ഐവിഎഫിലൂടെയാണ് മകളുടെ കുഞ്ഞിനെ അമ്മ ഗര്‍ഭം ധരിച്ചത്. അതെ സമയം പ്രായമായതിനാല്‍ ജീവന്‍ വരെ നഷ്ടപ്പെട്ടേക്കാമെന്ന് അമ്മയോട് ഡോക്ടർമാർ പറഞ്ഞെങ്കിലും അവർ അത് കേൾക്കാതെ പൂര്‍ണമനസോടെയാണ് മകളുടെ ആഗ്രഹം സഫലമാക്കാന്‍ തയ്യാറായതെന്ന് ബന്ധുക്കൾ പറയുന്നു.
മകളുടെ ജീവന്‍ രക്ഷിക്കാന്‍ പേരകുഞ്ഞിന് ജന്മം നല്‍കി 53കാരി. തെക്കൻ ബ്രസീലിയൻ സംസ്ഥാനമായ സാന്ത കാറ്റാറിനയിലാണ് സംഭവം. 53 കാരിയായ അധ്യാപികയാണ് മകള്‍ ഇന്‍ഗ്രിഡിന്റെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
2014 ല്‍ ഇന്‍ഗ്രിഡിന് ശ്വാസകോശ സംബന്ധമായ ചില അസുഖങ്ങളുണ്ടായിരുന്നു. വേഗത്തിൽ രക്തം കട്ട പിടിക്കുകയും ശ്വാസകോശത്തിൽ അണുബാധയ്ക്ക് കാരണമാകുകയും ചെയ്യുന്ന രോഗമായിരുന്നു യുവതിയ്ക്ക് ഉണ്ടായിരുന്നത്. രക്തം കട്ടപിടിക്കുന്നതിനാല്‍ ഗര്‍ഭം ധരിച്ചാൽ ജീവന്‍ തന്നെ അപകടത്തിലാകുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.
undefined
ഡോക്ടർ ഇങ്ങനെ പറഞ്ഞതോടെയാണ് മകളുടെ കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ അമ്മ തയ്യാറായത്. ഐവിഎഫിലൂടെയാണ് മകളുടെ കുഞ്ഞിനെ അമ്മ ഗര്‍ഭം ധരിച്ചത്. അതെ സമയം പ്രായമായതിനാല്‍ ജീവന്‍ വരെ നഷ്ടപ്പെട്ടേക്കാമെന്ന് അമ്മയോട് ഡോക്ടർമാർ പറഞ്ഞെങ്കിലും അവർ അത് കേൾക്കാതെ പൂര്‍ണമനസോടെയാണ് മകളുടെ ആഗ്രഹം സഫലമാക്കാന്‍ തയ്യാറായതെന്ന് ബന്ധുക്കൾ പറയുന്നു.
ആഗസ്റ്റ് 19 നാണ് അമ്മ മരിയ ക്ലാര എന്ന പെൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവത്തിന് യുവതിയും ഭര്ത്താവുംസാക്ഷിയായിരുന്നു. 'വലിയൊരു സ്വപ്നമാണ് സഫലമായത്. പറയാൻ വാക്കുകൾ കിട്ടുന്നില്ല. എല്ലാവരും പറയുന്നതുപോലെ ഒരു അച്ഛനാവുക എന്നതും പിതാവാകുന്ന നിമിഷവും വിവരിക്കാന്‍ കഴിയില്ല...' - യുവതിയുടെ ഭർത്താവ് പറഞ്ഞു.
വിവാഹവേദിയിൽ വച്ച് വരനെ അടിച്ച് വധു; കാരണമിതാണ്...