ചടയമംഗലം: വ്യത്യസ്തമായ കാഴ്ചകളെയും തീരുമാനങ്ങളെയും കയ്യടികളോടെ സ്വീകരിക്കുന്നവരാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍. അത്തരത്തിലൊരു മാതൃകാപരമായ തീരുമാനത്തെ അഭിനന്ദിക്കുകയാണ് സാമൂഹിക മാധ്യമങ്ങളിപ്പോള്‍.
വിവാഹത്തിനു വേണ്ടി മുസ്‌ലിംകൾക്കിടയിൽ വരൻ വധുവിന് മഹര്‍ നല്‍കുന്ന ചടങ്ങുണ്ട്. മഹർ സ്ത്രീകൾക്കുള്ള അവകാശമാണ്. അതിനാൽ പുരുഷൻ സ്ത്രീക്ക് അവളുടെ മാന്യതക്കും നിലവാരത്തിനും യോജിച്ച രീതിയിലുള്ള വിവാഹമൂല്യം നൽകണമെന്ന് അനുശാസിക്കുന്നു. വിവാഹമൂല്യം നിശ്ചയിക്കാതെയും നൽകാതെയുള്ള വിവാഹങ്ങൾ സാധുവാകുകയില്ല. വിവാഹമൂല്യം എത്രയാവണമെന്ന് ഇസ്‌ലാം കൃത്യമായി നിർണയിച്ചിട്ടില്ല. മര്യാദയനുസരിച്ചു നൽകണമെന്ന് നിർദ്ദേശിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.
undefined
എന്നാല്‍ മഹറായി പൊന്നും പണവും വേണ്ട നൂറ് പുസ്തകങ്ങള്‍ മതിയെന്നാണ് വധുവായ അജ്ന ആവശ്യപ്പെട്ടത്. അജ്നയുടെ ഇഷ്ട പ്രകാരം ചടയമംഗലം പോരെടം വെള്ളച്ചാലിൽ ഇജാസ് ഹക്കിം 100 പുസ്തകങ്ങൾ മഹറായി നൽകുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് അജ്നയും ഇജാസും.