുകയും നക്ഷത്രം പോലെ തിളങ്ങുകയും ചെയ്യുന്ന പാത്തുവാണ്. കോട്ടയം ഹോമിയോ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനിയാണ് പാത്തു
 


എല്ലുകള്‍ പെട്ടെന്ന് നുറുങ്ങിപ്പോകുന്ന അസുഖമായിരുന്നു പാത്തുവിന്. ഒരു ചെറിയ അശ്രദ്ധ പോലും എല്ലുകള്‍ പെട്ടെന്ന് പൊട്ടിപ്പോകാന്‍ കാരണമാകും. പോരാത്തതിന് നട്ടെല്ലിലെ വളവും. പലതവണയുള്ള വീഴ്ചകളിലായി കാലില്‍ മാത്രം അറുപതിലധികം പൊട്ടല്‍ സംഭവിച്ചു. ഇതിനെ തുടര്‍ന്ന് ഒട്ടും നടക്കാനാവില്ലെന്ന അവസ്ഥ വന്നു. 

അങ്ങനെ ജീവിതം വീല്‍ ചെയറിലേക്ക് പറിച്ചുവച്ചു. വര്‍ഷങ്ങളായി ഇതേ താളത്തിലായിരുന്നു പാത്തുവിന്റെ ജീവിതം ഓടിക്കൊണ്ടിരുന്നത്. വീല്‍ ചെയറില്‍ അവളുടെ ജീവിതം ഒതുങ്ങിപ്പോകുമോയെന്ന് പ്രിയപ്പെട്ടവരെല്ലാം സങ്കടപ്പെട്ടു. എങ്കിലും പുഞ്ചിരിയോടെ എല്ലാത്തിനേയും സധൈര്യം നേരിടാനുള്ള കരുത്ത് പാത്തു എവിടെനിന്നോ ആര്‍ജ്ജിച്ചു.

Latest Videos

undefined

ഫാത്തിമ അസ്‍ലയെന്നാണ് പാത്തുവിന്റെ യഥാര്‍ത്ഥ പേര്. പക്ഷേ അടുപ്പക്കാര്‍ക്കൊക്കെ അവള്‍ നിലാവ് പോലെ ചിരിക്കുകയും നക്ഷത്രം പോലെ തിളങ്ങുകയും ചെയ്യുന്ന പെണ്ണാണ്. കോട്ടയം ഹോമിയോ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനിയാണ്. പഠിക്കാന്‍ മിടുക്കിയാണ്. പഠനത്തിന് പുറമെ പാത്തു തയ്യാറാക്കിയ വ്ലോഗുകൾക്കും ആരാധകർ ഏറെയാണ്

ചികിത്സയും മറ്റ് ചെലവുകളുമൊക്കെയായി പാത്തുവിന്റെ കുടുംബം ഏറെ സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിട്ടു. ഇതിനിടെ മകളെ പഠിക്കാനയയ്‌ക്കേണ്ടെന്ന ഉപദേശങ്ങളും വന്നു. എന്നാല്‍ ആ കുടുംബത്തിന് അവളെ കൈവിടാനാകുമായിരുന്നില്ല. എല്ലാ പ്രതിസന്ധികളിലും തകര്‍ന്നുപോകാതെ, ആത്മവിശ്വാസത്തോടെ അവരോടൊപ്പം അവളും ചിരിച്ചു. 

ആ ചിരി, ഒടുവില്‍ പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് ചെന്നുകയറിയിരിക്കുന്നു. രണ്ട് മാസം മുമ്പ് കോയമ്പത്തൂരില്‍ വച്ചുനടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം ഇപ്പോള്‍ പാത്തുവിന് നില്‍ക്കാം, കുറേശ്ശെ നടക്കാം. പരസഹായമില്ലാതെ ഇഷ്ടാനുസരണം നടക്കാനും, നില്‍ക്കാനുമൊക്കെ ഇനിയും സമയമെടുക്കും. എങ്കിലും തുറന്നുകിട്ടിയ പ്രതീക്ഷയുടെ അരികുപിടിച്ച് പ്രിയപ്പെട്ടവരുടെ വാക്കുകള്‍ കേട്ട് ജീവിതത്തിലേക്ക് നടന്നുകയറാനുള്ള ഒരുക്കത്തില്‍ തന്നെയാണ് പാത്തു. 

 

click me!