ഏഷ്യയിലെ ഏറ്റവും ഭാരം കൂടിയ വനിതയുടെ ജീവിതം മാറിയ കഥ !

By Web Team  |  First Published May 9, 2019, 11:14 AM IST

മൂന്നോ നാലോ ആളുകളുടെ സഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഈ വനിത. അമിത ഭാരം മൂലം ജീവിതത്തില്‍ വേദന അനുഭവിക്കുന്നവര്‍ക്ക് ഒരു മാതൃകയാണ് അമിത.


ശസ്ത്രക്രിയയിലൂടെ ശരീര ഭാരം 300 കിലോയിൽനിന്ന് 86 കിലോയാക്കി കുറച്ച ഒരു വനിത.  വിശ്വാസം വരുന്നില്ലേ? 42 കാരിയായ അമിത രജാനിയാണ് ആ വ്യക്തി. മൂന്നോ നാലോ ആളുകളുടെ സഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഇവർ. ഏഷ്യയിലെ ഏറ്റവും ഭാരമുള്ള വനിതയായിരുന്നു അമിത. അമിത ഭാരം മൂലം ജീവിതത്തില്‍ വേദന അനുഭവിക്കുന്നവര്‍ക്ക് ഒരു മാതൃകയാണ് അമിത. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമിത തന്‍റെ ജീവിതം പറയുന്നത്. 

Latest Videos

undefined

മഹാരാഷ്ട്രയിലെ വസായ് സ്വദേശിയായ അമിത ജനിക്കുമ്പോൾ തൂക്കം സാധാരണ കുട്ടികളെപ്പോലെ മൂന്നു കിലോ ആയിരുന്നു. ആറാം വയസ്സിലേക്ക്‌ കടന്നതോടെ തൂക്കം കൂടി തുടങ്ങി. 16-ാം വയസ്സിൽ 126 കിലോ ആയി. അതോടെ പല അസുഖങ്ങളും അമിതയെ തേടിയെത്തി. ശ്വസതടസ്സം കൂടിവന്നതോടെ ഓക്സിജൻ എപ്പോഴും വേണമെന്നായി. 2007 മുതൽ കിടക്കയിൽനിന്ന് എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. എട്ട് വർഷത്തോളമാണ് ഒരേ കിടപ്പുകിടന്നത്. ശരീരം തുടയ്ക്കാനും വൃത്തിയാക്കാനുമായി ദിവസം നൂറിലധികം തൂവാലകൾ ഉപയോഗിക്കേണ്ടിവന്നു.

മുംബൈ ലീലാവതി ഹോസ്പിറ്റലിലെ ഡോ. ശശാങ്ക് ഷായാണ് അവരെ ജീവിതത്തിലേക്ക് തിരികെനടത്തിയത്. വാതിൽ പൊളിച്ചുമാറ്റി ഒരു ആംബുലൻസിൽ വലിയൊരു സോഫ അമിതയ്ക്കുവേണ്ടി പണിതുറപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രത്യേകം കിടക്കയുണ്ടായിരുന്നു. രണ്ടു ഘട്ടമായി ചികിത്സ നടന്നു. 2015-ൽ നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷം പരസഹായമില്ലാതെ അമിത നടക്കാൻ തുടങ്ങി. 2017-ലെ രണ്ടാം ശസ്ത്രക്രിയയ്ക്കു ശേഷം 140 കിലോ കൂടി കുറഞ്ഞു. ഇപ്പോഴിതാ പൂർണമായും സാധാരണ ജീവിതത്തിലേക്ക് അവർ മടങ്ങി വന്നിരിക്കുകയാണ്.

(ഡോ. ശശാങ്ക് ഷായൊടൊപ്പം അമിത)

click me!