7 വിവാഹം, 6 മാസം മുതൽ 1 വർഷം വരെ കൂടെത്താമസിക്കും, ജീവനാംശം വാങ്ങി വിവാഹമോചനം, വൈറലായി വീഡിയോ

By Web Team  |  First Published Aug 19, 2024, 12:26 PM IST

വീഡിയോ ആരംഭിക്കുന്നത് ജഡ്ജിയും അഭിഭാഷകരും തമ്മിലുള്ള സംഭാഷണത്തിൽ നിന്നാണ്. സാധാരണ ചോദ്യങ്ങളാണ് ചോദിക്കുന്നത്. അവർ പറയുന്നത്, സ്ത്രീ ഓരോ ഭർത്താക്കന്മാരുടെയും കൂടെ 6 മാസം മുതൽ ഒരു വർഷം വരെയാണ് കഴിയുന്നത്. പിന്നീട്, വിവാഹമോചനത്തിനും ജീവനാംശത്തിനും കേസ് കൊടുക്കും എന്നാണ്.


വിവാഹവും വിവാഹമോചനവും ഇന്ത്യയിൽ നിയമം മൂലം അം​ഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാൽ, ഒരു കോടതിമുറിയിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അതിൽ പറയുന്നത് കർണാടകയിൽ നിന്നുള്ള ഒരു സ്ത്രീ ജീവനാംശം കിട്ടുന്നതിന് വേണ്ടി ഏഴ് തവണ വിവാഹം ചെയ്ത് വിവാഹമോചനം നേടി എന്നാണ്. 

1 മിനിറ്റ് 26 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ എക്സിൽ (ട്വിറ്ററിൽ) പങ്കുവച്ചിരിക്കുന്നത് @DeepikaBhardwaj എന്ന യൂസറാണ്. വീഡിയോയുടെ കാപ്ഷനിൽ ദീപിക കുറിച്ചിരിക്കുന്നത്, കർണാടകയിൽ നിന്നുള്ള സ്ത്രീ 7 തവണ വിവാഹം കഴിച്ചു. ഓരോരുത്തരുടെയും കൂടെ പരമാവധി ഒരു വർഷമാണ് താമസിച്ചത്. 498A ഫയൽ ചെയ്തു. ഓരോരുത്തരിൽ നിന്നും ജീവനാംശം വാങ്ങി. 6 ഭർത്താക്കന്മാരിൽ നിന്നും പണം വാങ്ങി. ഇപ്പോൾ 7 -ാമത്തെ കേസ് നടക്കുകയാണ് എന്നാണ്. 

Latest Videos

undefined

വീഡിയോ ആരംഭിക്കുന്നത് ജഡ്ജിയും അഭിഭാഷകരും തമ്മിലുള്ള സംഭാഷണത്തിൽ നിന്നാണ്. സാധാരണ ചോദ്യങ്ങളാണ് ചോദിക്കുന്നത്. അവർ പറയുന്നത്, സ്ത്രീ ഓരോ ഭർത്താക്കന്മാരുടെയും കൂടെ 6 മാസം മുതൽ ഒരു വർഷം വരെയാണ് കഴിയുന്നത്. പിന്നീട്, വിവാഹമോചനത്തിനും ജീവനാംശത്തിനും കേസ് കൊടുക്കും എന്നാണ്. നിങ്ങൾ നിയമം കൊണ്ടാണ് കളിക്കുന്നത് എന്ന് ജഡ്ജി സ്ത്രീയോട് പറയുന്നുണ്ട്. 

പിന്നീട്, കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുന്നുണ്ട്. ഒപ്പം മറ്റ് ആറ് ഭർത്താക്കന്മാരുടെ വിവരങ്ങളും ശേഖരിക്കാൻ ആവശ്യപ്പെടുന്നുണ്ട്. ഇതിന് മുമ്പുള്ള കേസുകളിൽ എന്താണ് സംഭവിച്ചത് എന്ന് ചോദിക്കുമ്പോൾ അതെല്ലാം ഒത്തുതീർപ്പായതാണ് എന്നും അഭിഭാഷകർ പറയുന്നു.

 

SERIAL 498A ACCUSER

A WOMAN IN KARNATAKA HAS MARRIED 7 TIMES

STAYED WITH EACH MAX 1 YEAR

FILED 498A, MAINTENANCE CASES ON ALL

TAKEN MONEY FROM 6 HUSBANDS

NOW FIGHTING CASE WITH 7TH

Despite having all records with him, MiLord not sending her to Jail

JAI HO EQUALITY 🙏 pic.twitter.com/3zpdBFNP1m

— Deepika Narayan Bhardwaj (@DeepikaBhardwaj)

 

വളരെ പെട്ടെന്നാണ് വീഡിയോ വൈറലായി മാറിയത്. ഒരുപാട് പേരാണ് സ്ത്രീയെ വിമർശിച്ചത്. നിയമത്തെ ചൂഷണം ചെയ്യുന്നതിനെ കുറിച്ചും നെറ്റിസൺസ് പരാമർശിച്ചു. 

(ചിത്രം പ്രതീകാത്മകം)

click me!