Aswathy Sreekanth : എന്താണ് ‘ടമ്മി ടൈം’? വീഡിയോ പങ്കുവച്ച് അശ്വതി ശ്രീകാന്ത്

By Web Team  |  First Published Dec 8, 2021, 10:08 AM IST

രണ്ടാമതൊരു മകള്‍ പിറന്നതിന്‍റെ സന്തോഷത്തിലാണ് അശ്വതി ഇപ്പോള്‍. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെ കുറിച്ച് അടുത്തിടെയും താരം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ 'ടമ്മി ടൈം' എന്തെന്ന് തന്‍റെ യുട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുകയാണ് താരം. 


മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത് (Aswathy Sreekanth). അവതാരകയുടെ വേഷത്തിലാണ് മിനിസ്‌ക്രീനിലേയ്ക്ക് എത്തിയതെങ്കിലും  പിന്നീട് താരം അഭിനയരംഗത്തേക്ക് (acting) ചുവടുവയ്ക്കുകയും ആദ്യ അഭിനയ സംരംഭത്തിന് തന്നെ മികച്ച നടിക്കുള്ള ടെലിവിഷന്‍ പുരസ്‌കാരം (Television Awards) നേടുകയും ചെയ്തു. നിലപാടുകള്‍ തുറന്നു പറഞ്ഞും തന്‍റെ വിശേഷങ്ങള്‍ പങ്കുവച്ചും  സോഷ്യല്‍ മീഡിയയിലും (Social Media) അശ്വതി സജീവമാണ്.

രണ്ടാമതൊരു മകള്‍ പിറന്നതിന്‍റെ സന്തോഷത്തിലാണ് അശ്വതി ഇപ്പോള്‍. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെ (പ്രസവാനന്തര വിഷാദം) കുറിച്ച് അടുത്തിടെയും താരം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ 'ടമ്മി ടൈം' (Tummy time) എന്തെന്ന് തന്‍റെ യുട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുകയാണ് താരം. മകള്‍ കമലയോടൊപ്പമുള്ള വീഡിയോ ആണ് അശ്വതി പങ്കുവച്ചത്.  

Latest Videos

undefined

നവജാത ശിശുക്കളെ കുറച്ചു സമയം വയറിൽ കമിഴ്ത്തി കിടത്തുന്നതിനെയാണ് ടമ്മി ടൈം എന്നു പറയുന്നത്. ഇങ്ങനെ കമിഴ്ത്തി കിടത്തിയതിന് ശേഷം അവരുടെ പുറത്തു തട്ടി കൊടുക്കാം. തീരെ ചെറിയ കുഞ്ഞുങ്ങൾക്ക് ടമ്മി ടൈം ശരിയാകുമോ എന്ന് പലരും ചിന്തിക്കുന്നുണ്ടാകാം. അവർ സ്വയം കമിഴ്ന്നു വരില്ലേ എന്നും പല അമ്മമാരും കരുതും. എന്നാൽ അത് തെറ്റിദ്ധാരണയാണെന്നാണ് അശ്വതി പറയുന്നത്. 

ഇപ്പോള്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത് പൊക്കിൾകൊടി വീണതിനു ശേഷമുള്ള എല്ലാ ദിവസങ്ങളിലും കുഞ്ഞുങ്ങളെ കമിഴ്ത്തി കിടത്താം, അവരുടെ പുറത്തു തട്ടി കൊടുക്കാം എന്നാണെന്നും താരം പറയുന്നു.  ഭാവിയിൽ പേശികൾ ദൃഢമായിരിക്കാനും അതുപോലെ ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളെ അകറ്റാനും ടമ്മി ടൈം കാക്കുമെന്ന് അശ്വതി പറയുന്നു.

പലരും കരുതുന്നത് കുഞ്ഞുങ്ങൾ മലർന്നു കിടക്കുമ്പോഴാണ് ശ്വസന പ്രകിയ ആയാസ രഹിതമായി നടക്കുന്നതെന്നാണ്. എന്നാല്‍ കമിഴ്ന്നു കിടക്കുന്നത് കുഞ്ഞുങ്ങളുടെ ശ്വസനപ്രക്രിയയ്ക്ക് നല്ലതാണ്. തല പതുക്കെ ചരിച്ചു വച്ച് കുഞ്ഞുങ്ങളുടെ പുറകിൽ തട്ടിക്കൊടുക്കുന്ന രീതി ദിവസവും മൂന്ന്- നാല് തവണ വരെ ചെയ്യാമെന്നും അശ്വതി പറയുന്നു. 

 

Also Read: 'ചേച്ചിക്ക് കൂട്ടിന് അനിയത്തിയെത്തി'; സന്തോഷം പങ്കുവച്ച് അശ്വതി ശ്രീകാന്ത്

click me!