കണ്ടാലുടന്‍ സ്ഥലം വിട്ടോണം, ജീവൻ വരെ അപകടത്തിലാക്കും, ലോകത്തിലെ ഏറ്റവും അപകടകാരികളായ മത്സ്യങ്ങൾ 

By Web Team  |  First Published Dec 3, 2024, 3:16 PM IST

ലോകത്തിലെ ഏറ്റവും അപകടകാരികളായ സ്രാവുകളിൽ ഒന്നായാണ് ഗ്രേറ്റ് വൈറ്റ് ഷാർക്കുകൾ കണക്കാക്കപ്പെടുന്നത്.


ശരീരത്തിൽ മാരകമായ വിഷാംശം നിറഞ്ഞതും അക്രമകാരികളായതുമായ അനേകം മത്സ്യങ്ങൾ സമുദ്രത്തിലുണ്ട്. ഈ സമുദ്രജീവികളുമായുള്ള ഇടപെടലുകൾ ഗുരുതരമായ പരിക്കുകൾക്കോ മരണത്തിനോ വരെ കാരണമായേക്കാം. ഏതൊക്കെയാണവ?

സ്റ്റോൺ ഫിഷ്- പസഫിക്, ഇന്ത്യൻ മഹാസമുദ്രങ്ങളിലെ തീരപ്രദേശങ്ങളിൽ കാണപ്പെടുന്നു. ഇവയുടെ മുള്ളുകളിൽ ഹൃദയം, ചർമ്മം, നാഡീവ്യവസ്ഥ എന്നിവയെ ബാധിക്കുന്ന വിഷവസ്തുക്കളുടെ ശക്തമായ സാന്നിധ്യമുണ്ട്.  

Latest Videos

undefined

ഇലക്ട്രിക് ഈൽ- തെക്കേ അമേരിക്കയിലെ നദികളിൽ കാണപ്പെടുന്നു. 600 വോൾട്ട് വരെ ഷോക്ക്  ഉണ്ടാക്കാനുള്ള ശേഷിയുണ്ട്

ലയൺഫിഷ്- ഇൻഡോ-പസഫിക് മേഖലയിൽ നിന്നുള്ള വിഷമത്സ്യങ്ങൾ. വിഷാംശമുള്ള മുള്ളുകൾ ഏറ്റാൽ കഠിനമായ വേദനയും വീക്കവും ഉണ്ടാവും.

പിരാന - തെക്കേ അമേരിക്കയിൽ നിന്നുള്ള ശുദ്ധജല മത്സ്യം. മൂർച്ചയുള്ള പല്ലുകൾക്കും അക്രമണാത്മക സ്വഭാവത്തിനും പേരുകേട്ടവർ.

ഗ്രേറ്റ് വൈറ്റ് ഷാർക്ക് - ലോകത്തിലെ ഏറ്റവും അപകടകാരികളായ സ്രാവുകളിൽ ഒന്നായാണ് ഗ്രേറ്റ് വൈറ്റ് ഷാർക്കുകൾ കണക്കാക്കപ്പെടുന്നത്. ഭീമാകാരമായ വലിപ്പം, ശക്തമായ താടിയെല്ലുകൾ, മൂർച്ചയുള്ള പല്ലുകൾ എന്നിവ ഇവയെ ക്രൂരന്മാരായ വേട്ടക്കാരാക്കുന്നു.

ബോക്സ് ജെല്ലിഫിഷ് - പസഫിക്, ഇന്ത്യൻ മഹാസമുദ്രങ്ങളിലെ തീരക്കടലിൽ കാണപ്പെടുന്നു. ലോകത്തിലെ ഏറ്റവും വിഷമുള്ള ജീവികളിൽ ഒന്ന്.

എന്റമ്മോ എന്തൊരു ഭാ​ഗ്യം; ഒഴിവുദിവസം ജോലിക്ക് പോയാലെന്താ, കോടികളുമായി തിരികെയെത്തി യുവതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

tags
click me!