കാക്കി കണ്ടാല്‍ കടിച്ചോ! കേരളത്തിലെ സംഭവം ചെറുത്, ഒരു മുരടനക്കം കൊണ്ട് പേടിപ്പിക്കുന്ന ഭീകരൻ നായകൾ, അതിക്രൂരൻ

By Web Team  |  First Published Oct 5, 2023, 10:00 PM IST

ഈ കൂറ്റന്‍ കാവല്‍പ്പടയാണ് കഴിഞ്ഞ ദിവസം കുമാരനെല്ലൂരില്‍ കഞ്ചാവ് വില്‍പന സംഘത്തെ പൊലീസുകാരില്‍ നിന്ന് ഈസിയായി രക്ഷിച്ച് കളഞ്ഞത്. അന്ന് ചര്‍ച്ചയായതും അമേരിക്കന്‍ ബുള്ളിയെന്ന കാരിരുമ്പിന്‍റെ കരുത്തുള്ള കാവല്‍ നായകളായിരുന്നു.


60 കിലോയിലധികം ഭാരം, 33 മുതല്‍ 50 സെന്‍റി മീറ്റര്‍ വരെ ഉയരം. ഭാരത്തിനൊത്ത മസില്‍പവര്‍ ക്രൂരഭാവം. ഗൗരവമേറിയ നോട്ടം. ആദ്യനോട്ടത്തില്‍ത്തന്നെ പേടിപ്പെടുത്തും മുരണ്ട് കുരച്ചെത്തുന്ന അമേരിക്കന്‍ ബുള്ളി എക്സ് എൽ കൂറ്റന്‍ നായ. അമേരിക്കന്‍ ബ്രീഡല്ലേ മലയാളിക്കെന്ത് കാര്യമെന്ന് വിട്ടുകളയേണ്ട. ഈ കൂറ്റന്‍ കാവല്‍പ്പടയാണ് കഴിഞ്ഞ ദിവസം കുമാരനെല്ലൂരില്‍ കഞ്ചാവ് വില്‍പന സംഘത്തെ പൊലീസുകാരില്‍ നിന്ന് ഈസിയായി രക്ഷിച്ച് കളഞ്ഞത്. അന്ന് ചര്‍ച്ചയായതും അമേരിക്കന്‍ ബുള്ളിയെന്ന കാരിരുമ്പിന്‍റെ കരുത്തുള്ള കാവല്‍ നായകളായിരുന്നു.

കാക്കി കണ്ടാല്‍ കടിക്കണമെന്നായിരുന്നു പ്രധാന നിർദേശം. യജമാനനോട് കൂറ് ആവോളമുള്ള അമേരിക്കന്‍ ബുള്ളികള്‍ ഉദ്യോഗസ്ഥരെ മുരടനക്കത്തില്‍ ഒതുക്കിനിര്‍ത്തി, കുരയ്ക്കുകയും പേടിപ്പിക്കുകയും ചെയ്തു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് അമേരിക്കന്‍ ബുള്ളികളെ മറികടന്ന് ഉദ്യോഗസ്ഥര്‍ ആ വീടിനുള്ളില്‍ കയറിയത്.  ഇത് കേരളത്തിലെ ഏറ്റവും ഒടുവില്‍ നടന്ന സംഭവം ആണന്നേയുള്ളൂ. ഇങ്ങനെ ഒന്നില്‍ ഒതുങ്ങുന്നതല്ല അമേരിക്കന്‍ ബുള്ളിയുടെ എക്സ് എല്ലിന്‍റെ കഥ. പലനാടുകളില്‍ കുഞ്ഞുങ്ങളെയടക്കം കടിച്ചുകീറിയതും കുടഞ്ഞെറിഞ്ഞതുമായ വാര്‍ത്തകള്‍ നിരവധിയാണ്. ഈ ചൊവ്വാഴ്ച യുകെയില്‍ 54കാരനെ കടിച്ചുകൊന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. അത്രയ്ക്ക് അപകടകാരികളാണോ ഈ അമേരിക്കന്‍ ബുള്ളികള്‍ എന്ന നായ എന്ന ചോദ്യത്തിന് അതെ എന്ന് തന്നെയാണ് ഉത്തരം. കഴിഞ്ഞ മാസമാണ് അമേരിക്കന്‍ ബുള്ളികളെ നിരോധിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് അറിയിച്ചത്. ആളുകളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയെന്ന് പ്രത്യേകം പരാമര്‍ശിച്ചാണ് അദ്ദേഹം നിരോധന നയം വ്യക്തിമാക്കിയത്. 

Latest Videos

undefined

എന്താണ് ഏമേരിക്കന്‍ ബുള്ളിയെ ഇത്രത്തോളം അപകടകാരികളാക്കുന്നത്? 

