തന്റെ കണ്ണുകൾ തുറന്നപ്പോൾ താൻ എവിടെയായിരുന്നു എന്ന് തനിക്ക് അറിയാൻ കഴിഞ്ഞു, അത് സ്വർഗമായിരുന്നു. അത് തനിക്ക് ഭയമല്ല, പൂർണമായ സന്തോഷമാണ് നൽകിയത്. മരങ്ങളും പുല്ലുകളും എല്ലാം തനിക്ക് കാണാനായി എന്നാണ് അവർ ഒരു അഭിമുഖത്തിൽ പറഞ്ഞത്.
എപ്പോഴാണ്, എങ്ങനെയാണ് മരണം സംഭവിക്കുക, മരണത്തിന് ശേഷം എന്തുണ്ടാവും, ഇതൊന്നും ഒരാൾക്കും പ്രവചിക്കാൻ സാധിക്കുന്ന കാര്യങ്ങളല്ല. എന്നാൽ, മരണത്തെ കുറിച്ച് വിചിത്രമായ ചില പരാമർശങ്ങൾ ചിലരൊക്കെ നടത്താറുണ്ട്. അതുപോലെ താൻ 11 മിനിറ്റ് മരിച്ചുവെന്നും സ്വർഗം സന്ദർശിച്ചുവെന്നുമാണ് കൻസാസിൽ നിന്നുള്ള ഒരു സ്ത്രീ ഒരിക്കൽ അവകാശപ്പെട്ടത്.
2019 -ലാണ് 68 -കാരിയായ ഷാർലറ്റ് ഹോംസിനെ രക്തസമ്മർദ്ദം പെട്ടെന്ന് ഉയർന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ, അവരുടെ അവസ്ഥ പെട്ടെന്ന് വഷളായി. പിന്നാലെ അവരുടെ ബോധം പോയി. 11 മിനിറ്റ് നേരം അവർ ക്ലിനിക്കലി മരിച്ചു എന്നാണ് പറയുന്നത്.
undefined
ഈ സമയത്ത്, താൻ സ്വർഗ്ഗത്തിലേക്ക് ഒരു യാത്ര പോയി എന്നാണ് ഹോംസ് അവകാശപ്പെട്ടത്. അവിടെ താൻ മാലാഖമാരെയും കുടുംബാംഗങ്ങളെയും കണ്ടുമുട്ടിയെന്നും നരകം കാണാനായി എന്നും അവർ പറഞ്ഞു. അതേസമയം തന്നെ തന്റെ ചുറ്റുമുള്ള നഴ്സുമാരെയും തനിക്ക് കാണാൻ സാധിക്കുന്നുണ്ടായിരുന്നു എന്നും അവർ പറയുഞ്ഞിരുന്നു.
ഒപ്പം സ്വർഗത്തിൽ ഇതുവരെയും താൻ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത മണമുള്ള പൂക്കളുടെ മണം അനുഭവിച്ചു എന്നും സംഗീതം കേട്ടു എന്നും ഹോംസ് അവകാശപ്പെട്ടു. തന്റെ കണ്ണുകൾ തുറന്നപ്പോൾ താൻ എവിടെയായിരുന്നു എന്ന് തനിക്ക് അറിയാൻ കഴിഞ്ഞു, അത് സ്വർഗമായിരുന്നു. അത് തനിക്ക് ഭയമല്ല, പൂർണമായ സന്തോഷമാണ് നൽകിയത്. മരങ്ങളും പുല്ലുകളും എല്ലാം തനിക്ക് കാണാനായി എന്നാണ് അവർ ഒരു അഭിമുഖത്തിൽ പറഞ്ഞത്.
മരിച്ചുപോയ കുടുംബാംഗങ്ങളെയും വിശുദ്ധരെയും താൻ കണ്ടു. അവരുടെയെല്ലാം ചെറുപ്രായത്തിലെ രൂപമാണ് കണ്ടത്, ആരോഗ്യമുള്ളവരായിരുന്നു. അച്ഛൻ, അമ്മ, സഹോദരി എല്ലാവരും തന്റെ പിന്നിൽ നിൽക്കുന്നുണ്ടായിരുന്നു. താഴെ നരകം കാണാമായിരുന്നു. ഭയപ്പെടുത്തുന്ന കാഴ്ചയായിരുന്നു അത്. തന്റെ അച്ഛനെന്നോട് പറഞ്ഞത് തിരികെ ഭൂമിയിലേക്ക് പോകൂ എന്നിട്ട് അവിടെയുള്ളവരോട് നന്നായി ജീവിക്കാൻ പറയൂ, ഇല്ലെങ്കിൽ നരകത്തിലാണ് അവർ എത്തുക എന്നാണ് എന്നും ഹോംസ് പറഞ്ഞു.
എന്തായാലും, പിന്നീട് ഹോംസിന് ബോധം വീണ്ടുകിട്ടി. രണ്ടാഴ്ച കഴിഞ്ഞപ്പോൾ ആശുപത്രിയും വിട്ടു. പിന്നീടുള്ള ജീവിതത്തിൽ എല്ലാവരോടും അവർ ഈ കഥ പറഞ്ഞു. കഴിഞ്ഞ വർഷം 72 -ാമത്തെ വയസിലാണ് അവർ മരിച്ചത്.
ഒന്നല്ല ഒമ്പത് ചെന്നായകൾ, ദമ്പതികളുടെ താമസസ്ഥലത്തിന് ചുറ്റും കറങ്ങി നടക്കുന്നു, കൗതുകകരം ഈ വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം