എസി കോച്ചിൽ ചറപറാ വെള്ളം, നനഞ്ഞുകുളിച്ച് യാത്രക്കാർ, ജീവനക്കാർ വന്ന് ബക്കറ്റ് വച്ചിട്ടുപോയി

By Web TeamFirst Published Sep 11, 2024, 2:05 PM IST
Highlights

പല യാത്രക്കാരും നനഞ്ഞു എന്നും പറയുന്നു. പലരും ബെഡ്ഷീറ്റുകളെടുത്താണ് വെള്ളം ഒപ്പിയത്. ഒടുവിൽ യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് ഝാൻസിയിലെത്തിയപ്പോൾ അധികൃതർ കോച്ച് വന്നു നോക്കി.

ട്രെയിനിലെ സൗകര്യമില്ലായ്മയും തിരക്കുകളുമെല്ലാം മിക്കവാറും വാർത്തയാകാറുണ്ട്. അതുപോലെ ഒരു വാർത്തയാണ് ഇപ്പോൾ ജബൽപൂർ-നിസാമുദ്ദീൻ ഗോണ്ട്വാന എക്സ്പ്രസിൽ നിന്നും വരുന്നത്. ട്രെയിനിന്റെ എസി കോച്ചിൽ മുകളിൽ നിന്നും സീറ്റിലേക്കുൾപ്പടെ വെള്ളം വീണതായാണ് റിപ്പോർട്ടുകൾ പറയുന്നത്. 

ജബൽപൂരിൽ നിന്നും ദില്ലിയിലേക്കുള്ള 22181 ജബൽപൂർ-ഹസ്രത്ത് നിസാമുദ്ദീൻ ഗോണ്ട്വാന എക്സ്പ്രസ് സാഗർ ദാമോയ്ക്ക് സമീപം എത്തിയപ്പോഴാണ് എസി കോച്ചിൻ്റെ മുകളിൽ നിന്നും വെള്ളം ഒഴുകാൻ തുടങ്ങിയത്. റിപ്പോർട്ട് പ്രകാരം ട്രെയിനിൻ്റെ M-3 എസി കോച്ചിൻ്റെ മുകളിൽ നിന്നാണ് വെള്ളം ഒഴുകിയിറങ്ങിയത് എന്നും ഇത് യാത്രക്കാർക്ക് വലിയ പ്രയാസം സൃഷ്ടിച്ചു എന്നുമാണ് പറയുന്നത്. വെള്ളം ഒഴുകിയതോടെ ആളുകൾക്ക് അവരുടെ സീറ്റിൽ നിന്നും മാറിയിരിക്കേണ്ടി വന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. 

Latest Videos

വെള്ളം വീണ് തുടങ്ങി അധികം വൈകാതെ തന്നെ അതിന്റെ ശക്തി വർധിച്ചു എന്നും യാത്രക്കാർക്ക് വലിയ പ്രശ്നങ്ങൾ തന്നെ അത് സൃഷ്ടിച്ചു എന്നും റിപ്പോർട്ടുകൾ പറയുന്നു. പല യാത്രക്കാരും നനഞ്ഞു എന്നും പറയുന്നു. പലരും ബെഡ്ഷീറ്റുകളെടുത്താണ് വെള്ളം ഒപ്പിയത്. ഒടുവിൽ യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് ഝാൻസിയിലെത്തിയപ്പോൾ അധികൃതർ കോച്ച് വന്നു നോക്കി. വെള്ളം വീണയിടങ്ങളെല്ലാം വൃത്തിയാക്കിച്ചു. പിന്നീട്, വെള്ളം വീഴുന്ന സ്ഥലത്ത് ബക്കറ്റ് വച്ചിട്ട് പോവുകയാണ് അവർ ചെയ്തത് എന്നും പറയുന്നു. 

പരാതിയെ തുടർന്ന് കോച്ചിലെത്തിയ റെയിൽവേ ജൂനിയർ എഞ്ചിനീയർമാർ പറയുന്നത്, ചെറിയ പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ. അത് പരിഹരിച്ചിരുന്നു എന്നാണ്. 

tags
click me!