200 ഓളം പുരുഷന്മാർക്കൊപ്പം കിടക്ക പങ്കിട്ടു, 12ാം വയസിൽ കന്യകാത്വം നഷ്ടപ്പെട്ടു, അവസാനമാണ് ആ രോ​ഗത്തിന് അടിമയാണെന്ന് തിരിച്ചറിഞ്ഞത്

By Web Team  |  First Published Mar 12, 2019, 8:58 PM IST

സെക്സ് ക്ലബ്ബുകളിൽ നിന്നുമാണ് പലരേയും പരിചയപ്പെട്ടിരുന്നതെന്ന് ലോറി പറയുന്നു. എൻകോംപസിംഗ് നിംഫോമാനിയ എന്ന അപൂർവ രോ​ഗത്തിന് അടിമയാണ് താനെന്ന് ലോറി ജേഡ് വെെകിയാണ് തിരിച്ചറിഞ്ഞത്. ഒരു കുഞ്ഞുണ്ടായ ശേഷമാണ് ജീവിതം എന്താണെന്നും ജീവിതത്തിൽ വിലപ്പെട്ടത് എന്താണെന്നും മനസിലാക്കിയതെന്ന് ലോറി പറഞ്ഞു


ഇംഗ്ലണ്ട് സ്വദേശിനിയായ ലോറി ജേഡ് വൂഡ്രഫ് 12ാം വയസിൽ  കന്യകാത്വം നഷ്‌ടപ്പെട്ടത് മുതൽ 30 വയസ് വരെ അന്തിയുറങ്ങിയത് 200 ഓളം പുരുഷന്മാരോടൊപ്പമായിരുന്നു. ഓരോ ദിവസവും അന്തിയുറങ്ങിയിരുന്നത് ഒന്നോ രണ്ടോ അല്ല ആറോളം പുരുഷന്മാർക്കൊപ്പം.

 സെക്സ് ക്ലബ്ബുകളിൽ നിന്നുമാണ് പലരേയും പരിചയപ്പെട്ടിരുന്നതെന്ന് അവർ പറയുന്നു. എൻകോംപസിംഗ് നിംഫോമാനിയ എന്ന അപൂർവ രോ​ഗത്തിന് അടിമയാണ് താനെന്ന് ലോറി ജേഡ് വെെകിയാണ് തിരിച്ചറിഞ്ഞത്. ഒരു കുഞ്ഞുണ്ടായ ശേഷമാണ് ജീവിതം എന്താണെന്നും ജീവിതത്തിൽ വിലപ്പെട്ടത് എന്താണെന്നും മനസിലാക്കിയതെന്നും ലോറി പറഞ്ഞു. 

Latest Videos

undefined

ലോറി തന്റെ അനുഭവങ്ങൾ വിവരിച്ച് എഴുതിയ ദ ഡയറി ഓഫ് എ സെക്‌സ് അഡിക്‌ട് എന്ന പുസ്‌തവും ഇപ്പോൾ വൻ ഹിറ്റാണ്. 12ാം വയസ് മുതൽ സെക്സിനോട് അമിത താൽപര്യമായിരുന്നു. സ്ത്രീയെന്നോ പുരുഷനെന്നോ നോക്കാതെയായിരുന്ന ആദ്യ നാളുകളിൾ ലെെം​ഗികബന്ധത്തിലേർപ്പെട്ടിരുന്നതെന്ന് ലോറി പറയുന്നു. രാത്രിയിൽ തന്റെ കാമുകനുമായി കിടക്ക പങ്കിട്ട ശേഷം സെക്‌സ് ക്ലബ്ബുകളിലേക്ക് പോകുന്നത് പതിവായിരുന്നുവെന്ന് ലോറി പറയുന്നു. 

ഒരിക്കൽ തന്റെ മുൻ കാമുകനുമൊത്ത് ലിവർപൂളിൽ ഒരു സെക്‌സ് പാർട്ടിയിൽ പങ്കെടുത്തു. അവിടെ വച്ച് ആറ് പുരുഷന്മാരുമായി ഒരേ സമയം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. ചിലരെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടു. ഇയാൻ എന്ന യുവാവിനെ പരിചയപ്പെട്ടതോടെയാണ് ജീവിതത്തിൽ അർത്ഥമുണ്ടായത്. ഇയാനുമായി പ്രണയത്തിലായി. ശേഷം ഒരു ആൺകുഞ്ഞിന് ജന്മവും നൽകി. ഇപ്പോൾ എന്റെ മകനു വേണ്ടിയാണ് ജീവിക്കുന്നത്. 

അവനെ നല്ല നിലയിൽ എത്തിക്കണമെന്ന് ആ​ഗ്രഹിക്കുന്നുവെന്ന് ലോറി പറയുന്നു. ലോറി ഇയാനുമായി വേർപിരിഞ്ഞതിന് ശേഷമാണ് നോവൽ എഴുതണമെന്ന് തീരുമാനത്തിലെത്തിയത്. തന്റെ രോ​ഗം പൂർണമായി മാറ്റാൻ സ്ഥിരമായി കൗൺസിലിംഗിനും പോയതോടെ ലോറി ഇപ്പോൾ സന്തോഷവതിയാണ്. പഴയകാലത്തിലേക്ക് ഇനി പോകുന്നില്ലെന്നും ജീവിതം എന്താണെന്ന് ഇപ്പോഴാണ് മനസിലാക്കിയതെന്നും ലോറി പറയുന്നു. 
 

click me!