മുലയൂട്ടുന്ന അമ്മമാര്‍ അധികം ഇറുക്കമുള്ള ബ്രേസിയര്‍ ഉപയോഗിക്കരുത്. ഇറുക്കം കൂടിയാല്‍ സ്തനത്തിനും മുലപ്പാലുണ്ടാകുന്ന ഗ്രന്ഥികളിലും പാലൊഴുകുന്ന കുഴലുകളിലുമെല്ലാം സമ്മര്‍ദവും വേദനയും ഉണ്ടാകും.
ചില സ്ത്രീകളിൽ സ്തനങ്ങളിൽ പഴുപ്പ് ഉണ്ടാകാറുണ്ട്. മുലകുടിക്കുന്ന കുഞ്ഞിന് ചെറിയ പാല്‍പ്പല്ലുകള്‍ ഉണ്ടെങ്കില്‍ പല്ലുകൊണ്ടും മുലകണ്ണിലോ, സ്തനത്തിലോ, ചര്‍മത്തിലോ മുറിവുണ്ടാകാം. ഈ മുറിവ് ക്രമേണ പഴുക്കാനിടയുണ്ട്. ആദ്യം മുലപ്പാല്‍ ഗ്രന്ഥികള്‍ക്കു ചുറ്റുമുള്ള കൊഴുപ്പു നിറഞ്ഞ ഭാഗങ്ങളില്‍ പഴുപ്പ് വ്യാപിക്കുന്നു.
പഴുപ്പ് കൂടുതല്‍ ഉള്ളിലേക്ക് വ്യാപിച്ചാല്‍ സ്തനത്തിനുള്ളില്‍ പഴുപ്പ് കെട്ടിനില്‍ക്കുകയും പഴുത്ത് കുരുപോലാകുകയും ചെയ്യുന്നു. ഇത് കീറി പഴുപ്പ് പുറത്തു കളയേണ്ടിവരും. മലയൂട്ടല്‍ സമയത്തോ, സ്തനങ്ങളില്‍ ക്ഷതത്തിന്റെ ഫലമായോ അല്ലാതെയോ പഴുപ്പ് കാണുകയാണെങ്കില്‍ അപൂര്‍വമായി അത് സ്തനാര്‍ബുദത്തിന്റെ സൂചനയാകാം.
undefined
ആദ്യഘട്ടത്തില്‍ പനി, അസ്വസ്ഥത, ക്ഷീണം, പഴുപ്പു ബാധിച്ച ഭാഗത്ത് വേദന എന്നിവയുണ്ടാകാം. സ്തനത്തിന് വീക്കം, ചുവപ്പു നിറം, സ്പര്‍ശിച്ചാല്‍ ചൂടും വേദനയും എന്നിവ കാണാം.
പഴുപ്പിനുള്ള സാഹചര്യങ്ങള്‍...
മുലയുട്ടുന്ന രീതി...
കുഞ്ഞിന് മുലയുട്ടുന്ന രീതി ശരിയാവാതിരിക്കുക. കൃത്യമായ ഇടവേളകളില്‍ ശരിയായ രീതിയില്‍ കുഞ്ഞിന് മുലയൂട്ടേണ്ടതാണ്. രണ്ട് സ്തനങ്ങളില്‍ നിന്നും മാറിമാറി മുല നല്‍കണം. അതല്ലെങ്കില്‍ മുലപ്പാല്‍ കെട്ടിക്കിടക്കാനും പഴുപ്പുണ്ടാകാനും ഇടയുണ്ട്.
അടിവസ്ത്രം ധരിക്കുമ്പോൾ...
മുലയൂട്ടുന്ന അമ്മമാര്‍ അധികം ഇറുക്കമുള്ള ബ്രേസിയര്‍ ഉപയോഗിക്കരുത്. ഇറുക്കം കൂടിയാല്‍ സ്തനത്തിനും മുലപ്പാലുണ്ടാകുന്ന ഗ്രന്ഥികളിലും പാലൊഴുകുന്ന കുഴലുകളിലുമെല്ലാം സമ്മര്‍ദവും വേദനയും ഉണ്ടാകും.
മുലയൂട്ടല്‍ നിർത്തുമ്പോൾ...
മുലയൂട്ടല്‍ വേഗം നിര്‍ത്തുന്നത് ചില സ്ത്രീകള്‍ സ്തനസൗന്ദര്യം നഷ്ടപെടുമോ എന്നു ഭയന്ന് മുലയൂട്ടല്‍ പെട്ടെന്നു നിര്‍ത്താറുണ്ട്. ഇത് ശരിയായ രീതിയല്ല. പെട്ടന്നു മുലയൂട്ടല്‍ നിര്‍ത്തുകയാണെങ്കില്‍ പാല്‍ കെട്ടി കിടന്നു പഴുപ്പുണ്ടാകും.
അമിതവണ്ണമുള്ള അമ്മമാര്‍ ...
അമിതവണ്ണമുള്ള അമ്മമാര്‍ക്ക് സ്തനത്തില്‍ പഴുപ്പുവരാന്‍ സാധ്യത കൂടാറുണ്ട്. അതിനാല്‍ അമിതവണ്ണമുള്ള അമ്മമാര്‍ വണ്ണം കുറയ്ക്കുക. മുമ്പ് അണുബാധ ഉണ്ടായിട്ടുള്ളവര്‍ സ്തനത്തില്‍ മുമ്പ് പഴുപ്പ് വന്നിട്ടുണ്ടെങ്കില്‍ വീണ്ടും പഴുപ്പുവരാന്‍ സാധ്യത വര്‍ധിക്കുന്നു.