സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ട ഒരു കുറിപ്പും ചിത്രവും പക്ഷേ പലരുടെയും ഉറക്കം കെടുത്താന്‍ പോന്നതാണ്. ഒരു വീടിന്‍റെ ചുമരിലെ ചിലന്തി വലയില്‍ കുരുങ്ങി ജീവന്‍ നഷ്ടമായ ഒരു എലിയുടെ ചിത്രമായിരുന്നു അത്.
കസേരയുടെ ഇടയിലും ചുമരിലും ജനല്‍പാളിയിലും അങ്ങനെ, വീട്ടില്‍ എവിടെ നോക്കിയാലും ഒരു ചിലന്തിയെ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും. അവയുടെ രൂപം പലര്‍ക്കും പേടിയാണ്. കടിക്കുമോ എന്ന ഭയം. വിഷമുള്ളതാണോയെന്ന് സംശയം. അങ്ങനെ അങ്ങനെ പലരും ചിലന്തികളെ പേടിക്കാന്‍ പല കാരണങ്ങളുണ്ട്. കഴിഞ്ഞ ദിവസം റെഡ്ഡിറ്റ് സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ട ഒരു കുറിപ്പും ചിത്രവും പക്ഷേ പലരുടെയും ഉറക്കം കെടുത്താന്‍ പോന്നതാണ്. ഒരു വീടിന്‍റെ ചുമരിലെ ചിലന്തി വലയില്‍ കുരുങ്ങി ജീവന്‍ നഷ്ടമായ ഒരു എലിയുടെ ചിത്രവും അതേ കുറിച്ചുള്ള കുറിപ്പും ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വൈറലായിക്കഴിഞ്ഞു.
“എന്‍റെ അച്ഛൻ എനിക്ക് ഈ ചിത്രം അയച്ചു തന്നു. അതിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നതിനെക്കുറിച്ച് അദ്ദേഹം ചോദിക്കുന്നു. വെറുതെ ഇവിടെ പങ്കുവയ്ക്കുന്നു. ഇവിടെ വളരെയധികം കാര്യങ്ങൾ നടക്കുന്നുണ്ട്, ” ചിലന്തി വലയില്‍ കുരുങ്ങിയ എലിയുടെ ചിത്രം പങ്കുവച്ച് കൊണ്ട് ഒരു ഉപയോക്താവ് റെഡ്ഡിറ്റിൽ എഴുതി. കുറിപ്പ് വളരെ വേഗം വൈറലായി. “ചിത്രം 100 % യഥാർത്ഥമാണ് (എന്‍റെ അച്ഛൻ എഐ ഉപയോഗിക്കുന്ന ആളല്ല. അദ്ദേഹം റെസ്റ്റോറന്‍റുകളില്‍ സ്വയം ചെക്കൗട്ട് ഓപ്ഷനുകൾ പോലും ഉപയോഗിക്കുന്നില്ല.) വാസ്തവത്തില്‍ ആ ഭീമന്‍ ചിലന്തി അതിന്‍റെ വലയില്‍ കുടുങ്ങിയ എലിയെ വരെ അവഗണിക്കുന്ന ഇനമാണ്.' യുവാവ് എഴുതി.
ബസിൽ യാത്ര ചെയ്യവേ പ്രസവവേദന, ബസ് പ്രസവ മുറിയായി; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്ന കുറിപ്പ് വൈറൽ
Black Widow vs. Rodent
byu/WoodyDoingFilm inDamnNatureYouScary
ഭയക്കണം, ആർട്ടിക്കിലെ 'മെർക്കുറി ബോംബി'നെ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ
എലിക്ക് ഏതാണ്ട് ഒരു ഇഷ്ടികയുടെ വലിപ്പമുണ്ട്. എലിയുടെ സമീപത്തായി വലിയൊരു ചിലന്തിയെയും കാണാം. ചുമരിനോട് ചേർന്ന ഉപേക്ഷിക്കപ്പെട്ട ഒരു കടന്നല്‍ കൂടിന് മുകളിലായാണ് എലി ചത്ത് കിടന്നത്. കിഴക്കന്‍ ന്യൂ മെക്‌സിക്കോയിലെ വീട്ടില്‍ ഇത്തരം ജീവികള്‍ സാധാരണമാണെന്നും അദ്ദേഹം എഴുതി. പെരുമ്പാമ്പുകൾ, റാക്കൂണുകൾ, സ്കങ്കുകൾ, കൊയോട്ടുകൾ എന്നിങ്ങനെ വിവിധ ഇനം ജീവിവർഗങ്ങളുള്ള പ്രദേശമാണ് ഇവിടം. നിങ്ങൾ അവിടെ എന്താണ് കാണാൻ പോകുന്നതെന്ന് നിങ്ങൾക്കറിയില്ല. പ്രദേശത്തെ കുറിച്ച് യുവാവ് എഴുതി.
ഒപ്പം 'ബ്ലാക് വിഡോ' (Black Widow)എന്നറിയപ്പെടുന്ന ഇനത്തില്‍പ്പെട്ട ചിലന്തി ഒഴിവാക്കുന്നതിന് പകരം അച്ഛന്‍ കൊല്ലാനാണ് സാധ്യതയെന്നും യുവാവ് എഴുതി. ഇവയുടെ കടി ചിലപ്പോള്‍ മാരകമായിരിക്കില്ല. എന്നാല്‍ അത് വലിയ വേദന സൃഷ്ടിക്കും. അതേസമയം ചിലന്തിക്ക് താഴെയായി മൂന്ന് മുട്ടകള്‍ കൂടിയുണ്ടെന്ന് കാഴ്ചക്കാര്‍ ചൂണ്ടിക്കാണിച്ചു. “സത്യസന്ധമായി പറഞ്ഞാൽ, ഈ സമയത്ത് നിങ്ങളുടേതിനെക്കാൾ ചിലന്തിയുടെ വീടാണിത്. അവളെ ആശ്വസിപ്പിക്കാൻ കൂടുതൽ എലികൾക്ക് ഭക്ഷണം കൊടുക്കുക," ഒരു കാഴ്ചക്കാരന്‍ എഴുതി.'ഞാൻ ഇത് വിശ്വസിക്കുമായിരുന്നില്ല, പക്ഷേ പ്രത്യക്ഷത്തിൽ അത് സംഭവിക്കുന്നു. 'കറുത്ത വിധവകൾ' യഥാർത്ഥത്തിൽ എലിയെ കൊല്ലുകയും തിന്നുകയും ചെയ്യുന്നതായി അറിയപ്പെടുന്നു - അവ തങ്ങളേക്കാൾ വളരെ വലുതാണ്.' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി.