ദഹന പ്രക്രിയ സുഗമമാക്കാന്‍ ഇടതു വശം ചേര്‍ന്ന് കിടക്കുന്നതാണ് ഉത്തമം. ഗര്‍ഭപാത്രത്തിലേക്കും വൃക്കയിലേക്കുമുള്ള രക്തയോട്ടം സുഗമമാക്കാന്‍ ഇതു സഹായിക്കും. നെഞ്ചെരിച്ചിലും അസിഡിറ്റിയും ഒഴിവാക്കാനും ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും ഇടതു വശം ചേര്‍ന്നുള്ള കിടപ്പ് സഹായിക്കും.
ഗർഭിണികൾ ഇടത് വശം ചരിഞ്ഞ് കിടക്കണമെന്ന് പറയുന്നതിൽ ചില കാര്യങ്ങളുണ്ട്. രക്തപ്രവാഹം വര്‍ധിപ്പിക്കാനും ഗര്‍ഭാശയത്തിലേക്കും ഗര്‍ഭസ്ഥശിശുവിലേക്കും ഉള്ള രക്തയോട്ടം വര്‍ധിപ്പിക്കാനും ഗർഭിണികൾ ഇടത് വശം ചരിഞ്ഞ് കിടക്കുന്നതാണ് നല്ലത്. ഗർഭിണികൾ ഒരു കാരണവശാലും നിവർന്ന് കിടക്കുകയോ കമിഴ്ന്ന് കിടക്കുകയോ ചെയ്യരുത്. അത് കുഞ്ഞിനാണ് കൂടുതൽ ആപത്ത്.
ദഹന പ്രക്രിയ സുഗമമാക്കാന്‍ ഇടതു വശം ചേര്‍ന്ന് കിടക്കുന്നതാണ് ഉത്തമം. ഗര്‍ഭപാത്രത്തിലേക്കും വൃക്കയിലേക്കുമുള്ള രക്തയോട്ടം സുഗമമാക്കാന്‍ ഇതു സഹായിക്കും. ഗര്‍ഭിണികളുടെ നടുവ് വേദന മാറാനും ഇടത് വശം ചേർന്ന് കിടക്കുന്നതാണ് നല്ലത്. നെഞ്ചെരിച്ചിലും അസിഡിറ്റിയും ഒഴിവാക്കാനും ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും ഇടതു വശം ചേര്‍ന്നുള്ള കിടപ്പ് സഹായിക്കും.
undefined
ഗര്‍ഭിണികള്‍ വലത് വശം ചരിഞ്ഞ് കിടക്കുമ്പോൾ ഗര്‍ഭസ്ഥശിശുവിന്റെ രക്തചംക്രമണം കുറയ്ക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല ഇത് പ്ലാസന്റയേയും ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ഗര്‍ഭിണികള്‍ ഒരിക്കലും ഉറങ്ങാന്‍ പോകുന്നതിനു തൊട്ട് മുന്‍പ് വെള്ളം കുടിക്കരുത്. മാത്രമല്ല വെള്ളം കുടിക്കണമെങ്കില്‍ ഉറങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പ് കുടിക്കുക.
ഗര്‍ഭത്തിന്റെ ആദ്യ ഘട്ടത്തില്‍ സൗകര്യപ്രദമായ രീതിയില്‍ കിടക്കാവുന്നതാണ്. രണ്ടാം ഘട്ടത്തിൽ ഇടത് വശം ചരിഞ്ഞ് കിടക്കണം. അവസാന ഘട്ടത്തില്‍ മലര്‍ന്ന് കിടക്കുന്നത് പരമാവധി ഒഴിവാക്കുക. ഗർഭിണികൾ ഇടത് വശം ചരിഞ്ഞ് കിടന്നാൽ നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്നു. ഗർഭിണികൾ ഉറങ്ങാൻ പോകുമ്പോൾ അയഞ്ഞ വസ്ത്രം ധരിക്കുന്നതാണ് ഏറെ നല്ലത്.
ഗര്‍ഭിണികള്‍ കിടക്കുന്ന കിടക്ക കൂടുതല്‍ മൃദുലമാകാതിരിക്കുകയാണ് നല്ലത്. അത്യാവശ്യം ഉറപ്പുള്ള കിടക്കയാണെങ്കില്‍ ശരീരത്തിന് ആവശ്യമായ സപ്പോര്‍ട്ട് നല്‍കാന്‍ സാധിക്കും. വശം തിരിഞ്ഞ് കാലുകള്‍ക്കിടയില്‍ തലയണ വച്ചു കിടക്കുന്നത് ഗര്‍ഭിണിക്ക് സൗകര്യപ്രദമായ വിശ്രമരീതിയായിരിക്കും. ഒരേ രീതിയില്‍ ദീര്‍ഘനേരം കിടക്കാതിരിക്കുന്നതാണ് നല്ലത്.