പിഎഫ് അക്കൗണ്ട് ഉടമകളാണോ, യുഎഎന്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടത് എങ്ങനെ?

യുഎഎന്‍ അകൗണ്ടുമായി ബന്ധിപ്പിക്കുന്നത്. പിഎഫ് ബാലന്‍സ് തുക പെട്ടെന്ന് അറിയാനും, പണം പിന്‍വലിക്കുന്നത് എളുപ്പമാക്കാനും യുഎഎന്‍ ബാങ്ക് അകൗണ്ടുമായി ബന്ധിപ്പിക്കുന്നതിലൂടെ സാധിക്കും.

How to Add/Change Your EPFO Bank Account in Simple Steps

പ്രോവിഡന്റ് ഫണ്ട് വരിക്കാര്‍ക്ക് ഏറെ ഗുണകരമായ ഒന്നാണ് യൂണിവേഴ്സല്‍ അകൗണ്ട് നമ്പര്‍ അഥവാ യുഎഎന്‍. ഇത് ബാങ്ക് അകൗണ്ടുമായി ബന്ധിപ്പിക്കുന്നത്. പിഎഫ് ബാലന്‍സ് തുക പെട്ടെന്ന് അറിയാനും, പണം പിന്‍വലിക്കുന്നത് എളുപ്പമാക്കാനും യുഎഎന്‍ ബാങ്ക് അകൗണ്ടുമായി ബന്ധിപ്പിക്കുന്നതിലൂടെ സാധിക്കും. കൂടാതെ പിഎഫ് അകൗണ്ടിലേക്ക് വരുന്ന പണത്തിന്‍റെ വിവരങ്ങള്‍ ലഭിക്കാനും ഇത് സഹായിക്കും. കമ്പനി മാറുമ്പോഴോ, വിരമിക്കുമ്പോഴോ പിഎഫ് അകൗണ്ടുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നടപടികള്‍ ലളിതമായി നിര്‍വഹിക്കുന്നതിനും ഇതിലൂടെ സാധിക്കും.

എന്താണ് യുഎഎന്‍?

Latest Videos

പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷനിലെ ഓരോ അംഗത്തിനും നല്‍കുന്ന 12 അക്ക നമ്പര്‍ ആണ് യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ . ജോലി ചെയ്യുന്ന കമ്പനി ഏതാണെങ്കിലും പിഎഫിന്‍റെ സമഗ്രമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് യുഎഎന്‍ സഹായകരമാണ്.
 

യുഎഎന്‍ ബാങ്ക് അക്കൗണ്ടുമായി എങ്ങനെ ബന്ധിപ്പിക്കാം?

ഘട്ടം 1: ഇപിഎഫ്ഒ  പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക
ഘട്ടം 2: മാനേജ് ടാബിന് കീഴില്‍, ഡ്രോപ്പ്-ഡൗണ്‍ മെനുവില്‍ നിന്ന് കെവൈസി തിരഞ്ഞെടുക്കുക
ഘട്ടം 3: അടുത്ത പേജില്‍, ഏത് ബാങ്ക് അക്കൗണ്ടാണ് ചേര്‍ത്തിരിക്കുന്നതെന്ന്  പരിശോധിക്കാം. ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കുക.
ഘട്ടം 4: ബാങ്ക് അക്കൗണ്ട് നമ്പറും ഐ എഫ് എസ് സി കോഡും സ്ഥിരീകരിക്കുക. ഐ എഫ് എസ് സി ടാബ് പരിശോധിക്കുക എന്നതില്‍ ക്ലിക്കുചെയ്യുക
 ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കും
ഘട്ടം 5: ഒടിപി നല്‍കുക.  ബാങ്ക് അക്കൗണ്ട് നമ്പര്‍ സ്ഥിരീകരണ പ്രക്രിയയിലാണെന്ന് ഒരു അറിയിപ്പ് ലഭിക്കും

vuukle one pixel image
click me!