ഗർഭകാലത്തെ മാനസിക പിരിമുറുക്കവും ശാരീരിക ബുദ്ധിമുട്ടുകളും കുറയ്ക്കാൻ ഇതുമൊരു ചികിത്സയാണെന്ന് ആശുപത്രി അധികൃതർ
കൊച്ചി: ക്രിസ്മസ് കാലമായാൽ ഹോട്ടലുകളിൽ കേക്ക് മിക്സിംഗ് നടത്തുന്നത് പതിവാണ്. എന്നാൽ ചികിത്സയ്ക്കെത്തിയ ഗർഭിണികള്‍ക്കായി ഒരു കേക്ക് മിക്സിംഗ് നടത്തിയിരിക്കുകയാണ് കൊച്ചി കിൻഡർ ആശുപത്രി. 70 ഗർഭിണികളാണ് കേക്ക് മിക്സിംഗിൽ പങ്കെടുത്തത്.
ഗർഭകാല അവശതകള്‍ക്ക് അവധി നൽകി അവർ 70 പേർ എപ്രണും ഗ്ലൗസും ധരിച്ച് തയ്യാറായി. ലേബർ റൂമിലേക്കല്ല. നിറവയറുമായെത്തിയത് കേക്ക് മിക്സിങിൽ പങ്കെടുക്കാനാണ്. മുന്നിൽ കൂട്ടിവെച്ച ഉണക്ക പഴങ്ങളും നട്സും പൊടിച്ച ധാന്യങ്ങളും സുഗന്ധ ദ്രവ്യങ്ങളുമൊക്കെ ജ്യൂസും വൈനും റമ്മുമെല്ലാം ചേർത്ത് അവർ ആഘോഷപൂർവം ചേർത്തിളക്കി. ഇനി ഈ കൂട്ട് വായു കടക്കാത്ത കണ്ടെയ്നറിൽ മാസങ്ങളോളം സൂക്ഷിക്കും. അങ്ങനെയാണ് രൂചിയൂറുന്ന പ്ലം കേക്കാകാൻ പാകമാകുക.
undefined
ആര്‍ത്തവമുള്ള സ്ത്രീകള്‍ക്ക് കരിപ്പെട്ടി പ്രയോജനപ്രദം; എങ്ങനെയെന്നറിയൂ...
കേക്ക് മിക്സിംഗ് ചിലർക്ക് ആദ്യാനുഭവം ആയിരുന്നുവെങ്കിൽ, ചിലർക്കാകട്ടെ ഗർഭകാല വിനോദമാണിത്. ആശുപത്രിയിലേക്ക് പോകുംവഴി കേക്ക് മിക്സിംഗിന് എത്തിയവരുമുണ്ട്. ഗർഭകാലത്തെ മാനസിക പിരിമുറുക്കവും ശാരീരിക ബുദ്ധിമുട്ടുകളും കുറയ്ക്കാൻ ഇതുമൊരു ചികിത്സയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അടുത്ത വർഷത്തെ ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് 450 കിലോ മിശ്രിതമാണ് കേക്കുണ്ടാക്കാനായി തയ്യാറാക്കിയത്.