അർദ്ധരാത്രിയിലെ ഫുഡ് ഡെലിവറിക്ക് ടിപ്പ്; സ്ക്രീന്‍ ഷോട്ട് പങ്കുവച്ച യുവതിയെ രൂക്ഷമായി വിമർശിച്ച് സോഷ്യൽ മീഡിയ

By Web TeamFirst Published Feb 6, 2024, 10:11 AM IST
Highlights

അയാളുടെ പേര് പോലും മറച്ച് വയ്ക്കാതെ, അയാളുടെ സമ്മതമില്ലാതെ ഈ സ്ക്രീന്‍ ഷോട്ട് നിങ്ങള്‍ക്ക് എങ്ങനെ പങ്കുവയ്ക്കാന്‍ തോന്നിയെന്ന് മറ്റൊരു ഉപയോക്താവ് ചോദിച്ചു. 


ഗര ജീവിതത്തിന്‍റെ അവിഭാജ്യഘടകമാണ് ഇന്ന് ഭക്ഷണ വിതര സംഘങ്ങള്‍. പകലും രാത്രിയും മാത്രമല്ല, ഏത് പാതിരാത്രിക്ക് ഓഡർ നല്‍കിയാലും വീട്ടുപടിക്കല്‍ ഭക്ഷണമെത്തിക്കാന്‍ ഇന്ന് നിരവധി ചെറുപ്പക്കാര്‍ ഇന്ന് തയ്യാറാണ്. സ്വിഗ്ഗിയും സൊമാറ്റോയും ഈ രംഗത്തെ കുത്തകളായി ഇന്ത്യയിലെ നഗരങ്ങള്‍ കീഴടക്കുന്നു. സാമൂഹിക ജീവിതവുമായി ഏറെ ഇഴചേര്‍ന്നത് കൊണ്ട് തന്നെ ഫുഡ് ഡെലിവറിയുമായി ബന്ധപ്പെട്ട ചെറിയ കാര്യം പോലും സാമൂഹിക മാധ്യമങ്ങള്‍ പങ്കുവയ്ക്കപ്പെടുന്നു. ഭക്ഷണം വൈകുന്നതും ഓർഡർ മാറി പോകുന്നതും പോലുള്ള സംഭവങ്ങളെ കുറിച്ചുള്ള പരാതികള്‍ ഇന്ന് നിരവധിയാണ്. ഇതിനിടെയാണ് പാതിരാത്രിയില്‍ ഭക്ഷണം വിതരണം ചെയ്തയാള്‍ ടിപ്പ് ചോദിച്ചതിന്‍റെ സ്ക്രീന്‍ ഷോട്ട് ഒരു യുവതി പങ്കുവച്ചത്. പിന്നാലെ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ യുവതിക്ക് നേരെ തിരിഞ്ഞു. 

സൊമാറ്റോ ഡെലിവറിയുടെ ചാറ്റിന്‍റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ച് കൊണ്ട് pri എന്ന എക്സ് ഉപയോക്ത ഇങ്ങനെ എഴുതി, 'ഇത് വിചിത്രമാണ് ബ്രോ'. എന്നാല്‍ യുവതിയുടെ പ്രതീക്ഷകള്‍ തെറ്റിച്ചായിരുന്നു സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ പ്രതികരണം. സ്ക്രിന്‍ ഷോട്ടില്‍ രാത്രി 11.30 ന് ഡെലിവറി ഏജന്‍റ് പാതിരാത്രിയിലെ ഭക്ഷണ വിതരണത്തിന് ദയവായി ടിപ്പ് നല്‍കാന്‍ ആവശ്യപ്പെടുന്നതായിരുന്നു ഉണ്ടായിരുന്നത്. ട്വീറ്റ് പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേര്‍ യുവതിയെ വിമര്‍ശിച്ച് രംഗത്തെത്തി. ഇത്തരം നിസാരമായ കാര്യം പങ്കുവയ്ക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ തോന്നി എന്നായിരുന്നു ചിലര്‍ ചോദിച്ചത്. ചിലര്‍ ജീവിക്കാനാണ് എല്ലാവരും ജോലി ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടി. ഒന്നുമില്ലെങ്കിലും പാത്രി രാത്രിയില്‍ സമയത്തിന് അയാള്‍ നിങ്ങള്‍ക്ക് ഭക്ഷണം എത്തിച്ച് തന്നില്ലേയെന്നായിരുന്നു മറ്റ് ചിലര്‍ ചോദിച്ചത്. 

Latest Videos

'അസലാമു അലൈക്കും ഗയ്സ്..... ' ; കശ്മീര്‍ 'ജന്നത്ത്' എന്ന് കുട്ടികൾ, ചേര്‍ത്ത് പിടിച്ച് സോഷ്യല്‍ മീഡിയ

11 വർഷം മുമ്പെടുത്ത സെല്‍ഫിയില്‍ പതിഞ്ഞ ആളെ കണ്ടോയെന്ന് യുവതി; 'ഇത് വിധി'യെന്ന് സോഷ്യല്‍ മീഡിയ !

അയാളുടെ പേര് പോലും മറച്ച് വയ്ക്കാതെ, അയാളുടെ സമ്മതമില്ലാതെ ഈ സ്ക്രീന്‍ ഷോട്ട് നിങ്ങള്‍ക്ക് എങ്ങനെ പങ്കുവയ്ക്കാന്‍ തോന്നിയെന്ന് മറ്റൊരു ഉപയോക്താവ് ചോദിച്ചു. "റൈഡർക്ക് ടിപ്പ്  കൊടുക്കാതിരിക്കുക എന്ന് നിങ്ങളുടെ കാര്യം. പക്ഷേ, ഈ ചാറ്റിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച്, ഒരു അടിസ്ഥാന തൊഴിലാളിയെ കളിയാക്കാനുള്ള നിങ്ങളുടെ മാനസികാവസ്ഥ യഥാര്‍ത്ഥത്തില്‍ ഏറ്റവും താഴെതട്ടിലുള്ള പെരുമാറ്റമാണ്.' മറ്റൊരാള്‍ മാന്യമായി തന്നെ അവളെ ഉപദേശിച്ച് തിരുത്താന്‍ ശ്രമിച്ചു. വിമർശനം രൂക്ഷമായപ്പോള്‍ താന്‍ ഡെലിവറി ബോയ്ക്ക് ടിപ്പ് നല്‍കിയെന്നും രാത്രിയില്‍ തന്നെ ഓർഡർ പൂര്‍ത്തീകരിച്ചതിന് അയാളുമായി ഒരു കഷ്ണം ഹൽവ കഴിച്ചെന്നും അവര്‍ കുറിച്ചു. ഒപ്പം താന്‍ തന്‍റെ അനുഭവം പറഞ്ഞതായിരുന്നുവെന്നും അവര്‍ എഴുതി. ഇപ്പോള്‍ തന്നെ അധിക ചാർജ്ജുകള്‍ നല്‍കിയാണ് താന്‍ ഓർഡർ നല്‍കിയത്. ഒന്നും സൌജന്യമായിരുന്നില്ലെന്നും  അവര്‍ കൂട്ടിച്ചേര്‍ത്തു. പക്ഷേ. മറ്റ് ഉപയോക്താക്കള്‍ അവരെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. വിമര്‍ശനങ്ങള്‍ കൂടിയതിന് പിന്നാലെ യുവതി തന്‍റെ പോസ്റ്റ് തന്നെ പിന്‍വലിച്ചു. 

'പോകാന്‍ വരട്ടെ...'; ട്രാക്കില്‍ രാജാവിന്‍റെ പക്ഷി, ലണ്ടനില്‍ ട്രയിന്‍ നിര്‍ത്തിയിട്ടത് 15 മിനിറ്റ് !
 

click me!