'ഇതൊക്കെ എന്ത്!', വിമാനം പറത്തി 'പാര്‍ക്കിന്‍സണ്‍സ്' രോഗം ബാധിച്ച 84-കാരി; വീഡിയോ വൈറല്‍

By Web Team  |  First Published Oct 19, 2021, 2:52 PM IST

പാര്‍ക്കിന്‍സണ്‍സ് രോഗം പിടികൂടിയപ്പോള്‍ തന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ പോലും ഗേജിന് കഴിയാതെയായി. തുടര്‍ന്നാണ് ഗേജിനോട് പൂര്‍ത്തീകരിക്കാനുള്ള ആഗ്രഹങ്ങളേതെങ്കിലുമുണ്ടോ എന്ന് മക്കള്‍ ചോദിച്ചത്. 


വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും വിമാനം പറത്തി (fly a plane) മിര്‍ത ഗേജ് എന്ന 84 കാരി. 'പാര്‍ക്കിന്‍സണ്‍സ്' (Parkinson’s) രോഗബാധിതയാണ് മിര്‍ത ഗേജ് (Myrta Gage). ചെറുപ്പത്തില്‍ പൈലറ്റായിരുന്നു (pilot) ഗേജ്. പാര്‍ക്കിന്‍സണ്‍സ് രോഗം പിടികൂടിയപ്പോള്‍ തന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ പോലും ഗേജിന് കഴിയാതെയായി.

തുടര്‍ന്നാണ് ഗേജിനോട് പൂര്‍ത്തീകരിക്കാനുള്ള ആഗ്രഹങ്ങളേതെങ്കിലുമുണ്ടോ എന്ന്   മക്കള്‍ ചോദിച്ചത്. ഒരിക്കല്‍ക്കൂടി വിമാനം പറത്താന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് ഗേജ് മക്കളെ അറിയിക്കുകയായിരുന്നു എന്നും ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അമ്മയുടെ ആഗ്രഹം യാഥാര്‍ത്ഥ്യമാക്കുന്നതിന് ആരെങ്കിലും സഹായിക്കുമോ എന്ന മകനായ ഏളിന്‍റെ അന്വേഷണത്തിനിടയിലാണ് കോഡി മാറ്റിയെല്ലോ എന്ന പൈലറ്റിനെ ഇവര്‍ കണ്ടുമുട്ടുന്നത്. ഗേജിന്റെ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ സഹായിക്കാമെന്നേറ്റ അദ്ദേഹം ഗേജിനെയും ഏളിനെയും വിന്നിപിസ്യൂക്കി തടാകത്തിനു മുകളിലൂടെയും കീര്‍സാര്‍ജ് കൊടുമുടിയുടെ മുകളിലൂടെയും വിമാനയാത്രയ്ക്ക് കൊണ്ടുപോയി.

Latest Videos

undefined

വിമാനം നിലത്തുനിന്ന് പൊങ്ങി മുകളിലെത്തിയപ്പോള്‍ മാറ്റിയെല്ലോ വിമാനത്തിന്റെ നിയന്ത്രണം ഗേജിന് കൈമാറി. അങ്ങനെയാണ് അവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വിമാനം പറത്തിയത്. മാറ്റിയെല്ലോ തന്നെയാണ് ഗേജ് വിമാനം പറത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 

 

Also Read: കുട്ടികളിലും 'പാര്‍ക്കിന്‍സണ്‍സ്' വരാം; അറിയാം ലക്ഷണങ്ങള്‍...

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!