ഈ ടൂറിസ്റ്റുകളെക്കൊണ്ട്; ദേവാലയത്തിന്റെ ​ഗേറ്റിൽ കുടുംബപ്പേര് എഴുതിവച്ചു, ടൂറിസ്റ്റ് അറസ്റ്റിൽ 

By Web Team  |  First Published Nov 17, 2024, 3:07 PM IST

ടോക്കിയോയിലെ ഒരു ഷിൻ്റോ ആരാധനാലയവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രവുമാണ് മെയ്ജി ദേവാലയം.


ടോക്കിയോയിലെ ഒരു ദേവാലയത്തിലേക്കുള്ള കവാടത്തിൻ്റെ തൂണിൽ നഖങ്ങൾ കൊണ്ട്  അക്ഷരങ്ങൾ എഴുതിവച്ചതിന് ഒരു അമേരിക്കൻ വിനോദസഞ്ചാരിയെ അറസ്റ്റ് ചെയ്തു. 65 കാരനായ സ്റ്റീവ് ലീ ഹെയ്‌സെന്നയാളെയാണ് പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ടോക്കിയോ മെട്രോപൊളിറ്റൻ പൊലീസ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച ടോക്കിയോയിലെ ഷിബുയ വാർഡിലെ ഒരു ആരാധനാലയത്തിൻ്റെ ഗേറ്റിൻ്റെ തൂണിലാണ് യുഎസ് പൗരനായ ഹെയ്‌സ് അക്ഷരങ്ങൾ എഴുതിവച്ചത്. മെയ്ജി ദേവാലയത്തിലെ ടോറി ഗേറ്റ് എന്നറിയപ്പെടുന്ന പരമ്പരാഗത കവാടത്തിൻ്റെ മരത്തൂണിലാണ് അക്ഷരങ്ങൾ എഴുതിയിരിക്കുന്നത് എന്ന് ജപ്പാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

Latest Videos

undefined

ടോറി ഗേറ്റുകളിലൊന്നിൽ തൻ്റെ നഖങ്ങൾ ഉപയോഗിച്ച് അഞ്ച് അക്ഷരങ്ങളാണ് ഇയാൾ വരച്ചുവച്ചത്. ദേവാലയത്തിന് ചുറ്റുമുള്ള സുരക്ഷാക്യാമറകളിൽ ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. സ്വന്തം കുടുംബപ്പേരാണ് ഇയാൾ ​ഗേറ്റിൽ എഴുതിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

ടോക്കിയോയിലെ ഒരു ഷിൻ്റോ ആരാധനാലയവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രവുമാണ് മെയ്ജി ദേവാലയം. ജപ്പാനെ ആധുനികവൽക്കരിക്കുന്നതിന് മുൻകൈയെടുത്ത മൈജി ചക്രവർത്തിയെയും ഷോക്കൻ ചക്രവർത്തിയെയും ഇവിടെ അനുസ്മരിക്കുന്നു. 

ടോറി എന്ന് അറിയപ്പെടുന്ന ഗേറ്റുകൾ ജപ്പാനിലെ പുണ്യഭൂമിയുടെ അതിർത്തികളായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഷിൻ്റോ ആരാധനാലയങ്ങളുടെ പ്രവേശന കവാടത്തിലാണ് ഇവ സ്ഥാപിക്കുക. ഷിൻ്റോ ആരാധനാലയങ്ങൾ തിരിച്ചറിയാനുള്ള മാർഗം കൂടിയാണ് ഈ ടോറികൾ. 

നേരത്തെ ടോറി ​ഗേറ്റിൽ പിടിച്ച് വർക്കൗട്ട് ചെയ്തതിന് ഒരു ഇൻഫ്ലുവൻസർ വലിയ വിമർശനം നേരിട്ടിരുന്നു. ചിലിയൻ ജിംനാസ്റ്റും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മരിയ ഡെൽ മാർ 'മാരിമർ' പെരസ് ബാനസിനെതിരെയായിരുന്നു അന്ന് വിമർശനം ഉയർന്നത്. 

വിശ്വാസികളെ വേദനിപ്പിച്ചു, പരിശുദ്ധമായി കരുതുന്ന ​ഗേറ്റിൽ വർക്കൗട്ട്, ഇൻഫ്ലുവൻസറിനെതിരെ വിമർശനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

tags
click me!