1980കളുടെ അവസാനത്തില്‍ അമേരിക്കയിലാണ് ഈ കൊലയാളി നായകളുടെ പിറവി. അമേരിക്കന്‍ പിറ്റ്ബുള്‍ ടെറിയറിന്റെയും അമേരിക്കന്‍ സ്റ്റഫോര്‍ഡ്‌ഷൈര്‍ ടെറിയറിന്റെയും ക്രോസ് ബ്രീഡാണിത്. ഇംഗ്ലീഷ് ബുള്‍ഡോഗ്‌സ്, ഓള്‍ഡ് ഇംഗ്ലീഷ് ബുള്‍ഡോഗ് അമേരിക്കന്‍ ബുള്‍ഡോഗ് എന്നി മസിലന്മാര്‍ക്ക് ശേഷം കൂടുതല്‍ വലുതും കരുത്തന്മാരുമായ നായകള്‍ എന്ന ഉദ്ദേശത്തോടുകൂടിയാണ് അമേരിക്കന്‍ ബുള്ളിയുടെ ബ്രീഡിങ് നടന്നത്. നിലവില്‍ സ്റ്റാന്‍ഡേര്‍ഡ്, പോക്കറ്റ്, ക്ലാസിക്, എക്‌സ്എല്‍ എന്നിങ്ങനെ നാല് തരം അമേരിക്കന്‍ ബുള്ളികളാണുള്ളത്. ഇതില്‍ എക്‌സ്എല്‍ ആണ് ഏറ്റവുമധികം അക്രമകാരികള്‍. ഭാരം കൊണ്ടും ഉയരും കൊണ്ടും കരുത്തുകൊണ്ടും ഒരുമനുഷ്യനെ കീഴടക്കി കുടഞ്ഞെറിയാന്‍ അനായാസം കഴിവുണ്ട് ഈ വളര്‍ത്തുമൃഗത്തിന്. പിറ്റ്ബുള്ളിനേക്കാള്‍ പേശീബലം. കരുത്തേറിയ അസ്ഥിഘടന, ഇവയൊക്കെയാണ് അമേരിക്കന്‍ ബുള്ളി എക്സ് എല്‍ വ്യത്യസ്തരാക്കുന്നത് അമേരിക്കയിലെ പ്രത്യേക ബ്രീഡായിട്ടാണ് ഇവ അറിയപ്പെടുന്നതുതന്നെ. 

2014-15 വര്‍ഷങ്ങളിലായാണ് യുകെയില്‍ അമേരിക്കന്‍ ബുള്ളികള്‍ എത്തി തുടങ്ങിയതെന്നാണ് യുകെ ക്യാമ്പയിന്‍ ഗ്രൂപ്പായ ബുള്ളി വാച്ച് പറയുന്നത്. കൊവിഡ് കാലത്ത് യുകെയില്‍ ബുള്ളി തരംഗം തന്നെയുണ്ടായി. കാഴ്ചയിലും സ്വഭാവത്തിലും ഗൗരവക്കാരനാണെങ്കിലും ഇതൊരു മികച്ച ഫാമിലി ഡോഗാണത്രേ. രൂപത്തില്‍ മുരടന്മാരാണെങ്കിലും അടുപ്പക്കാരോട് അലിഞ്ഞിണങ്ങളുന്ന പെരുമാറ്റമാണെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. 

മറ്റ് നായകള്‍ കടിക്കുമ്പോഴുണ്ടാകുന്നതിനേക്കാള്‍ ഭവിഷത്തേറിയതാണ് അമേരിക്കന്‍ ബുള്ളികളുടെ കടിയേല്‍ക്കുമ്പോഴുണ്ടാകുന്ന മുറിവുകള്‍. ഒരിക്കല്‍ കടിവീണാല്‍ പിടിവിടില്ല. അതുണ്ടാക്കുന്ന പരിക്ക് ഗുരുതരവുമാണ്. എല്ലുകള്‍ക്ക് കേടുവരുത്താനും ഞരമ്പുകളിലേക്ക് പല്ലുകള്‍ ആഴ്ത്തിയിറക്കാനും അമേരിക്കന്‍ ബുള്ളികള്‍ക്കാവും. അമേരിക്കന്‍ ബുള്ളിയുടെ ആക്രമണങ്ങള്‍ പുതിയ കാര്യമല്ല. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി പേടിപ്പിക്കുന്ന നിരവധി അറ്റാക്കുകളുണ്ടായി. 17 മാസമുള്ള കുഞ്ഞിനെ മുതല്‍ 65കാരിയെ വരെ കടിച്ചുകൊന്ന നായക്കഥകള്‍ ഒരുപാടുണ്ട്. കൂടുതല്‍ വാര്‍ത്തകള്‍ വരുന്നത് യുകെയില്‍ നിന്നും ഇതാണ് നിരോധനത്തിലേക്കും കേസുകളിലേക്കുമൊക്കെ വഴിവെച്ചത്. ഇഷ്ടപ്പെടുന്നതും സ്വന്തമാക്കുന്നതും ക്രിമിനല്‍ ഗ്യാങ്ങുകള്‍. ആസൂത്രിത ക്രൈമുകളുടെ കാവല്‍ക്കാരന്‍. അതാണ് നമ്മള്‍ കുമാരനെല്ലൂരിലും കണ്ടത്.

2 കാലും കുത്തി നിൽക്കാൻ ഇടം കിട്ടുന്നവർ ഭാഗ്യവാന്മാര്‍! വന്ദേ ഭാരത് കൊള്ളാം, പക്ഷേ ഇത് 'പണി'യെന്ന് യാത്രക്കാർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

click me!