റെയിൽ‌വേ ട്രാക്കിൽ‌ കുടുങ്ങിയ വയോധികനെ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം

By Web Team  |  First Published Aug 16, 2020, 9:35 AM IST

വീൽചെയർ വയോധികനിൽ നിന്ന് മാറ്റാൻ കഴിയില്ലെന്ന് മനസിലായ എറിക വയോധികനെ വലിച്ചിറക്കുകയും ഇരുവരും താഴേക്ക് വീഴുന്നതും ഇതിനിടയിൽ വീൽചെയറും കടന്ന് ട്രെയിൻ കുതിച്ചുപോകുന്നതും വീഡിയോയിൽ കാണാം. 


റെയിൽ‌വേ ട്രാക്കിൽ‌ കുടുങ്ങിയ വയോധികനെ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കാലിഫോർണിയയിൽ നിന്നുള്ള എറിക യുറിയ എന്ന പൊലീസ് ഉദ്യോ​ഗസ്ഥയാണ് വയോധികനെ രക്ഷിച്ചത്. ലോദി എന്ന സ്ഥലത്ത് എറിക പട്രോളിങ് ചെയ്യുന്നതിനിടെയാണ് സംഭവം.

വണ്ടിയിൽ പോവുകയായിരുന്ന എറിക റെയിൽവേ പാളത്തിൽ കുടുങ്ങിയ വീൽചെയറിൽ ഇരിക്കുന്ന വയോധികനെ കാണുകയായിരുന്നു. തീവണ്ടി വയോധികന്റെ അടുത്തെത്താറായി എന്ന് കണ്ടപ്പോൾ മറ്റൊന്നും ചിന്തിക്കാതെ എറിക തീവണ്ടിപ്പാതയിലേക്ക് പായുകയായിരുന്നു. തീവണ്ടി അടുത്തതോടെ വീൽചെയർ അവിടെ തന്നെയിട്ട് വയോധികനെ താഴെയിറക്കാൻ ശ്രമിക്കുകയാണ് അവർ ചെയ്തത്.

Latest Videos

undefined

വീൽചെയർ വയോധികനിൽ നിന്ന് മാറ്റാൻ കഴിയില്ലെന്ന് മനസിലായ എറിക വയോധികനെ വലിച്ചിറക്കുകയും ഇരുവരും താഴേക്ക് വീഴുന്നതും ഇതിനിടയിൽ വീൽചെയറും കടന്ന് ട്രെയിൻ കുതിച്ചുപോകുന്നതും വീഡിയോയിൽ കാണാം. പെട്ടെന്നുള്ള വീഴ്ച്ചയിൽ വയോധികന്റെ കാലിന് പരിക്കേറ്റു. ഉടൻ തന്നെ പൊലീസ് സമീപത്തുള്ള ആശുപത്രിയിൽ വയോധികനെ പ്രവേശിപ്പിച്ചു.

എറികയുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിലാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. ഇപ്പോൾ വീഡിയോ കാണുമ്പോൾ തനിക്ക് കഴിഞ്ഞതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല. വയോധികനെ രക്ഷിക്കുക എന്നത് മാത്രമായിരുന്നു അപ്പോൾ മനസിൽ ഉണ്ടായിരുന്നുതെന്നും  എറിക പറയുന്നു. 

മറ്റൊരാളെ രക്ഷിക്കാൻ ഓഫീസർ എറിക സ്വന്തം ജീവൻ പണയപ്പെടുത്തി, എറികയുടെ വീരത്വത്തെ കുറിച്ച് ഞങ്ങൾവളരെയധികം അഭിമാനിക്കുന്നുവെന്ന അടിക്കുറിപ്പോടെ തങ്ങളുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ കാലിഫോർണിയ പൊലീസ് വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു.

സർപ്രൈസ് നൽകാൻ സ്വർണമാല ഭർത്താവ് ഒളിപ്പിച്ചത് അടുക്കളയില്‍; ഭാര്യ അറിഞ്ഞത് രണ്ട് മാസം കഴിഞ്ഞ് !

 


 

click me!