റോബര്‍ട്ട് ബ്ലാക്ക്; കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ ക്രൂരന്‍!

By Web Desk  |  First Published Feb 23, 2017, 6:21 PM IST

റോബര്‍ട്ട് ബ്ലാക്ക് , 1980കളില്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ച കൊടും കുറ്റവാളിയാണ്. നാലു കുഞ്ഞുങ്ങളെയാണ് തന്റെ ലൈംഗിക വൈകൃതത്തിനിരയാക്കി റേബര്‍ട്ട് കാലപുരിക്കയച്ചത്. നാല്‍പതിനധികം പെണ്‍കുട്ടികളും റോബര്‍ട്ടിനാല്‍ മാനഭംഗപ്പെട്ടു.

കുട്ടിക്കാലത്തെ അനുഭവങ്ങള്‍ ഒരാളുടെ വ്യക്തി നിര്‍മിതിയില്‍ വലിയ സ്വാധീനം ചെലുത്തും. അമ്മയുപേക്ഷിച്ച റോബെര്‍ട്ട് ജാക്ക് മാര്‍ഗരറ്റ് ദമ്പതികളുടെ തണലിലാണ് വളര്‍ന്നത്. വയസ് 11 അയപ്പോഴേക്കും സ്വഭാവ ദൂഷ്യങ്ങള്‍ കാട്ടിത്തുടങ്ങിയതോടെ വളര്‍ത്തിയവര്‍ തന്നെ റോബര്‍ട്ടിനെ ഒരനാഥായത്തിലേക്ക് മാറ്റി. പക്ഷെ റോബര്‍ട്ടിനെ കൂടുതല്‍ ചീത്തയാക്കുകയേ അത് ചെയ്തുള്ളൂ. 12-ാം വയസിലാണ് റോബര്‍ട്ട് ആദ്യമായി പിടിക്കപ്പെടുന്നത്. തന്റെ ഒപ്പം പഠിക്കുന്ന കൂട്ടുകകാരിയെ കയറിപ്പിടിച്ചാണ് ആദ്യമായി ശിക്ഷിക്കപ്പെടുന്നത്.

Latest Videos

undefined

പക്ഷെ അധ്യാപകരുടെ ശാസനയ്ക്ക് നന്നാക്കാനാവുന്നതായിരുന്നില്ല റോബെര്‍ട്ടിന്റെ സ്വഭാവ ദൂഷ്യം. 15ാം വയസില്‍ തുടങ്ങിയ പിസാ ഡെലിവറി പണിക്കിടെ ഒറ്റയ്ക്ക് കിട്ടിയ 30ഓളം സ്ത്രീകളെയും റോബെര്‍ട്ട് ഉപദ്രവിച്ചു. പക്ഷെ പ്രായം കൂടൂന്തോറം കുട്ടിക്കുറ്റവാളിയില്‍ നിന്ന് കൊടും കുറ്റവാളിയിലേക്ക് വളരുകയായിരുന്നു റോബെര്‍ട്ട്. 1997ലായിരുന്നു റോബെര്‍ട്ടിന്റെ കൊലപാതക പരന്പരയുടെ തുടക്കം .

പാര്‍ക്കില്‍ കളിച്ച് കൊണ്ടിരിക്കെ കളിപ്പാട്ടം തരാമെന്ന റോബെര്‍ട്ടിന്റെ വാഗ്ദാനത്തില്‍ വീണ് പോയ ഏഴുവയസുകാരിയാണ് ആദ്യ ഇര. ഒച്ചവെച്ചപ്പോള്‍ തലയ്ക്കടിച്ച് റോബെര്‍ട്ട് കുട്ടിയെ കൊലപ്പെടുത്തി. മൃതദേഹത്തിനോടായിരുന്നു പീന്നീട് ലൈംഗികവൈകൃതങ്ങള്‍ കാട്ടിയത്. പക്ഷെ ആ കേസില്‍ റോബെര്‍ട്ട് പിടിക്കപ്പെട്ടില്ല. റോബെര്‍ട്ടിന്റെ അടുത്ത ഇരയുടെ മൃതദേഹം കണ്ടെത്തിയത് ഹില്‍സ് ബോറോയ്ക്ക് സമീപത്തെ ഡാമിലായിരുന്നു.

നിരന്തരം റോബെര്‍ട്ട് ജെന്നിഫര്‍ കാന്‍ഡിയെന്ന ഒന്പത് വയസുകാരിയെ ഉന്നം വച്ചു. സുഹൃത്തിനെ കാണാനായി സൈക്കിളില്‍ തിരിച്ച ജെന്നിഫറിനെ വഴിയില്‍ ഒളിച്ചിരുന്ന റോബെര്‍ട്ട് പിടികൂടി. മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്തപ്പോള്‍ ബലാത്സംഗത്തിനിരയായതായി തെളിഞ്ഞു. പക്ഷെ ഇത്തവണ റോബെര്‍ട്ടിന് രക്ഷപ്പെടാനായില്ല. രേഖളില്‍ ആദ്യത്തെ കൊലപാതകം. പക്ഷെ കുറ്റം തെളിയിക്കപ്പെട്ട് ശിക്ഷയേറ്റുവാങ്ങുന്നത് 2011ല്‍ മാത്രം. അതിനിടെ രണ്ട് കൊലപാതകങ്ങള്‍ കൂടി.

കാണഡിയെ കൊന്ന് തൊട്ടടുത്ത വര്‍ഷം സൂസന്‍ മാക്‌സ് വെല്‍ എന്ന 11കാരി. ടെന്നീസ് പരിശിലനം കഴിഞ്ഞ് വീട്ടിലേക്ക്മടങ്ങവേ സൂസനെ കാണാതായി. രണ്ട് ആഴ്ചയ്ക്ക് ശേഷം 264 മൈല്‍ അകലെയുള്ള ഒരു ചളിക്കുണ്ടില്‍ നിന്നാണ് സൂസന്റെ അഴുകിയ ശരീരം കണ്ടെത്തിയത്. അടുത്ത വര്‍ഷവും സമായ കൊലപാതകം ഇത്തവണ 5 വസുകാരി. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം സാറാ ഹാപ്പര്‍ എന്ന 10 വയസുകാരി.പുഴയില്‍ ഒഴുകി നടക്കുകയായിരുന്നു സാറായുടെ ശരീരം.

പോലീസിന് തലവേദനയായി മുങ്ങിനടന്ന പ്രതിയെ പിടികൂടുന്‌പോള്‍ കയ്യിലുണ്ടായിരുന്ന ബാഗില്‍ അഞ്ച് വയസുകാരിയും ഉണ്ടായിരുന്നു.ചോദ്യം ചെയ്യലിനിടെ തന്റെ കുറ്റത്തെ ന്യായീകരിക്കുന്ന മൊഴി പിന്നീട് പുറത്ത് വന്നു. ജീവിതാവസാനം വരെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതി കസ്റ്റഡിയിലിരിക്കെ കഴിഞ്ഞവര്‍ഷംജനുവരിയില്‍ മരിച്ചു.
 

click me!