അവധിക്ക് വേണ്ടി, അമ്മ മരിച്ചെന്ന് 'വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ്'; യുവതിക്ക് കിട്ടിയത് എട്ടിന്‍റെ പണി

By Web Team  |  First Published Oct 3, 2024, 12:34 PM IST

രോഗബാധിതയായ അമ്മ മാത്രമാണ് വീട്ടില്‍. അമ്മയുടെ അടുത്ത് നില്‍ക്കാനായി ക്വിന്‍ ചെയ്തത് ഒരു വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നിര്‍മ്മിച്ച് ഒമ്പത് ദിവസത്തെ അവധിക്ക് അപേക്ഷിക്കുകയായിരുന്നു. അവധി നല്‍കിയതിന് പിന്നാലെ ക്വിന്‍ തന്‍റെ ജോലിയും രാജിവച്ചു. 



സ്കൂള്‍ കാലഘട്ടത്തില്‍, ഒരു അവധിക്ക് വേണ്ടി ഇല്ലാത്ത പനി അഭിനയിച്ചും മുന്നേ മരിച്ച് പോയ മുത്തശ്ശനെയോ മുത്തശ്ശിയെയോ വീണ്ടും മരിപ്പിച്ചും അവധി എടുത്തവരായിരിക്കും നമ്മളില്‍ പലരും. ഇത്തരം വ്യാജ അവധികള്‍ പലരും സ്കൂള്‍ കാലത്ത് നിർത്തും. എന്നാല്‍, സിംഗപ്പൂരിലെ 37 കാരിയായ ഒരു സോഫ്റ്റ്‍വെയർ ഡെവലപ്പർക്ക്, രോഗിയായ അമ്മയെ ചികിത്സിക്കാന്‍ ഒമ്പത് ദിവസത്തെ അവധി ആവശ്യമായി വന്നപ്പോള്‍ അവര്‍ ഒരു വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് സംഘടിപ്പു. പക്ഷേ, അധികാരികള്‍ സംഗതി വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭീമമായ പിഴയാണ് യവതിക്ക് ചുമത്തിയത്. 

ലീവിനായ വ്യാജ മെഡിക്കൽ സര്‍ട്ടിഫിക്കറ്റ് സമർപ്പിച്ചതിന് സു ക്വിന്  5,000 ഡോളർ (ഏകദേശം 3.2 ലക്ഷം രൂപ) ആണ് പിഴയായി നല്‍കേണ്ടി വന്നത്. ഇടിസി സിംഗപ്പൂർ എസ്ഇസി ലിമിറ്റഡിൽ ജോലി ചെയ്തിരുന്ന സു ക്വിൻ, രോഗിയായ അമ്മയുൾപ്പെടുന്ന കുടുംബത്തിന്‍റെ ആരോഗ്യ പ്രശ്നങ്ങൾ കാരണം അവധിക്ക് അപേക്ഷിച്ചതിന് പിന്നാലെയാണ് സംഭവങ്ങള്‍ അരങ്ങേറിയത്. ചൈനീസ് പൗരയായ സു ക്വിന് സിംഗപ്പൂരിലാണ് ജോലി. രോഗബാധിതയായ അമ്മ മാത്രമാണ് വീട്ടില്‍. അമ്മയുടെ അടുത്ത് നില്‍ക്കാനായി ക്വിന്‍ ചെയ്തത് ഒരു വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നിര്‍മ്മിച്ച് ഒമ്പത് ദിവസത്തെ അവധിക്ക് അപേക്ഷിക്കുകയായിരുന്നു. അവധി നല്‍കിയതിന് പിന്നാലെ ക്വിന്‍ തന്‍റെ ജോലിയും രാജിവച്ചു. 

Latest Videos

undefined

മകൾ കണക്ക് ക്ലാസ് കട്ട് ചെയ്തു, അവളുടെ മുറി ജയിലാക്കി അച്ഛൻ; ഹിറ്റ്‍ലറാകാതെ മകളെ മനസിലാക്കൂവെന്ന് സോഷ്യൽ മീഡിയ

വ്യാജ ക്യൂആര്‍ കോഡും വ്യാജ തിയതികളും ഉപയോഗിച്ചാണ് ക്വിന്‍ തന്‍റെ വ്യാജ മെഡിക്കൽ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. അവധിക്ക് അപേക്ഷിച്ച് വീട്ടിൽ പോയതിന് പിന്നാലെയാണ് ക്വിന്‍ തന്‍റെ ജോലി രാജിവച്ചത്. എന്നാല്‍, എച്ച്ആര്‍ മാനേജറുടെ പരിശോധയില്‍ ക്വിന്‍റെ അവധി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തി. ഇതിനെ തുടര്‍ന്ന് എച്ച്ആര്‍ ഒറിജിനൽ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ ക്വിന്‍ മറ്റൊരു ക്യൂആര്‍ കോഡ് ഉപയോഗിച്ച് വീണ്ടും വ്യാജ മെഡിക്കൽ രേഖ ചമച്ചു. ഏപ്രിൽ 8 ന് രണ്ടാമത്തെ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് കമ്പനിക്ക് അയച്ചത്. 

പുലർച്ചെ ഒന്നരയ്ക്ക് ടെക്കിയെയും കുടുംബത്തെയും 80 കിലോമീറ്റർ വേഗതയിൽ പിന്തുടർന്ന് അക്രമിക്കുന്ന വീഡിയോ വൈറൽ

ഇതും വ്യാജമാണെന്ന് കണ്ടെത്തിയ എച്ച്ആര്‍ 24 മണിക്കൂറിനുള്ളില്‍ ക്വിനെ ജോലിയില്‍ നിന്നും പിരിച്ച് വിടുകയും പോലീസില്‍ കേസ് നല്‍കുകയുമായിരുന്നവെന്ന് ചാനൽ ന്യൂസ് ഏഷ്യ റിപ്പോർട്ട് ചെയ്തു. ഗുരുതരാവസ്ഥയിലായ അമ്മയെ പരിചരിക്കുന്നതിനായി ചൈനയിൽ താമസിക്കാൻ വേണ്ടി ക്വിന്‍ സമര്‍പ്പിച്ച അമ്മയുടെ മരണ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് പോലീസും കണ്ടെത്തി. തുടര്‍ന്ന് കേസ് പരിഗണിച്ച കോടതി വ്യാജരേഖ ചമച്ചതിന് ക്വിനിനെതിരെ 5,000 ഡോളർ അടയ്ക്കാൻ ഉത്തരവിട്ടുകയായിരുന്നു. 

പട്ടാപകൽ മുഖംമൂടി ധരിച്ച് മതിൽ ചാടിക്കടന്ന്, വീട് അക്രമിച്ച് മോഷ്ടാക്കൾ; ഒറ്റയ്ക്ക് നേരിട്ട് യുവതി,വീഡിയോ വൈറൽ

click me!