സസ്യഭുക്കില്‍ നിന്ന് കശാപ്പുകാരിയിലേക്ക്; മാറ്റത്തിന് പിന്നിലെ കാരണം..!

By Web Team  |  First Published Nov 19, 2019, 2:28 PM IST

ടമ്മിയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ ബീഫ് ബര്‍ഗര്‍. ആഹാരക്രമം മാത്രമല്ല, ടമ്മിയുടെ ജീവിതം കൂടിയാണ് മാറിയത്. പൂര്‍ണ്ണമായി യു ടേണ്‍ എടുത്ത അവസ്ഥ...


വല്ലപ്പോഴും ഒരു ചിക്കന്‍ വിഭവം കഴിക്കുന്നതും പച്ചക്കറി മാത്രം കഴിച്ചിരുന്നയാള്‍ ഒരു കശാപ്പുകാരിയായതും തമ്മില്‍ വലിയ അന്തരമുണ്ട്. ആനയും ഉറുമ്പും പോലെ... പത്തുവര്‍ഷത്തോളം മാംസാഹാരം കഴിക്കാതെ പൂര്‍ണ്ണമായും സസ്യാഹാരിയായാണ് ടമ്മി ജൊനാസ് കഴിഞ്ഞിരുന്നത്. 19ാം വയസ്സില്‍ പീറ്റര്‍ സിംഗറുടെ ആനിമല്‍ ലിബറേഷന്‍ എന്ന പുസ്തകം വായിച്ചതിന് ശേഷമാണ് അവള്‍ മാംസാഹാരം ഉപേക്ഷിച്ചത്. 

''ഫാമുകളില്‍ പന്നികളെയും മറ്റും എങ്ങെനായണ് കശാപ്പുചെയ്യുന്നതെന്ന് അതില്‍ വിവരിച്ചിരുന്നു. മൃഗങ്ങളോട് അത്തരം ക്രൂരതകള്‍ എനിക്ക് സഹിക്കുമായിരുന്നില്ല. മാംസം കഴിക്കുന്നത് നിര്‍ത്തുക മാത്രമായിരുന്നു എനിക്ക് മുന്നിലെ വഴി'' - ഓസ്ട്രേലിയന്‍ സ്വദേശിയായ ടമ്മി പറഞ്ഞു. 

Latest Videos

undefined

വര്‍ഷങ്ങളോളം സസ്യാഹാരിയായി തുടര്‍ന്നു. ഇതിനിടയില്‍ രണ്ട് മക്കള്‍ ജനിച്ചു. മൂന്നമത്തെ കുഞ്ഞിനെ ഗര്‍ഭമായിരിക്കെ ടമ്മിക്ക് വിളര്‍ച്ച ബാധിച്ചു. ശരീരത്തിന് ആവശ്യമായ ധാതുക്കള്‍ ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയതോടെ സസ്യാഹാരം മാത്രം കഴിക്കുക എന്നത് ടമ്മിക്ക് അവസാനിപ്പിക്കേണ്ടി വന്നു. 

' ജോലി ചെയ്തുകൊണ്ടിരിക്കെ ഒരു ബര്‍ഗര്‍ കഴിക്കാന്‍ തോന്നി. ബര്‍ഗര്‍ മാറ്റും ഇതെല്ലാം എന്ന് കരുതി'. ടമ്മിയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ ബര്‍ഗര്‍. അവള്‍ ആഹാരത്തില്‍ ബീഫും മട്ടണും ഉള്‍പ്പെടുത്തി തുടങ്ങി. പിന്നെ സാവധാനം പന്നിയും കോഴിയും കഴിച്ചുതുടങ്ങി. 

ആഹാരക്രമം മാത്രമല്ല, ടമ്മിയുടെ ജീവിതം കൂടിയാണ് മാറിയത്. പൂര്‍ണ്ണമായി യു ടേണ്‍ എടുത്ത അവസ്ഥ. ടമ്മിയിപ്പോള്‍ ഒരു പന്നി ഫാം നടത്തുകയാണ്. ഒപ്പം നല്ലൊരു കശാപ്പുകാരിയുമായി മാറി അവര്‍. ''ഭക്ഷണത്തിനുവേണ്ടി ഒരു മൃഗത്തിന്‍റെ ജീവനെടുക്കുന്നത് തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല. ആ ആഹാരശൃംഖലയില്‍ ഒരു ഭാഗമാകുന്നതില്‍ ഞാന്‍ തൃപ്തയാണ്'' ടമ്മി വിശദീകരിച്ചു. 

എന്നാല്‍ മൃഗങ്ങളോട് ക്രൂരമായി പെരുമാറുന്നത് തെറ്റാണെന്ന് താന്‍ കരുതി, നല്ല വായു ശ്വസിക്കാനോ പുറത്തിറങ്ങാനോ അനുവദിക്കാത്തത് ക്രൂരതയാണെന്ന് വിശ്വസിച്ചുവെന്നും ടമ്മി. മൃഗങ്ങളെ മാന്യമായി വളര്‍ത്തുന്ന ഫാം അതായിരുന്നു ടമ്മിയുടെ ആശയം. വിക്ടോറിയയിലെ സെന്‍ട്രല്‍ ഹൈലാന്‍റ്സിലേക്ക് ടമ്മിയും ഭര്‍ത്താവ് സ്റ്റോര്‍ട്ടും താമസം മാറി. 

ഫാമിന്‍റെ ചാര്‍ജ് സ്റ്റോര്‍ട്ട് ഏറ്റെടുത്തു. ടമ്മി സ്വയം മൃഗങ്ങളെ കൊല്ലാറില്ല. പകരം അവയെ ഒരു കശാപ്പുശാലയിലേക്ക് അയക്കും. മൃഗങ്ങളെ വേദനയില്ലാതെ കൊല്ലണം. അവര്‍ ജീവിക്കുന്നു അവര്‍ മരിക്കുന്നു അത്രയും മാത്രമേ പാടുള്ളൂവെന്നാണ് താന്‍ വിശ്വസിക്കുന്നത്. ഇത് കഴിക്കാനാണല്ലോ ചെയ്യുന്നത് എന്നതിനാല്‍ കുറ്റബോധമില്ലെന്നും ടമ്മി പറഞ്ഞു. 

click me!