ശ്വാസമെടുക്കാനായി ആഞ്ഞുവലിച്ച് ഫ്യൂണറൽ ഹോമിലെത്തിച്ച 74 കാരിയുടെ 'മൃതദേഹം', അമ്പരന്ന് അധികൃതർ

By Web Team  |  First Published Jun 5, 2024, 10:11 AM IST

തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് 74കാരി മരിച്ചതായി വൃദ്ധസദനത്തിലെ ജീവനക്കാർ സ്ഥിരീകരിക്കുന്നത്. പിന്നാലെ തന്നെ 74കാരിയുടെ മൃതദേഹം സംസ്കാര ചടങ്ങുകൾക്കായി തയ്യാറാക്കാനായി ഫ്യൂണറൽ ഫോമിലേക്ക് മാറ്റുകയായിരുന്നു.


നെബ്രാസ്ക: നഴ്സിംഗ് ഹോമിൽ വച്ച് മരിച്ചതായി സ്ഥിരീകരിച്ചതോടെ സംസ്കാര നടപടികൾക്കായി എത്തിച്ചതിന് പിന്നാലെ ശ്വാസമെടുക്കാനായി ആഞ്ഞ് ശ്രമിച്ച് 74കാരിയുടെ മൃതദേഹം. അമേരിക്കൻ സംസ്ഥാനമായ നെബ്രാസ്കയിലാണ് സംഭവം. ഉടൻ തന്നെ 74കാരിയെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും ആംബുലൻസിൽ വച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായാണ് നെബ്രാസ്കയിലെ പൊലീസ് ചൊവ്വാഴ്ച വിശദമാക്കിയത്. 

തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് 74കാരി മരിച്ചതായി വൃദ്ധസദനത്തിലെ ജീവനക്കാർ സ്ഥിരീകരിക്കുന്നത്. പിന്നാലെ തന്നെ 74കാരിയുടെ മൃതദേഹം സംസ്കാര ചടങ്ങുകൾക്കായി തയ്യാറാക്കാനായി ഫ്യൂണറൽ ഫോമിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ 12 മണിയോടെയാണ് മൃതദേഹം ശ്വസിക്കാൻ ശ്രമിക്കുന്നതായി വിശദമാക്കി ഫ്യൂണറൽ ഹോം അധികൃതർ അവശ്യസേനയുടെ സഹായം തേടുന്നത്. ഫ്യൂണറൽ ഹോമിലെ ജീവനക്കാർ 74കാരിക്ക് സിപിആർ അടക്കമുള്ളവ നൽകി ജീവൻ തിരികെ പിടിക്കാനുള്ള ശ്രമങ്ങളും നടത്തി. പിന്നാലെ പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥരെത്തി 'മൃതദേഹം' ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ ആംബുലൻസിൽ വച്ച് 74കാരി മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിലെ ദുരൂഹത നീക്കാനായി മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തു. 

Latest Videos

undefined

അസാധാരണ സംഭവമാണുണ്ടായതെന്നാണ് പൊലീസ് വിശദമാക്കുന്നത്. 31 വർഷത്തോളമായി ഫ്യൂണറൽ ഹോം നടത്തുന്നുണ്ടെങ്കിലും ഇത്തരമൊരു സംഭവം ആദ്യമെന്നാണ് സംസ്കാര നടപടികൾക്കായി മൃതദേഹം ഏറ്റുവാങ്ങിയ ജീവനക്കാർ പ്രതികരിക്കുന്നത്. പൊലീസ് അന്വേഷണത്തോട് നഴ്സിംഗ് ഹോം അധികൃതർ സഹകരിക്കുന്നതായാണ് പൊലീസ് പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്. 2023ൽ ലോവയിലെ വൃദ്ധസദനത്തിൽ മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ശ്വാസമെടുക്കാൻ ആഞ്ഞ് ശ്രമിച്ച സംഭവമുണ്ടായിരുന്നു. ഈ കേസിൽ നഴ്സിംഗ് ഹോം അധികൃതർക്ക് പ്രാദേശിക ഭരണകൂടം പിഴയിട്ടിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!