സ്ത്രീകള്‍ അറിയാന്‍; സ്തനാര്‍ബുദത്തിന് കാരണമാകുന്ന 'ലൈറ്റ്'...

By Web Team  |  First Published Jun 4, 2020, 9:15 PM IST

സാധാരണനിലയിൽ സ്തനാർബുദത്തിന് കാരണമാകുന്ന പല ഘടകങ്ങളും നമ്മൾ കേട്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി നമ്മള്‍ പ്രതീക്ഷിക്കാത്ത ഒരു കാരണം കൂടി സ്തനാര്‍ബുദത്തിന് പിന്നിലുണ്ടെന്ന് സമര്‍ത്ഥിക്കുകയാണ് പുതിയൊരു പഠനം. യുഎസിലെ 'നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്'ല്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. 'ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ക്യാന്‍സര്‍' എന്ന പ്രസിദ്ധീകരണത്തില്‍ ഇതിന്റെ വിശദാംശങ്ങളും വന്നിട്ടുണ്ട്


ആഗോളതലത്തില്‍ തന്നെ സ്ത്രീകള്‍ക്കിടയില്‍ ഏറ്റവുമധികം കണ്ടുവരുന്ന അര്‍ബുദമാണ് സ്തനാര്‍ബുദം. പല കാരണങ്ങളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പാരമ്പര്യഘടകങ്ങള്‍, പുകവലി, മദ്യപാനം, അമിതവണ്ണം, ഹോര്‍മോണ്‍ തെറാപ്പിയോ, സ്തനം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയോ പോലുള്ള ചികിത്സകള്‍ എന്നിവയെല്ലാം സ്തനാര്‍ബുദത്തിലേക്ക് സാധ്യതകള്‍ തുറക്കാറുണ്ട്. 

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി സാധാരണനിലയില്‍ നമ്മള്‍ പ്രതീക്ഷിക്കാത്ത ഒരു കാരണം കൂടി സ്തനാര്‍ബുദത്തിന് പിന്നിലുണ്ടെന്ന് സമര്‍ത്ഥിക്കുകയാണ് പുതിയൊരു പഠനം. യുഎസിലെ 'നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്'ല്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. 'ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ക്യാന്‍സര്‍' എന്ന പ്രസിദ്ധീകരണത്തില്‍ ഇതിന്റെ വിശദാംശങ്ങളും വന്നിട്ടുണ്ട്. 

Latest Videos

undefined

രാത്രിയില്‍ നമ്മള്‍ പുറത്ത് തെളിയിക്കുന്ന 'ആര്‍ട്ടിഫിഷ്യല്‍ ലൈറ്റു'കള്‍ ആണ് ഈ മറഞ്ഞിരിക്കുന്ന വില്ലനത്രേ. കേള്‍ക്കുമ്പോള്‍ പലര്‍ക്കും ഇത് പുതുമയായി തോന്നുമെങ്കിലും മുമ്പും നിരവധി പഠനങ്ങള്‍ ഇത് സംബന്ധിച്ച് നടന്നിട്ടുണ്ടത്രേ. പക്ഷേ ഒരു പഠനവും പൂര്‍ണ്ണമായി അംഗീകരിക്കപ്പെട്ടില്ലെന്ന് മാത്രം. 

ഇക്കുറി, വര്‍ഷങ്ങളുടെ കേസ് സ്റ്റഡികള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയിരിക്കുന്നത്. 16 വയസ് തൊട്ടുള്ള സ്തനാര്‍ബുദ രോഗികളുടെ വിശദാംശങ്ങള്‍ പഠനത്തിന് ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ 'ആര്‍ട്ടിഫിഷ്യല്‍ ലൈറ്റ്' മൂലം സ്തനാര്‍ബുദം വരാനുള്ള സാധ്യത ആര്‍ത്തവവിരാമമെത്തിയ സ്ത്രീകളിലാണെന്നാണ് പഠനം പറയുന്നത്. നഗരങ്ങളിലും പട്ടണങ്ങളിലുമെല്ലാം താമസിക്കുന്നവരിലാണ് കൂടുതലായും ഇതിനുള്ള സാധ്യതയുള്ളതെന്നും പഠനം പറയുന്നു.

Also Read:- സ്തനാര്‍ബുദത്തെ അകറ്റി നിർത്താം ; സ്ത്രീകള്‍ കഴിക്കേണ്ട ഒരു ഭക്ഷണം...

ഇതോടൊപ്പം തന്നെ, വ്യക്തിപരമായി ഓരോ സ്ത്രീകളുടെയും ജീവിതശൈലി, ആരോഗ്യാവസ്ഥ എന്നീ ഘടകങ്ങളും ഇതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടത്രേ. അതായത്, പുകവലിയും മദ്യപാനവുമുള്ള സ്ത്രീകളാണെങ്കില്‍ 'ആര്‍ട്ടിഫിഷ്യല്‍ ലൈറ്റ്' മൂലം സ്തനാര്‍ബുദം വരാനുള്ള സാധ്യതയ്ക്ക് ആക്കം കൂടുതലായിരിക്കുമെന്ന്. അതുപോലെ അമിതവണ്ണമുള്ള സ്ത്രീകളും സാധ്യതകള്‍ കൂടുതലെന്ന് പഠനം പറയുന്നു. 

ഇതിനെല്ലാം പുറമെ ജീവിക്കുന്നത് എവിടെയാണോ അവിടത്തെ കാലാവസ്ഥയും ഇതില്‍ പങ്ക് വഹിക്കുന്നുവെന്നും ഗവേഷകര്‍ പഠനത്തിലൂടെ വ്യക്തമാക്കുന്നു.

click me!