ഹോമോ എറക്റ്റസ്, പാരാന്ത്രോപ്പസ് ബോയിസി എന്നീ ഹോമിനിൻ ഇനങ്ങളുടെ കാല്‍പ്പാടുകളൊടൊപ്പം ആദ്യകാല കന്നുകാലികള്‍, കുതിരകള്‍, ഭീമന്‍ കൊക്കുകള്‍ എന്നിവയുടെ കാല്‍പ്പാടുകളും ഇവിടെ നിന്നും ലഭിച്ചു.
മനുഷ്യ പരിണാമ ചരിത്രത്തിലെ ഏറ്റവും വലിയ കണ്ടെത്തലുമായി ഗവേഷകര്‍. രണ്ട് പുരാതന ഹോമിനിന്‍ മനുഷ്യ വര്‍ഗ്ഗങ്ങള്‍ തമ്മില്‍ കെനിയയില്‍ ഒരുമിച്ച് ജീവിച്ചിരുന്നതിന്‍റെ തെളിവുകള്‍ ലഭിച്ചെന്നാണ് ഗവേഷകരുടെ വെളിപ്പെടുത്തല്‍. കെനിയയിലെ കിഴക്കൻ തുർക്കാന (East Turkana) പ്രദേശത്തെ കൂബി ഫോറ സൈറ്റിൽ (Koobi Fora site) നിന്ന് കണ്ടെത്തിയ 1.5 ദശലക്ഷം വർഷം പഴക്കമുള്ള കാൽപ്പാടുകളുടെ പഠനത്തിലാണ് ഈ കണ്ടെത്തൽ. 2021 -ലാണ് ഈ കല്‍പ്പാടുകള്‍ കണ്ടെത്തിയതെങ്കിലും ഇപ്പോഴാണ് ഇത് സംബന്ധിച്ച പഠനം പുറത്ത് വരുന്നത്.
ഹോമോ എറക്റ്റസ് (Homo erectus), പാരാന്ത്രോപ്പസ് ബോയിസി (Paranthropus boisei) എന്നീ ആദിമ മനുഷ്യരുടെ കാല്‍പ്പാടുകളാണ് കണ്ടെത്തിയതെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു. ഈ രണ്ട് പുരാതന ഹോമിനിൻ ഇനങ്ങള്‍ ഒരേ തടാകക്കരയിലൂടെ മണിക്കൂറുകളോ അല്ലെങ്കിൽ ദിവസങ്ങൾക്കുള്ളിലോ ഉള്ള ഇടവേളകളില്‍ നടന്നുവെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ഒരേ ഭൂപ്രകൃതിയിൽ ജീവിക്കുന്ന, പരസ്പരം ഇടപഴകാൻ സാധ്യതയുള്ള ആ രണ്ട് ജീവിവർഗ്ഗങ്ങളുടെ ആദ്യത്തെ സ്നാപ്ഷോട്ടാണിതെന്ന് പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗിലെ ചാത്തം സർവകലാശാലയിലെ പാലിയോആൻത്രോപ്പോളജിസ്റ്റായ കെവിൻ ഹറ്റാല പറയുന്നു.
ലോകത്തിലെ ഏറ്റവും പഴക്കമുള്ള അക്ഷരമാല സിറിയയിൽ കണ്ടെത്തി
Two sets of footprints at the site of Koobi Fora in Kenya reveal that Homo erectus coexisted with Paranthropus boisei, a now-extinct bipedal hominin, 1.5 million years ago. https://t.co/W8JQ8BSZRB
— Ulla Rajala 💗 #Dig4Arch 🇺🇦 (@UllaMR)12,000 വർഷം മുമ്പ് ചക്രങ്ങള്‍? ഇസ്രയേലില്‍ നിന്നുള്ള കണ്ടെത്തല്‍ മനുഷ്യ ചരിത്രം തിരുത്തി കുറിക്കുമോ?
ചെളിയില്‍ ഉറച്ച് പോയ കാല്‍പ്പാടുകള്‍ പുരാതന മനുഷ്യരുടെ ജീവിതത്തിലേക്കുള്ള വലിയൊരു കാഴ്ചയാണ് തുറന്നിരിക്കുന്നത്. കാല്‍പാദങ്ങളുടെ ഉയരും, കാൽവിരലുകളുടെ ആകൃതി, വ്യത്യസ്തമായ നടത്ത രീതികൾ തുടങ്ങി ഇവരുടെ വ്യത്യസ്തവും സങ്കീര്‍ണ്ണവുമായി വിശദാംശങ്ങള്‍ ഈ കാല്‍പ്പാടുകള്‍ വ്യക്തമാക്കുന്നതായി ജർമ്മനിയിലെ ലെയ്പ്സിഗിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എവല്യൂഷണറി ആന്ത്രോപോളജിയിലെ പാലിയോ ആന്ത്രോപ്പോളജിസ്റ്റായ ട്രേസി കിവെൽ പറയുന്നു.
ആദ്യമായിട്ടാണ് രണ്ട് ഹോമിനിന്‍ ഇനങ്ങള്‍ പരസ്പര സഹവര്‍ത്തിത്വത്തോടെ ഒരുമിച്ച് ജീവിച്ചിരുന്നുവെന്നതിന് തെളിവ് ലഭിക്കുന്നത്. 3 ഡി എക്സ്-റേ അടിസ്ഥാനമാക്കിയുള്ള ഇമേജിംഗ് ടെക്നിക്കുകള്‍ ഉപയോഗിച്ച് കാൽപ്പാടുകളെ കുറിച്ച് വിശദമായ പഠനം നടത്തിയതിലൂടെയാണ് പുതിയ കണ്ടെത്തൽ. ഈ കാല്‍പ്പാടുകള്‍ ആധുനിക മനുഷ്യരുടെ കാല്‍പാടുകളുമായി താരതമ്യം ചെയ്യുകയും അവയുടെ ആകൃതിയിലും ഘടനയിലുമുള്ള വ്യത്യാസങ്ങള്‍ കണ്ടെത്തുകയും ചെയ്തു. മനുഷ്യരുടെ കാല്‍പ്പാടുകള്‍ക്കൊപ്പം കന്നുകാലികളുടെ 30 പൂർവ്വികരുടെയും മൂന്ന് കുതിര പോലുള്ള മൃഗങ്ങളുടെയും വംശനാശം സംഭവിച്ച ഭീമൻ കൊക്കായ ലെപ്റ്റോപ്റ്റിലോസ് ഫാൽക്കണറി ഉൾപ്പെടെ 61 പക്ഷി ഇനങ്ങളുടെയും കാൽപ്പാടുകൾ ഇവിടെ നിന്നും ലഭിച്ചു. ഹോമിനിയനുകളും പക്ഷിമൃഗാദികളും ഒരു മിച്ച് സജീവമായി ജീവിച്ചിരുന്ന പ്രദേശമായിരുന്നു അതെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.