ശാക്തീകരണം കാണിക്കാനാണ് സ്ത്രീകൾ പുകവലിക്കുന്നതും മദ്യപിക്കുന്നതും; പരാമർശവുമായി ഷേവിം​ഗ് റേസർ കമ്പനി സ്ഥാപകൻ

By Web TeamFirst Published Sep 14, 2024, 12:19 PM IST
Highlights

"സ്ത്രീകളുടെ ലൈംഗിക വിമോചനം അതിവേഗം ധാരാളം ലൈംഗിക പങ്കാളികളെ ഉണ്ടാക്കുന്നതിന് തുല്യമാകുന്നു" എന്നൊരു പരാമർശം കൂടി ഇയാൾ നടത്തിയിരുന്നു. 

ഷേവിം​ഗ് റേസർ കമ്പനി സ്ഥാപകനായ ശാന്തനു ദേശ്പാണ്ഡേ പങ്കുവച്ച ഒരു റീലാണ് ഇപ്പോൾ വലിയ വിമർശനങ്ങൾക്ക് കാരണമായിത്തീരുന്നത്. മദ്യപാനവും പുകവലിയും ആരോ​ഗ്യത്തിന് ഹാനികരമാണ്. അതിപ്പോൾ സ്ത്രീ ഉപയോ​ഗിച്ചാലും ശരി പുരുഷൻ ഉപയോ​ഗിച്ചാലും ശരി. എന്നാൽ, മിക്കവാറും മദ്യപാനവും പുകവലിയുമുള്ള സ്ത്രീകളെയാണ് ആളുകൾ വിമർശിക്കാറുള്ളത്. അതുപോലെ ഒരു പ്രസ്താവനയാണ് ദേശ്പാണ്ഡെയും നടത്തിയത്. 

സ്ത്രീകൾ പുകവലിക്കുന്നതാണ് തന്നെ ഏറെ ഞെട്ടിക്കുന്നത് എന്നാണ് ദേശ്പാണ്ഡെ പറഞ്ഞത്. കാരണം സ്ത്രീകൾ കൂടുതൽ അമൂല്യമായതായി കണക്കാക്കപ്പെടുന്നവരാണ് എന്നും അവർ പുകവലിക്കുന്നത് ഇവിടെ അസന്തുലിതാവസ്ഥ ഉണ്ടാക്കും എന്നുമായിരുന്നു പ്രതികരണം. ശാക്തീകരിക്കപ്പെട്ടവരാണ് എന്ന് കാണിക്കുന്നതിനുള്ള ഒരു മാർഗമായി സ്ത്രീകൾ ധാരാളം മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാൻ തുടങ്ങിയിരിക്കുന്നു. സ്ത്രീകൾ പുകവലിക്കരുതെന്ന് പറയാൻ ജൈവശാസ്ത്രപരമായ കാരണങ്ങളുണ്ട്. സ്ത്രീകൾ കൂടുതൽ അമൂല്യമായവരായി കണക്കാക്കപ്പെടുന്നവരാണ് എന്നെല്ലാമാണ് ദേശ്പാണ്ഡെ പറഞ്ഞത്. 

Latest Videos

പുരുഷന്മാർ ചെയ്യുന്നതെല്ലാം ഞാനും ചെയ്യും എന്ന് കരുതുന്നത് അവരെ സ്ത്രീത്വം കുറഞ്ഞവരാക്കി മാറ്റുന്നു എന്ന തരത്തിലായിരുന്നു ദേശ്പാണ്ഡെയുടെ പരാമർശം. "സ്ത്രീകളുടെ ലൈംഗിക വിമോചനം അതിവേഗം ധാരാളം ലൈംഗിക പങ്കാളികളെ ഉണ്ടാക്കുന്നതിന് തുല്യമാകുന്നു" എന്നൊരു പരാമർശം കൂടി ഇയാൾ നടത്തിയിരുന്നു. 

എന്നാൽ, ഇതിനെ ചൊല്ലി വിമർശനം ഉയർന്നതോടെ ആ വീഡിയോ പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ടു. ദേശ്പാണ്ഡെ പിന്നീട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ, അവ്യക്തമായ ഒരു ഖേദപ്രകടനമാണ് ഇയാൾ നടത്തിയത് എന്നും ആരോപണമുണ്ട്. ഇതിന് മുമ്പും ദേശ്പാണ്ഡെ ഇത്തരത്തിൽ വിവാദമായ പരാമർശങ്ങൾ നടത്തിയിരുന്നു. 

കഴിഞ്ഞ മാസം, അദ്ദേഹം ബംഗളൂരുവിനെ കോട്ടയുമായി താരതമ്യപ്പെടുത്തിക്കൊണ്ട് ഒരു പരാമർശം നടത്തിയതും വിവാദമായിരുന്നു. അതിൻ്റെ തൊഴിൽ സംസ്കാരം കൂടുതൽ സംസാരവും കുറഞ്ഞ ജോലിയുമാണെന്നായിരുന്നു പരാമർശം. കൂടാതെ 2022 -ൽ, ഫ്രഷർമാരോട് അഞ്ച് വർഷത്തേക്ക് ദിവസം 18 മണിക്കൂർ ജോലി ചെയ്യാൻ നിർദ്ദേശിച്ചതിനും ദേശ്പാണ്ഡെ വിമർശനം നേരിട്ടിരുന്നു. 

വായിക്കാം: കറുത്ത വസ്ത്രങ്ങൾ, 13 -ന് വെള്ളിയാഴ്ച സെമിത്തേരിയിൽ ചടങ്ങ്, വ്യത്യസ്തമായി വിവാഹം കഴിച്ച് ദമ്പതികള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!