300 കിലോയായിരുന്നു അന്ന്; നാല് വർഷം കൊണ്ട് കുറച്ചത് 86 കിലോ, ഏഷ്യയിലെ ഏറ്റവും ഭാരം കൂടിയ വനിത സാധാരണജീവിതത്തിലേക്ക്...

By Web Team  |  First Published May 10, 2019, 10:14 AM IST

 അമിതയ്ക്കൊപ്പം എപ്പോഴും അമ്മ മംമ്ത രജാനി കൂടെയുണ്ടായിരുന്നു. ഞാൻ ഇല്ലാതെ അവൾക്കൊന്നും ചെയ്യാൻ കഴിയില്ലായിരുന്നു. നിരവധി ഡോക്ടർമാരെ കണ്ടു. ആയുവേദവും മറ്റ് പല മരുന്നുകളും പരീക്ഷിച്ചു. എന്നാൽ അവസാനം, രക്ഷകനായി എത്തിയത് ഡോ. ശശാങ്ക് ഷായാണെന്ന് അമ്മ  മംമ്ത രജാനി പറയുന്നു.


42-കാരിയായ അമിത രജാനി എന്ന യുവതിയ്ക്ക് 300 കിലോയായിരുന്നു അന്ന്. എന്നാൽ ഇപ്പോൾ 86 കിലോ ആയി കുറഞ്ഞു. നാല് വർഷം കൊണ്ടാണ് അമിത 86 കിലോ കുറച്ചത്. മുംബൈ ലീലാവതി ആശുപത്രിയിലെ ഡോ. ശശാങ്ക് ഷായാണ് അമി
തയെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നത്. മഹാരാഷ്ട്രയിലെ വസായ് സ്വദേശിയായ അമിത ജനിക്കുമ്പോൾ തൂക്കം സാധാരണ കുട്ടികളെപ്പോലെ മൂന്നു കിലോയായിരുന്നു.

ആറ് വയസ് കഴിഞ്ഞതോടെ ഭാരം കൂടി തുടങ്ങി.16ാം വയസിൽ 126 കിലോയായി ഭാരം. ശരീരഭാരം കൂടിയപ്പോൾ നിരവധി അസുഖങ്ങളും പിടികൂടി. ഇരിക്കാനും നടക്കാനും പ്രയാസം, ആരുടെയെങ്കിലും സഹായമില്ലാതെ അമിതയ്ക്ക് നടക്കാൻ പോലും പ്രയാസമായിരുന്നു. ശ്വസതടസ്സം കൂടിവന്നതോടെ ഓക്സിജൻ എപ്പോഴും വേണമെന്നായി. 2007 മുതൽ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിൽ പോലുമെത്തി.

Latest Videos

undefined

എട്ട് വർഷത്തോളം ഒരേ കിടപ്പായിരുന്നു. ലീലാവതി ഹോസ്പിറ്റലില് ഡോ. ശശാങ്ക് ഷായെ കാണാൻ വേണ്ടിമാത്രമാണ് അമിത പുറത്തിറങ്ങാറുണ്ടായിരുന്നത്. ശസ്ത്രക്രിയ ചെയ്ത് അമിതിന്റെ ശരീരഭാരം കുറയ്ക്കണമെന്ന് തീരുമാനത്തിലെത്തി.  അമിതയ്ക്ക് ആശുപത്രിയിൽ പ്രത്യേകം കിടക്ക ഒരുക്കിയിരുന്നു. രണ്ട് ഘട്ടങ്ങളായാണ് ശസ്ത്രക്രിയ നടത്തിയത്.

2015ൽ നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷം പരസഹായമില്ലാതെ അമിത നടക്കാൻ തുടങ്ങി. 2017-ലെ രണ്ടാം ശസ്ത്രക്രിയയ്ക്ക് ശേഷം 140 കിലോ കൂടി കുറഞ്ഞു. ഇപ്പോൾ ഇവർ സാധാരണ ജീവിതത്തിലേക്ക് എത്തിക്കഴിഞ്ഞു. സാധാരണ ആളുകളെ പോലെ തന്നെ നടക്കാനും ഇരിക്കാനും എല്ലാ ജോലിയും ചെയ്യാനാകുന്നുവെന്ന് അമിത പറയുന്നു.

അമിതയ്ക്കൊപ്പം എപ്പോഴും അമ്മ മംമ്ത രജാനി കൂടെയുണ്ടായിരുന്നു. ഞാൻ ഇല്ലാതെ അവൾക്കൊന്നും ചെയ്യാൻ കഴിയില്ലായിരുന്നു. നിരവധി ഡോക്ടർമാരെ കണ്ടു. ആയുവേദവും മറ്റ് പല മരുന്നുകളും പരീക്ഷിച്ചു. എന്നാൽ അവസാനം, രക്ഷകനായി എത്തിയത് ഡോ. ശശാങ്ക് ഷായാണെന്ന് അമ്മ  മംമ്ത രജാനി പറയുന്നു.

                                  
                                                                                                        

click me!