അവളെന്തൊരു 'പൂക്കി', എന്തൊരു സ്ത്രീ; റാപ്പിഡോ റൈഡറിൽ നിന്നുള്ള തന്റെ അനുഭവം പങ്കിട്ട് യുവതി 

'ജോളി പേഴ്സൺ' എന്നാണ് സ്മൃതി സാഹു റാപ്പിഡോ റൈഡറെ വിശേഷിപ്പിക്കുന്നത്. അവർ ഭയങ്കര രസമുള്ള ആളായിരുന്നു എന്നും എന്നാൽ അവരുടെ ജീവിതകഥയാണ് തന്നെ ശരിക്കും അമ്പരപ്പിച്ചത് എന്നും സ്മൃതി സാഹു പറയുന്നു.

woman post about female rapido rider

ദില്ലിയിൽ നിന്നുള്ള യുവതി തന്റെ ഒരു ദിവസത്തെ യാത്ര എങ്ങനെ അവിസ്മരണീയമായ ഒരു അനുഭവമായി മാറി എന്നതിന്റെ അനുഭവം പങ്കുവച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. സ്മൃതി സാഹു എന്ന യുവതിയാണ് ലിങ്ക്ഡ്ഇന്നിൽ ഹൃദയസ്പർശിയായ അനുഭവം പങ്കുവച്ചത്. 

ദില്ലിക്കാരിയായ സ്മൃതി സാഹു റാപ്പിഡോ ബുക്ക് ചെയ്തപ്പോൾ എത്തിയത് ഒരു വനിതാ റൈഡറാണ്. സ്മൃതിയുടെ കുറിപ്പിന് പിന്നാലെ റാപ്പിഡോ തന്നെ ഇതിനോട് പ്രതികരിച്ചിട്ടുണ്ട്. 

Latest Videos

തന്റെ ഓഫീസ് ഷോപ്പിംഗ് യാത്ര കഴിഞ്ഞ ശേഷമാണ് സ്മൃതി സാഹു റാപ്പിഡോ റൈഡ് ബുക്ക് ചെയ്തത്. തന്റെ റാപ്പിഡോ ഡ്രൈവർ ഒരു സ്ത്രീയാണെന്നത് ശ്രദ്ധയിൽ പെട്ടപ്പോഴാണ്, അവർ യൂബർ റൈഡ് റദ്ദാക്കി പകരം റാപ്പിഡോയിൽ തന്നെ പോകാൻ തീരുമാനിക്കുന്നതത്രെ. ആ തീരുമാനം തന്റെ ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നാണെന്നാണ് അവരിപ്പോൾ പറയുന്നത്. 

'ജോളി പേഴ്സൺ' എന്നാണ് സ്മൃതി സാഹു റാപ്പിഡോ റൈഡറെ വിശേഷിപ്പിക്കുന്നത്. അവർ ഭയങ്കര രസമുള്ള ആളായിരുന്നു എന്നും എന്നാൽ അവരുടെ ജീവിതകഥയാണ് തന്നെ ശരിക്കും അമ്പരപ്പിച്ചത് എന്നും സ്മൃതി സാഹു പറയുന്നു. ഓരോ ചെറിയ നിമിഷങ്ങളെയും അവൾ എത്ര വില മതിക്കുന്നു എന്ന് കണ്ടാൽ തന്നെ അവൾ വളരെ കഠിനമായ നേരങ്ങളിലൂടെ കടന്നു പോയിട്ടുണ്ട് എന്ന് തനിക്ക് മനസിലാകും എന്നും അവർ കുറിക്കുന്നു. 

ഒപ്പം യാത്രയിലുടനീളം അവൾ തന്നെ ശ്രദ്ധിച്ചിരുന്നു എന്നും വേ​ഗത കൂടുതലല്ലോ തുടങ്ങിയ കാര്യങ്ങൾ ചോദിച്ചിരുന്നു എന്നും കുറിപ്പിൽ പറയുന്നു. അവളൊരു ഷെഫ് ആയിരുന്നു. റൈഡ‍് ചെയ്യാനുള്ള ആ​ഗ്രഹം കൊണ്ടാണ് റാപ്പിഡോയിൽ ചേർന്നത്. എന്തൊരു 'പൂക്കി'യാണവൾ എന്നും സ്മൃതി സാഹു കുറിക്കുന്നു. 

യുവതിയുടെ വിവരങ്ങളും സ്മൃതി പങ്കുവച്ചിട്ടുണ്ട്. അവരുടെ ഈ ദയവിനും സേവനത്തിനും അം​ഗീകാരം നൽകും എന്നാണ് റാപ്പിഡോ സ്മൃതി സാഹുവിന്റെ പോസ്റ്റിനോട് പ്രതികരിച്ചത്. 

(ചിത്രം പ്രതീകാത്മകം)

9 പെൺമക്കൾ, എല്ലാവരുടേയും പേരിന്റെ അവസാനം 'ഡി' എന്ന അക്ഷരം, ഇതിന് പിന്നിലൊരു കഥയുണ്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

vuukle one pixel image
click me!