പൊലീസിന്റെ മർദ്ദനത്തെ തുടർന്നാണ് ഹകമത കുറ്റസമ്മതം നടത്തിയത്. എന്നാൽ, പിന്നീട് ഈ മൊഴി പിൻവലിച്ചിരുന്നു. സംസ്കരണ പ്ലാന്റിലെ ടാങ്കിൽ നിന്ന് കണ്ടെത്തിയൊരു രക്തക്കറ പുരണ്ട വസ്ത്രത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹകതമയെ ശിക്ഷിച്ചത്.
ചെയ്യാത്ത തെറ്റിന് വധശിക്ഷ വിധിക്കപ്പെടുകയും 45 വർഷം ജയിലിൽ കിടക്കുകയും ചെയ്ത 89 -കാരന് നഷ്ടപരിഹാരമായി 1.4 മില്യൺ ഡോളർ നൽകാൻ കോടതി വിധി. ജപ്പാനിലെ 89 -കാരനും മുൻ പ്രൊഫഷണൽ ബോക്സറും കൂടിയായ ഇവാവോ ഹകമതയ്ക്കാണ് നഷ്ടപരിഹാരം നൽകാൻ വിധി വന്നത്.
1.4 മില്യൺ ഡോളർ (9,26,90,655.26 ഇന്ത്യൻ രൂപ) നൽകാനാണ് കോടതിയുടെ നിർദ്ദേശം. നീതി നടപ്പിലാക്കുന്നതിലെ പാകപ്പിഴയ്ക്ക് ജപ്പാനിൽ ഇതുവരെ നൽകിയതിൽ ഏറ്റവും വലിയ നഷ്ടപരിഹാരമാണ് ഇത്. 200 മില്യൺ യെൻ കൊണ്ടും പരിഹരിക്കാൻ സാധിക്കാത്ത ഒരു തെറ്റാണ് സ്റ്റേറ്റ് ഇദ്ദേഹത്തോട് ചെയ്തത് എന്നാണ് വിധി വന്നതിന് ഇവാവോ ഹകമതയുടെ അഭിഭാഷകൻ പ്രതികരിച്ചത്.
1968 -ൽ സെൻട്രൽ ജപ്പാനിലെ ഷിസുവോക്കയിൽ വച്ച് തന്റെ തൊഴിലുടമയെയും, തൊഴിലുടമയുടെ ഭാര്യയെയും, അവരുടെ രണ്ട് കുട്ടികളെയും കൊലപ്പെടുത്തി എന്ന് ആരോപിച്ചാണ് ഹകമതയെ ശിക്ഷിച്ചത്.
പൊലീസിന്റെ മർദ്ദനത്തെ തുടർന്നാണ് ഹകമത കുറ്റസമ്മതം നടത്തിയത്. എന്നാൽ, പിന്നീട് ഈ മൊഴി പിൻവലിച്ചിരുന്നു. സംസ്കരണ പ്ലാന്റിലെ ടാങ്കിൽ നിന്ന് കണ്ടെത്തിയൊരു രക്തക്കറ പുരണ്ട വസ്ത്രത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹകതമയെ ശിക്ഷിച്ചത്.
എന്നാൽ, വർഷങ്ങൾക്ക് ശേഷം നടന്ന ഡിഎൻഎ പരിശോധനയിൽ ഈ രക്തം ഹകമതയുടേതോ കൊല്ലപ്പെട്ടവരുടേതോ അല്ല എന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെ, 2014 -ൽ ഹകതമ ജയിലിൽ നിന്നും ഇറങ്ങി. എന്നാൽ, കേസിൽ അദ്ദേഹം കുറ്റിവിമുക്തനാവുന്നത് കഴിഞ്ഞ സ്പതംബർ 26 -നാണ്. പിന്നാലെയാണ് ഇപ്പോൾ നഷ്ടപരിഹാരം നൽകാനുള്ള വിധിയും വന്നിരിക്കുന്നത്.