'ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം'; മാതാപിതാക്കളുടെ വിവാഹമോചനത്തെ പറ്റി ബില്‍ ഗേറ്റ്‌സിന്‍റെ മകളുടെ കുറിപ്പ്

By Web Team  |  First Published May 6, 2021, 10:48 AM IST

തങ്ങളുടെ സമ്പാദ്യത്തിന്‍റെ നല്ലൊരു പങ്കും ഇരുവരും ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ചെലവാക്കുമായിരുന്നു. ചാരിറ്റി ഫൗണ്ടേഷന്‍ ഇനിയും തുടരുമെന്നും ദമ്പതികള്‍ എന്ന നിലയില്‍ ജീവിതം ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കാത്തതിനാലാണ് വിവാഹ മോചനം നേടുന്നതെന്നുമാണ് ഇരുവരും അറിയിച്ചത്. 


മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകത്തെ കോടീശ്വരന്മാരില്‍ പ്രധാനിയുമായ ബില്‍ ഗേറ്റ്‌സും(65) ഭാര്യ മെലിന്‍ഡയും(56) വേര്‍പിരിയുന്നു എന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഇരുപത്തിയേഴ് വര്‍ഷത്തെ വിവാഹജീവിതത്തിന് വിരാമമിടാന്‍ തീരുമാനിച്ചിരിക്കുകയാണ് എന്ന വാര്‍ത്ത ഇരുവരും ചേര്‍ന്നാണ് പുറത്തുവിട്ടത്.

തങ്ങളുടെ സമ്പാദ്യത്തിന്‍റെ നല്ലൊരു പങ്കും ഇരുവരും ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ചെലവാക്കുമായിരുന്നു. ചാരിറ്റി ഫൗണ്ടേഷന്‍ ഇനിയും തുടരുമെന്നും ദമ്പതികള്‍ എന്ന നിലയില്‍ ജീവിതം ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കാത്തതിനാലാണ് വിവാഹ മോചനം നേടുന്നതെന്നുമാണ് ഇരുവരും അറിയിച്ചത്. 

Latest Videos

undefined

ഇപ്പോഴിതാ മാതാപിതാക്കളുടെ വേര്‍പിരിയലിനെ കുറിച്ച് മൂത്തമകള്‍ ജെന്നിഫര്‍ ഗേറ്റ്‌സ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്‍റെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് എല്ലാ പിന്തുണയും നല്‍കണമെന്നുമാണ് തന്റെ ഫോളോവേഴ്‌സിനോട് ജെന്നിഫര്‍  ആവശ്യപ്പെടുന്നത്.

 

'എന്‍റെ മാതാപിതാക്കളുടെ വിവാഹമോചനത്തെ കുറിച്ച് നിങ്ങളില്‍ പലരും അറിഞ്ഞുകാണും. കുടുംബം വെല്ലുവിളി നിറഞ്ഞ ഒരു ഘട്ടത്തിലൂടെ കടന്നു പോവുകയാണ്. എന്റെ മാറ്റങ്ങള്‍ക്കും വികാരങ്ങള്‍ക്കും ഞാന്‍ തന്നെ പിന്തുണനല്‍കാനുള്ള വഴികള്‍ ഇനി സ്വയം കണ്ടെത്തേണ്ടി വരും, അതുപോലെ മറ്റ് കുടുംബാംഗങ്ങള്‍ക്കും. അവരുടെ വേര്‍പിരിയലിനെ കുറിച്ച് ഞാന്‍ അഭിപ്രായങ്ങളൊന്നും പറയുന്നില്ല. എന്നാല്‍ നിങ്ങളുടെ ആശ്വാസവാക്കുകളും പിന്തുണയും എനിക്ക് വലുതാണെന്ന് അറിയുക. ഞങ്ങളുടെ ജീവിതത്തിലെ അടുത്ത തലത്തിലേക്കുള്ള യാത്രയില്‍ ഞങ്ങളുടെ സ്വകാര്യതയെ നിങ്ങള്‍ മാനിക്കുന്നതിന് നന്ദി അറിയിക്കുന്നു' - ജെന്നിഫര്‍ കുറിച്ചു. 

pic.twitter.com/padmHSgWGc

— Bill Gates (@BillGates)

 

Also Read: ബില്‍ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും വേര്‍പിരിഞ്ഞു...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!