ഏറ്റവും ദുരന്ത പാഴ്സല്‍; ആമസോണില്‍ നിന്നുമെത്തിയ പാഴ്സല്‍ തുറന്നതിന് പിന്നാലെ യുവതി ഛർദ്ദിച്ചു

By Web TeamFirst Published Nov 5, 2024, 6:03 PM IST
Highlights

സൈക്കിൾ ഹെൽമെറ്റിനായിരുന്നു ഓര്‍ഡർ ചെയ്തിരുന്നതെങ്കിലും പാഴ്സല്‍ തുറന്നപ്പോള്‍ തന്നെ അസഹ്യമായ ദുര്‍ഗന്ധമായിരുന്നു. ദുര്‍ഗന്ധം സഹിക്കവയ്യാതെ അവര്‍ക്ക് ഓക്കാനം വരികയും ഛർദ്ദിക്കുകയും ചെയ്തു. 


ട്രാഫിക് തിരക്കുകള്‍ക്കിടയിലൂടെ ഏറെ സമയമെടുത്ത് സഞ്ചരിച്ച് കടയിലെത്തിയാല്‍ അവിടെയും തിരക്ക്. ഇതിനിടെയില്‍ അവനവന് വേണ്ട സാധനങ്ങള്‍ കണ്ടെത്തി കൌണ്ടറിലെത്തിയാല്‍ നീണ്ട ക്യൂ. ഇതെല്ലാം കഴിഞ്ഞ് വേണം കടയില്‍ നിന്നും ഇറങ്ങാന്‍. ഈ പ്രശ്നത്തിന് ഒരു പരിഹാരമായി എത്തിയതാണ് ഓണ്‍ലൈന്‍ ഡെലിവറി ആപ്പുകള്‍. ലഭ്യമായ എല്ലാ വസ്തുക്കളുടെയും വിലയും അതിലെ കിഴിവും ആപ്പുകളില്‍ കാണാം. ഏത് കമ്പനിയുടെ ഏത് സാധനമാണ് വേണ്ടതെന്ന് നോക്കി ഓര്‍ഡര്‍ കൊടുത്താല്‍ സംഗതി രണ്ട് ദിവസത്തിനുള്ളില്‍ വീട്ടിലെത്തും. തിരക്കേറിയ ജീവിതത്തിലേക്ക് കടന്ന് വന്ന പുതിയ സൌകര്യം വളരെ വേഗം തന്നെ പ്രചാരത്തിലായി. സ്വീകാര്യത കൂടിയതോടെ പരാതികളും ഉയര്‍ന്നു തുടങ്ങി.

യുണൈറ്റഡ് കിംഗ്ഡത്തിലെ കിർബിയിൽ താമസിക്കുന്ന റേച്ചൽ മക്കാഡത്തിന്‍റെ ഷോപ്പിംഗ് അനുഭവം പക്ഷേ, അവരെ ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ നിന്ന് എന്നന്നേക്കുമായി അകറ്റുന്നതായിരുന്നു. ആമസോണിൽ നിന്ന് ഒരു സൈക്കിൾ ഹെൽമെറ്റിനാണ് റേച്ചല്‍ ഓർഡർ നല്‍കിയത്. ഓടുവില്‍ പാർസല്‍ എത്തിയപ്പോള്‍ ആകാംഷയോടെ അത് തുറന്ന് നോക്കിയ റേച്ചലിന് ഛർദ്ദിയാണ് വന്നത്. പാർസൽ തുറന്നപ്പോള്‍ തന്നെ അതിരൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടു. പിന്നാലെ തനിക്ക് ഓക്കാനം വരികയും ഛർദ്ദിക്കുകയുമായിരുന്നെന്ന് റേച്ചല്‍ പറയുന്നു. 

Latest Videos

ഗംഗയിലേക്ക് കാന്തം വലിച്ചെറിഞ്ഞ് യുവാവ്; തിരികെ എടുക്കുന്നത് കുടുംബം പോറ്റാനുള്ള 'പണം'; വീഡിയോ വൈറല്‍

അസ്വസ്ഥത ഒന്ന് അടങ്ങിയപ്പോള്‍ റേച്ചല്‍ തന്‍റെ പാഴ്സലേക്ക് വീണ്ടും നോക്കി. അതിനുള്ളില്‍ കുറച്ച് റോട്ടിക്കഷ്ണങ്ങളും ഒപ്പം എലിയുടെ കാഷ്ഠവുമായിരുന്നു ഉണ്ടായിരുന്നത്. കൂടുതല്‍ പരിശോധിച്ചപ്പോള്‍ പെട്ടിയുടെ ഒരു വശത്ത് ഒരു ദ്വാരം കണ്ടെത്തി. ഏറ്റവും പുറത്ത് ഉണ്ടായിരുന്ന കാർഡ്ബോർഡിനും ഉള്ളിലെ പാക്കിംഗിനും ഇടയില്‍ ചത്ത് പാതി അഴുകിയ അവസ്ഥയില്‍ ഒരു എലിയെയാണ് അവര്‍ കണ്ടെത്തിയത്. പാതി അഴുകിയ എലിയുടെ ദുര്‍ഗന്ധമായിരുന്നു റേച്ചലിനെ അസ്വസ്ഥമാക്കിയത്. 

നാട്ടുകാരുടെ മുന്നില്‍ വച്ച് യുവതിയുടെ മുടിക്ക് കുത്തിപ്പിടിച്ച്, മുഖത്തടിച്ച് യുവാവ്; വീഡിയോ വൈറല്‍

"എനിക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ ബോധം കെട്ട് താഴെ വീഴുമെന്ന് കരുതി. അത് കണ്ടതില്‍ പിന്നെ വീണ്ടുമെന്ന് തോടാന്‍ പോലും കഴിഞ്ഞില്ല. അപ്പോള്‍ തന്നെ ഞാന്‍ പിന്മാറി.'  റേച്ചൽ മക്കാഡം പറഞ്ഞു. സൈക്കിൾ ഹെൽമെറ്റിന് പകരം ചത്ത എലിയുടെ പാഴ്സല്‍ കണ്ട അന്ന് രാത്രി തനിക്ക് ഉറക്കം വന്നില്ലെന്നും ഭക്ഷണം കഴിക്കാന്‍ പറ്റിയില്ലെന്നും അവര്‍ കൂട്ടിചേര്‍ത്തു. ഉടനെ തന്നെ ആമസോണിന്‍റെ ഉപഭോക്തൃ സേവനവുമായി ബന്ധപ്പെട്ട റേച്ചല്‍ പരാതി അറിയിച്ചു. പിന്നാലെ ആമസോണ്‍ റേച്ചലിനോട് ക്ഷമ ചോദിക്കുകയും ഡെലിവറി മൂലമുണ്ടായ ദുരിതം അംഗീകരിച്ച് മുഴുവൻ തുകയും റീഫണ്ട് ചെയ്യാമെന്ന് അറിയിച്ചു.  

തീർത്ഥമെന്ന് കരുതി കുടിച്ചത് എസിയിലെ വെള്ളം; ക്ഷേത്രകമ്മറ്റി തെറ്റ് സമ്മതിച്ചിട്ടും 'തീർത്ഥം' കുടിച്ച് ഭക്തർ

click me!