പാട്ടുംപാടി പ്രസവിച്ച് യുവതി, ഒന്നും രണ്ടുമല്ല പാടിയത് അഞ്ച് മണിക്കൂർ

By Web TeamFirst Published Jan 17, 2024, 10:55 AM IST
Highlights

ആ അഞ്ച് മണിക്കൂറുകൾ അവൾ പാടി. പാട്ട് തന്റെ വേദനയെ ഇല്ലാതാക്കി എന്നും ശ്വാസമെടുക്കുന്നത് വളരെ ഈസിയായി എന്നും അവൾ പറയുന്നു.

ലോകത്തിലെ ഏറ്റവും വലിയ വേദന എന്താണെന്ന് ചോദിച്ചാൽ പ്രസവിച്ച സ്ത്രീകൾ പറയും അത് പ്രസവ വേദനയാണെന്ന്. ശാരീരികവും മാനസികവുമായി കഠിനമായ അവസ്ഥകളിലൂടെയാണ് ആ സമയം സ്ത്രീകൾ കടന്നുപോകുന്നത്. എന്നാൽ, ആ വേദന അറിയാതിരിക്കാനും കുഞ്ഞിന് ജന്മം നൽകുന്ന ആ മുഹൂർ‌ത്തം എപ്പോഴും ഓർമ്മയിൽ തങ്ങി നിൽക്കുന്ന ഒന്നാക്കി മാറ്റാനും യുഎസ്സിൽ നിന്നുള്ള ഒരു സ്ത്രീ ചെയ്തത് എന്താണെന്നറിയുമോ? അഞ്ച് മണിക്കൂർ പാട്ടുപാടി. ആ സമയത്തെല്ലാം അവരുടെ ഭർത്താവ് ​ഗിത്താർ വായിച്ചു. 

ബിഫി ഹെൽ എന്ന 31 -കാരിയും അവളുടെ ഭർത്താവും മ്യുസീഷനുമായ 30 -കാരൻ ബ്രാൻഡനുമാണ് തങ്ങളുടെ കുഞ്ഞിന്റെ ജനനമുഹൂർത്തം വേറിട്ടതാക്കിയത്. ആദ്യത്തെ കുഞ്ഞിനെ ​ഗർഭം ധരിച്ച സമയത്ത് ബിഫിക്ക് വീട്ടിൽ തന്നെ പ്രസവിക്കണം എന്നുണ്ടായിരുന്നു. എന്നാൽ, അത് സാധിച്ചിരുന്നില്ല. ആശുപത്രിയിൽ വച്ചാണ് അവൾ പ്രസവിച്ചത്. ആ അനുഭവം തനിക്ക് വലിയ വേദനയുളവാക്കുന്നതായിരുന്നു എന്നാണ് ബിഫി പറയുന്നത്. അങ്ങനെയാണ് രണ്ടാമത്തെ പ്രസവമെങ്കിലും വ്യത്യസ്തമാവണം എന്ന് അവൾ കഠിനമായി ആ​ഗ്രഹിച്ചത്. അങ്ങനെ അവളെ 'ബർത്ത് കോട്ടേജി'ൽ പ്രവേശിപ്പിച്ചു.  

Latest Videos

അവിടെവച്ചാണ് അവൾ കുഞ്ഞിന് ജന്മം നൽകിയത്. ആ അഞ്ച് മണിക്കൂറുകൾ അവൾ പാടി. പാട്ട് തന്റെ വേദനയെ ഇല്ലാതാക്കി എന്നും ശ്വാസമെടുക്കുന്നത് വളരെ ഈസിയായി എന്നും അവൾ പറയുന്നു. കുഞ്ഞിന് ജന്മം നൽകുന്നതിന് 30 മിനിറ്റ് മുമ്പ് വരെ അവൾ പാടി. 30 മിനിറ്റ് മുമ്പ് തനിക്ക് പാടാൻ സാധിക്കാതെയായി എന്നും അവിടെ വച്ചാണ് പാട്ട് നിർത്തിയത് എന്നും അവൾ പറയുന്നു. ജാക്ക് എന്നാണ് അവൾ തന്റെ കുഞ്ഞിന് പേരിട്ടിരിക്കുന്നത്. 

എന്നാൽ, എല്ലാവരുടെ കാര്യത്തിലും ഇത് സാധ്യമാകും എന്ന് കരുതരുതേ. ഡോക്ടർമാരുടെ കൃത്യമായ ഉപദേശവും നിർദ്ദേശങ്ങളും സ്വീകരിച്ചാവണം ​ഗർഭകാലവും പ്രസവവും പിന്നിടാൻ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

tags
click me!