അതേസമയം, നിരവധി ആരാധകര്‍ കരീനയെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തു. അടുത്തിടെ ഒരു കുഞ്ഞിന് ജന്മം നൽകിയ അമ്മയുടെ ശരീരം എങ്ങനെയാകണമെന്നാണ് നിങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് ചിലര്‍ ചോദിച്ചു.
വസ്ത്രധാരണം അവനവനെ മാത്രം ബാധിക്കുന്ന കാര്യമാണെന്നിരിക്കെ ഇന്നും നിരവധി പേര്‍ വസ്ത്രധാരണത്തിന്റെ പേരിൽ വിമര്‍ശനങ്ങള്‍ (criticism) നേരിടുന്നുണ്ട്. സിനിമാ നടിമാരാണ് പലപ്പോഴും ഇത്തരത്തിലുള്ള ക്രൂരമായ ട്രോളുകൾക്ക് (trolls) ഇരയാകുന്നത്. അടുത്തിടെ മലയാളത്തിലെ ചില യുവനടിമാർക്കെതിരെയും സൈബർ ആക്രമണമുണ്ടായിരുന്നു (cyber attack).
ഇപ്പോഴിതാ റാംപിൽ ചുവടുവച്ച ബോളിവുഡ് നടി കരീന കപൂറും (kareena kapoor) വസ്ത്രത്തിന്‍റെ പേരില്‍ 'ബോഡി ഷെയിമിംഗ്' നേരിടുകയാണ്. രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകി അധികമാവും മുമ്പേ താരം തന്റെ കരിയറിലേയ്ക്ക് തിരിച്ചെത്തിയിരുന്നു.
undefined
'ലാക്മെ ഫാഷൻ വീക്കി'ൽ നിന്നുള്ള കരീനയുടെ ചിത്രങ്ങള്‍ക്ക് നേരെയാണ് ഇപ്പോള്‍ വിമര്‍ശനം ഉയരുന്നത്. പ്രശസ്ത ഡിസൈനർ ഗൗരവ് ഗുപ്ത ഒരുക്കിയ ഗൗൺ ധരിച്ചാണ് കരീന റാംപിലെത്തിയത്.
എന്നാല്‍ പ്രസവത്തോട് അനുബന്ധിച്ച് കരീന വണ്ണം വച്ചതിനെക്കുറിച്ചാണ് ചിത്രങ്ങൾക്ക് താഴെ വന്ന കമന്റുകളിലേറെയും. താരത്തിന്റെ കൈകളും മുഖവും ഏറെ വണ്ണം വച്ചെന്നാണ് ചിലരുടെ കമന്റ്. മുഖത്ത് പ്രായം അറിയാന്‍ തുടങ്ങിയെന്നും എന്തൊരു ഇറുകിയ വസ്ത്രമാണ് ധരിച്ചിരിക്കുന്നത് എന്നും മറ്റൊരു കൂട്ടം വിമര്‍ശിച്ചു.
അതേസമയം, നിരവധി ആരാധകര്‍ കരീനയെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തു. അടുത്തിടെ ഒരു കുഞ്ഞിന് ജന്മം നൽകിയ അമ്മയുടെ ശരീരം എങ്ങനെയാകണമെന്നാണ് നിങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് ചിലര്‍ ചോദിച്ചു. രണ്ട് കുട്ടികളുടെ അമ്മയായ നാൽപത്തിയൊന്നുകാരി ഇപ്പോഴും സൈസ് സീറോ ആയിരിക്കുമെന്നാണോ കരുതുന്നത് എന്നും മറ്റുചിലര്‍ ചോദിക്കുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona