എ.ഐ ഫീച്ചറുകൾ, അണ്ടർ വാട്ടർ സുരക്ഷയും ഡിസ്പ്ലേ പ്രൊട്ടക്ഷനും; പുതിയ സ്മാർട്ട് ഫോൺ വിപണിയിലെത്തിച്ച് മോട്ടറോള

By Web Team  |  First Published Jun 24, 2024, 8:51 PM IST

എഐ ജനറേറ്റീവ് തീം, ഇമേജ് ജനറേഷൻ ചെയ്യാനുള്ള മാജിക് ക്യാൻവാസ്, മോട്ടോ എ.ഐ, സ്മാർട്ട് കണക്റ്റ് ഫീച്ചർ എന്നിങ്ങനെ നിരവധി അത്യാധുനിക ഫീച്ചറുകൾ കമ്പനി അവകാശപ്പെടുന്നു. 


കൊച്ചി: എഡ്ജ് ഫ്രാഞ്ചൈസിയിലെ ഏറ്റവും നൂതന ഫോൺ എഡ്ജ് 50 അൾട്രാ ഇന്ന് മുതൽ വിപണിയിലെത്തിച്ച് മോട്ടറോള. ദിവസങ്ങൾക്ക് മുമ്പ് പുറത്തിറക്കിയ ഈ ഫോണിൽ എഐ ജനറേറ്റീവ് തീം, ഇമേജ് ജനറേഷൻ ചെയ്യാനുള്ള മാജിക് ക്യാൻവാസ്, മോട്ടോ എ.ഐ, സ്മാർട്ട് കണക്റ്റ് ഫീച്ചർ എന്നിങ്ങനെ നിരവധി അത്യാധുനിക ഫീച്ചറുകൾ സജ്ജമാക്കിയിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. 

മോട്ടറോളയുടെ മുൻനിര ക്യാമറയായ എഐ പാന്റോൺ ക്യാമറ, 6.7 ഇഞ്ച് കർവ്ഡ് പോൾഇഡി ഡിസ്‌പ്ലേ, ടർബോ പവർ 50 വാട്ട് വയർലെസ് - 125 വാട്ട്  ടർബോ പവർ ചാർജിംഗ് എന്നിവയും ലഭ്യമാണ്. ഐപി 68 അണ്ടർ വാട്ടർ സുരക്ഷയോടെ ഗൊറില്ല ഗ്ലാസ് വിക്ട്‌സ് ഡിസ്പ്ലേ പ്രൊട്ടക്ഷനും ഉൾപ്പെടുത്തിയിരിക്കുന്ന സ്മാർട്ഫോണിൽ 12 ജിബി റാം + 512ജിബി സ്റ്റോറേജുമുണ്ട്. എഐ അധിഷ്ഠിത സ്മാർട്ട്‌ഫോൺ സാങ്കേതിക വിദ്യയിലെ സുപ്രധാന കുതിച്ചുചാട്ടമാണ് മോട്ടോറോള എഡ്ജ് 50 അൾട്രാ എന്ന് മോട്ടറോള ഇന്ത്യ മാനേജിംഗ് ഡയറക്ടർ ശ്രീ ടി എം നരസിംഹൻ പറഞ്ഞു.

Latest Videos

undefined

മോട്ടോറോള എഡ്ജ് 50 അൾട്രാ നോർഡിക് വുഡ് എന്നറിയപ്പെടുന്ന യഥാർത്ഥ വുഡ് ഫിനിഷിലും ഫോറസ്റ്റ് ഗ്രേ, പീച്ച് ഫസ് നിറങ്ങളിൽ വീഗൻ ലെതർ ഫിനിഷിലും ലഭ്യമാണ്. ജൂൺ 24ന് 12 മണി മുതൽ ഫ്ലിപ്കാർട്ട്, മോട്ടോറോള.ഇൻ, പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ വിൽപ്പന തുടങ്ങി. 12 ജിബി+512 ജിബി വേരിയന്റിന് 59,999 രൂപയാണ് ലോഞ്ച് വില. പ്രത്യേക പ്രാരംഭ ഓഫറിലൂടെ പരിമിത കാലയളവിലേക്ക് 5000 രൂപ കിഴിവിൽ 54,999 രൂപയ്കും ചില ബാങ്കുകളുടെ കാർഡുകൾ ഉപയോഗിച്ച് നിന്ന് 5,000 രൂപ അധിക കിഴിവിലൂടെ 49,999 രൂപയ്കും എഡ്ജ് 50 അൾട്രാ സ്വന്തമാക്കാം. പ്രതിമാസം 4,167/- മുതൽ 12 മാസം വരെ നോ കോസ്റ്റ് ഇഎംഐയിലും ലഭിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!