സെര്‍ച്ച് കൂടുതല്‍ ഈസിയാകും, കെട്ടിലുംമട്ടിലും അടിമുടി മാറ്റവുമായി ഗൂഗിള്‍ ക്രോം

By Web Team  |  First Published Jun 27, 2024, 2:16 PM IST

ഐഒഎസ് ക്രോം ആപ്പില്‍ ട്രെന്‍ഡിംഗ് സെര്‍ച്ച് സജഷന്‍സ് കാണാനാകുന്നതാണ് വരുന്ന മറ്റൊരു മാറ്റം


കാലിഫോര്‍ണിയ: ക്രോമിന്‍റെ വെബ് ബ്രൗസറിലും ആന്‍ഡ്രോയ്‌ഡ്-ഐഒഎസ് ആപ്ലിക്കേഷനുകളിലും ഏറെ മാറ്റങ്ങളുമായി ഗൂഗിള്‍. ക്രോമിന്‍റെ രൂപഘടനയിലടക്കം ഈ മാറ്റം പ്രകടമാകും. ചില മാറ്റങ്ങള്‍ ക്രോം ബ്രൗസറിലും ആപ്ലിക്കേഷനുകളിലും വന്നുതുടങ്ങി. 

ക്രോമിന്‍റെ വെബ്‌ ബ്രൗസറിനൊപ്പം ആന്‍ഡ്രോയ്‌ഡ്, ഐഒഎസ് ആപ്ലിക്കേഷനുകളിലും മാറ്റം കൊണ്ടുവന്നിരിക്കുകയാണ് ഗൂഗിള്‍. ഇതോടെ ക്രോമിലെ സെര്‍ച്ച് ഫലങ്ങളിലും സജഷനുകളിലും ഡിസൈനുകളിലും മാറ്റമുണ്ടാകും. ഈ പുത്തന്‍ ഫീച്ചറുകളില്‍ പലതും ഇപ്പോള്‍ തന്നെ ലഭ്യമാണെങ്കിലും ചിലതൊക്കെ വരും ആഴ്‌ചകളിലെ പ്രാബല്യത്തില്‍ വരൂ. തൊട്ടടുത്തുള്ള ഒരു റസ്റ്റോറന്‍റ് കണ്ടുപിടിക്കാനായി നിങ്ങള്‍ സെര്‍ച്ച് ചെയ്‌താല്‍ കോള്‍ ചെയ്യാനും ലൊക്കേഷന്‍ മനസിലാക്കാനും റിവ്യൂകള്‍ അറിയാനും ഷോര്‍ട്‌കട്ടുകള്‍ ക്രോം ആപ്പില്‍ ഇനി മുതല്‍ കാണാനാകും. ആന്‍ഡ്രോയ്‌ഡ് ക്രോം ആപ്പില്‍ എത്തുന്ന ഈ ഫീച്ചര്‍ ആഴ്‌ചകള്‍ക്കുള്ളില്‍ ഐഒഎസ് പ്ലാറ്റ്ഫോമിലെ ക്രോം ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്കും ലഭ്യമാകും. 

Latest Videos

undefined

ഐഒഎസ് ക്രോം ആപ്പില്‍ ട്രെന്‍ഡിംഗ് സെര്‍ച്ച് സജഷന്‍സ് കാണാനാകുന്നതാണ് വരുന്ന മറ്റൊരു മാറ്റം. സെര്‍ച്ച് ചെയ്യാനായി അഡ്രസ് ബാറില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ട്രെന്‍ഡിംഗ് സജഷന്‍സ് തെളിഞ്ഞുവരും. ഈ ഫീച്ചല്‍ ഇപ്പോള്‍ തന്നെ ആന്‍ഡ്രോയ്ഡിലുണ്ട്. സെര്‍ച്ചുകളുടെ ഷോര്‍ട്‌കട്ട് സജഷനുകളാണ് ആന്‍ഡ്രോയ്‌ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിലെ ക്രോം ആപ്ലിക്കേഷനുകളില്‍ വരുന്ന വേറൊരു മാറ്റം. കസ്റ്റമൈസ് ചെയ്യാനാവുന്ന സ്പോര്‍ട്‌സ് കാര്‍ഡ്, ഐപാഡുകളിലും ആന്‍ഡ്രോയ്‌ഡ് ടാബ്‌ലറ്റുകളിലും അഡ്രസ് ബാറില്‍ വരുന്ന മാറ്റം എന്നിവയും ക്രോമില്‍ ഗൂഗിള്‍ അവതരിപ്പിക്കുന്നുണ്ട്.

Read more: രണ്ട് ഫോള്‍ഡബിള്‍, ഫ്ലിപ്, പിന്നെ മറ്റെന്തൊക്കെ? സാംസങ് അണ്‍പാക്‌ഡ് ഇവന്‍റിന്‍റെ തിയതിയായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!