മത്സരത്തിൻ്റെ രജിസ്ട്രേഷൻ 2024 ഏപ്രിൽ 15 ന് ആരംഭിച്ചു. മുൻ സീസണുകളിലെ വൻ വിജയത്തിന് ശേഷം സീസൺ 3 കൂടുതൽ ഗംഭീരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ത്രീകൾക്ക് സ്വയം നോമിനേറ്റ് ചെയ്യാം അല്ലെങ്കിൽ മറ്റുള്ളവർക്ക് നാമനിർദ്ദേശം ചെയ്യാം.
നിയോ ഹെയർ ലോഷൻ അവതരിപ്പിക്കുന്ന ഭീമാ സൂപ്പർ വുമൺ മൂന്നാം സീസൺ വീണ്ടുമെത്തുന്നു. സ്ത്രീകൾക്ക് തങ്ങളുടെ കഴിവുകൾ കണ്ടെത്തുന്നതിനും മുന്നോട്ടുള്ള പാതയിൽ പുതിയ ഉയരങ്ങൾ താണ്ടുന്നതിനുവേണ്ട പ്രചോദനം ഉൾകൊള്ളാനും അവർക്ക് അർഹമായ അംഗീകാരം നൽകുക ചെയ്യുന്നതിനുമുള്ള വേദിയാണ് ഭീമ സൂപ്പർ വുമൺ.
മത്സരത്തിൻ്റെ രജിസ്ട്രേഷൻ 2024 ഏപ്രിൽ 15 ന് ആരംഭിച്ചു. മുൻ സീസണുകളിലെ വൻ വിജയത്തിന് ശേഷം സീസൺ 3 കൂടുതൽ ഗംഭീരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ത്രീകൾക്ക് സ്വയം നോമിനേറ്റ് ചെയ്യാം അല്ലെങ്കിൽ മറ്റുള്ളവർക്ക് നാമനിർദ്ദേശം ചെയ്യാം.
അപേക്ഷാ അയക്കേണ്ട രീതി ഇങ്ങനെയാണ്. അപേക്ഷക എന്തുകൊണ്ടാണ് സൂപ്പർ വുമൺ ആകുന്നത് എന്ന് കാണിക്കുന്ന 2 മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ ഷൂട്ട് ചെയ്ത് 054 300 2680 എന്ന നമ്പറിലേക്ക് WhatsApp വഴി അയയ്‌ക്കുക..കൂടുതൽ വിശദാംശങ്ങൾക്ക് asianetnews.com/bhima-super-woman സന്ദർശിക്കുക
മികച്ച അപേക്ഷകൾ അടുത്ത റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടും. പങ്കെടുക്കുന്നവർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണിത്. സെലിബ്രിറ്റി ജഡ്ജിമാരും വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരും ഇതിൽ പങ്കെടുക്കുന്നു. മത്സരാർത്ഥികളുടെ കഴിവുകൾ മികച്ചതാക്കാൻ ജഡ്ജിമാരും വിദഗ്ധർ അവരെ സഹായിക്കും. ശേഷം മികച്ച മത്സരാർത്ഥി ഭീമ സൂപ്പർ വുമൺ സീസൺ 3 ആയി കിരീടം ചൂടും.
ഏഷ്യാനെറ്റ് ന്യൂസ് മീഡിയ പാർട്ണർ ആയും ഹിറ്റ് എഫ്എം, 89.4 തമിഴ് എഫ്എം എന്നിവ റേഡിയോ പാർട്ണർമാരായും ഇക്വിറ്റി പ്ലസ് അഡ്വർടൈസിംഗ് ഇവൻ്റ് മാനേജ്മെൻ്റിൻ്റെ മേൽനോട്ടം വഹിക്കും. ജി ഷോക്ക്, ഈസ്‌റ്റേൺ, ലുലു എക്‌സ്‌ചേഞ്ച്, ബ്ലാക്ക് ടുലിപ് ഫ്‌ളവേഴ്‌സ്, റോസ്മേരി & ബയോട്ടിൻ, ഇഎംഎൻഎഫ്, ഫോർച്യൂൺ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ്, നാലുകെട്ട് റെസ്റ്റോറൻ്റ്, മലയാള മനോരമ, ഡെയ്‌ലിഹണ്ട് എന്നിവരാണ് ഭീമ സൂപ്പർ വുമൺ സീസൺ 3 ൻ്റെ മറ്റ് സ്‌പോൺസർമാരും അസോസിയേറ്റുകളും.