സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് വൈറലായത്. പെണ്‍കുട്ടിയെ അഭനന്ദിച്ചുകൊണ്ട് നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തുകയും ചെയ്തു.
തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചയാളെ ഒറ്റയ്ക്ക് നേരിട്ട പതിനൊന്നുകാരിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. അമേരിക്കയില്‍ ആണ് സംഭവം നടന്നത്. തന്നെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച അക്രമിയെ തുരത്തി ഓടിക്കുകയായിരുന്നു പെണ്‍കുട്ടി. ഇതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഫ്‌ളോറിഡയിലെ വെസ്റ്റ് പെന്‍സകോളയില്‍ ആണ് സംഭവം നടക്കുന്നത്. സ്‌കൂള്‍ ബസ്സ് കാത്തു നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. ആ സമയത്ത് കാറില്‍ വന്നിറങ്ങിയ അജ്ഞാതന്‍ കുട്ടിയെ പിടിച്ചുകൊണ്ട് പോകാന്‍ ശ്രമിക്കുകയായിരുന്നു. കാറിനടുത്തേയ്ക്ക് വലിച്ചു കൊണ്ടുവന്നെങ്കിലും പെണ്‍കുട്ടി ഇയാളെ വളരെ ശക്തമായി തടഞ്ഞു.
undefined
പെണ്‍കുട്ടി തൊഴിക്കുകയും ഇടിക്കുകയും ചെയ്തതോടെ അക്രമി കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വൈറലായതോടെ പെണ്‍കുട്ടിയെ അഭനന്ദിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.
അക്രമിയെ പിന്നീട് പൊലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ നേരത്തെയും പല കേസുകളിലും പ്രതിയാണെന്നും പൊലീസ് പറയുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona