ബാഗിന് 2 സെന്‍റീ മീറ്റർ കൂടുതലെന്ന് വിമാനത്താവള അധികൃതർ; യുവതിക്ക് പിഴ അടക്കേണ്ടിവന്നത് 12,000 രൂപ, ട്വിസ്റ്റ്

By Web Team  |  First Published Nov 10, 2024, 8:21 AM IST


ബാഗിൽ നിന്ന് സാധനങ്ങള്‍ മാറ്റിയും സിബ്ബ് ചെറുതാക്കി വലിപ്പം കുറച്ചെങ്കിലും ബാഗ് വിമാനത്തില്‍ കയറ്റാന്‍ പറ്റില്ലെന്ന നിലപാടിൽ  തന്നെയായിരുന്നു അധികൃതര്‍. 
 



ബാഗിന് 100 ഗ്രാം ഭാരം കൂടിയതിന് ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് ദില്ലി സ്വദേശിനിയുടെ ബാഗ് വിമാനത്തില്‍ കയറ്റാന്‍ വിസമ്മതിച്ചതും പിന്നാലെ ബാഗില്‍ നിന്നും നിരവധി സാധനങ്ങള്‍ തിരികെ എടുപ്പിച്ചതുമായ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 100 ഗ്രാം ഭാരത്തിന് പകരം ഏതാണ്ട് ഒരു കിലോയോളം ഭാരം ബാഗില്‍ നിന്നും ഒഴിവാക്കാന്‍ യുവതിയോട് എയര്‍പോർട്ട് അധികൃതര്‍ നിർബന്ധിച്ചതിനെ സമൂഹ മാധ്യമ ഉപയോക്താക്കൾ രൂക്ഷമായി വിമർശിച്ചിരുന്നു. കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ ബാഗിന് രണ്ട് സെന്‍റീമീറ്റര്‍ വലുപ്പ കൂടുതലുണ്ടെന്ന് പറഞ്ഞ് വിമാനത്താവള അധികൃതര്‍ ഒരു യുവതിയില്‍ നിന്നും ഇരുവശത്തേക്കുമുള്ള യാത്രയ്ക്കായി 12,000 അധിക പിഴയായി ഇടാക്കി. എന്നാല്‍ യുവതി ഉപഭോക്തൃ കോടതിയില്‍ പോയതോടെ കമ്പനിക്ക് പണം തിരികെ നല്‍കേണ്ടി വന്നു. 

വിമാന യാത്രയില്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഭാരം നിയന്ത്രണം അത്യാവശ്യമാണ്. ഭാരം കൃത്യമായാല്‍ മാത്രമേ വിമാനങ്ങള്‍ക്ക് കൃത്യമായി പറക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍ ഈ നിമയത്തെ പിന്‍പറ്റി, വിമാനത്താവള അധികൃതരുടെ ഭാഗത്ത് നിന്നും മോശം അനുഭവം ഉണ്ടായതായി നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ പരാതികള്‍ കുറിച്ചിട്ടുള്ളത്. അക്കൂട്ടത്തിലേക്ക് ഒരു പരാതി കൂടിയെത്തിയെങ്കിലും വിമാനത്താവള അധികൃതരുടെ നടപടി കടന്ന് പോയെന്ന് കണ്ടെത്തിയ കോടതി, പിഴ ഒടുക്കാന്‍ ഉത്തരവിട്ടു. ഇംഗ്ലണ്ടിൽ നിന്ന് സ്പെയിനിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഓക്സ്ഫോർഡ് സ്വദേശി കാതറിൻ വാരിലോ എന്ന 45 കാരിയാണ്  ഉപഭോക്തൃ ഫോറത്തിൽ പരാതിയുമായി എത്തിയത്. 

Latest Videos

ആദ്യമായി കുഞ്ഞ് അനുജത്തിയെ കണ്ട ചേട്ടന് സന്തോഷം അടക്കാനായില്ല, അവന്‍ വിതുമ്പി; വീഡിയോ വൈറല്‍

വിമാനത്താവളത്തില്‍ വച്ച് തന്‍റെ ബാഗിന് രണ്ട് സെന്‍റീമീറ്റര്‍ വലുപ്പ കൂടുതലാണെന്ന പരാതി വിമാനത്താവള അധികൃതരും പിന്നാലെ ഫ്ളൈറ്റ് അറ്റന്‍ഡന്‍റും ഉന്നയിച്ചു. തുടര്‍ന്ന് ബാഗിന്‍റെ സിബ്ബ് ചെറുതാക്കി അധിക വലുപ്പം കുറച്ചെങ്കിലും ബാഗ് വിമാനത്തില്‍ കയറ്റാന്‍ തന്നോട് ആവശ്യപ്പെട്ടെന്ന് കാതറിന്‍ പരാതിയില്‍ പറയുന്നു. ബാഗിന്‍റെ അധികവലിപ്പം കുറച്ചിട്ടും ആദ്യ യാത്രയില്‍ തന്നോട്ട് 8,000 രൂപ പിഴ ഒടുക്കാന്‍ ആവശ്യപ്പെട്ടു. തിരികെ വരുമ്പോഴും ബാഗ് ചെക്ക്-ഇൻ ലഗേജിൽ വയ്ക്കാൻ വിമാനത്താവള അധികൃതര്‍ 3,800 രൂപ അധികമായി ആവശ്യപ്പെട്ടു. അങ്ങനെ തന്‍റെ ബാഗിന് രണ്ട് സെന്‍റീമീറ്റര്‍ അധിക വലുപ്പമുണ്ടെന്ന കാരണം പറഞ്ഞ് 11,800 രൂപ അധികമായി വാങ്ങിയെന്ന്  ഉപഭോക്തൃ ഫോറത്തിൽ പരാതിപ്പെട്ടു. ഒപ്പം വിമാനത്താവള അധികൃതര്‍ക്കും ഇമെയില്‍ ചെയ്തു. കത്ത് ലഭിച്ചതിന് പിന്നാലെ തങ്ങളുടെ ജീവനക്കാര്‍ നിയമങ്ങള്‍ പാലിക്കുക മാത്രമാണ് ചെയ്തതെന്നും കാതറിനുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിച്ചും എയർലൈൻ അധികൃതര്‍ അധികമായി വാങ്ങിയ തുക കാതറിന് തിരികെ നല്‍കി. 

ആവശ്യപ്പെടാതെ സ്ത്രീധനം, ഭാര്യയുടെ കുടുംബത്തിനെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് യുവാവ്, പിന്നീട് സംഭവിച്ചത്

click me!