രാജസ്ഥാൻകാരിയായ സാറ തന്റെ കുടുംബത്തോടൊപ്പം ദുബായിയിലാണ് താമസിക്കുന്നത്. റെക്കോർഡ് സ്വന്തമാക്കിയ പരിപാടി ഫേസ്ബുക്ക്, യൂട്യൂബ്, ലിങ്ക്ഡ്ഇൻ എന്നീ പ്ലാറ്റ്ഫോമുകള്‍ വഴിയാണ് പുറത്തുവിട്ടത്.
പത്ത് വയസുകാരിയായ സാറ ഛിപ്പ എന്ന പെൺകുട്ടിയാണ് ഇപ്പോള്‍ സൈബര്‍ ലോകത്തെ താരം. ലോകരാജ്യങ്ങളുടെ തലസ്ഥാനങ്ങളും കറൻസികളും ഓര്‍ത്തുവച്ച് ലോക റെക്കോർഡ് നേടിയിരിക്കുകയാണ് ഈ മിടുക്കി. 196 രാജ്യങ്ങളുടെ തലസ്ഥാനങ്ങളും കറൻസികളുമാണ് സാറയ്ക്ക് കാണാപാഠമായത്.
രാജസ്ഥാൻകാരിയായ സാറ തന്റെ കുടുംബത്തോടൊപ്പം ദുബൈയിലാണ് താമസിക്കുന്നത്. റെക്കോർഡ് സ്വന്തമാക്കിയ പരിപാടി ഓൺലൈൻ ആയാണ് സംഘടിപ്പിച്ചത്. ഫേസ്ബുക്ക്, യൂട്യൂബ്, ലിങ്ക്ഡ്ഇൻ എന്നീ പ്ലാറ്റ്ഫോമുകളില്‍ ഇത് ലൈവായി പങ്കുവച്ചിരുന്നു. 'ഓ.എം.ജി ബുക്ക് ഓഫ് റെക്കോർഡ്സി'ന്‍റെ ഒരു ഔദ്യോഗിക ഭാരവാഹി സാറ പറയുന്ന ഉത്തരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കാൻ സന്നിഹിതനായിരുന്നു.
undefined
കറൻസികൾ കൂടി ഉൾക്കൊള്ളുന്ന ഈ ക്യാറ്റഗറിയിൽ ലോക റെക്കോർഡ് നേടുന്ന ആദ്യ വ്യക്തിയായി മാറിയിരിക്കുകയാണ് സാറ. വിവിധ ഭാഷകളിലുള്ള പേരുകളുടെ ഉച്ചാരണവും സ്പെല്ലിങ്ങും പഠിച്ചെടുക്കാൻ സാറ ആദ്യം കുറച്ച് സമയമെടുത്തു. എന്നാല്‍ തന്റെ മെന്ററോടൊപ്പം ലോക്ക്ഡൗൺ സമയത്ത് പരിശീലനം നടത്തിയത് ഏറേ ഗുണം ചെയ്തെന്നും സാറ പറയുന്നു. ആദ്യമൊക്കെ ഒന്നര മണിക്കൂർ സമയമെടുത്താണ് സാറ ഇവ ഓർത്തെടുത്തിരുന്നതെങ്കിൽ പരിശീലനത്തിലൂടെ ഇപ്പോൾ 15 മിനിറ്റിനുള്ളിൽ ഓർത്തെടുക്കാൻ സാറയ്ക്ക് കഴിയുന്നുണ്ട്. 2021 മെയ് രണ്ടിനാണ് സാറ റെക്കോർഡ് നേടിയത്.
Also Read: പന്ത്രണ്ടുകാരന് ലോക റെക്കോര്‍ഡ്; ഈ ടവര്‍ നിര്‍മ്മിച്ചത് എന്തുപയോഗിച്ചാണെന്ന് മനസിലായോ?
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona