രണ്ട് വയസുകാരിക്ക് ലിങ്ക്ഡ്ഇൻ പേജ്; നമ്മള്‍ ഏങ്ങോട്ടാണ് പോകുന്നതെന്ന് സോഷ്യല്‍ മീഡിയ

By Web Team  |  First Published Aug 28, 2024, 3:45 PM IST

ടൈഗർ ചൗഹാന്‍ എന്ന രണ്ട് വയസുകാരിക്ക് വേണ്ടി കുട്ടിയുടെ അച്ഛന്‍ ആദ്യമായി ലിങ്ക്ഡിനില്‍ ഒരു പേജ് തുടങ്ങിയപ്പോള്‍ അത് വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്കാണ് വഴി തെളിച്ചത്. 

Social media criticises LinkedIn page for two year old girl


ന്ന് അത്യാവശ്യം മാന്യമായ ശമ്പളമുള്ള ഒരു ജോലി, പ്രത്യേകിച്ചും സ്വകാര്യ മേഖലയില്‍ കണ്ടെത്തണമെങ്കില്‍ വലിയ മത്സരമാണ് ഓരോ തോഴിലന്വേഷകരും നേരിടുന്നത്. ആദ്യമായി ജോലി അന്വേഷിക്കുന്ന ഒരാള്‍ മുതല്‍ പരിചയസമ്പന്നനായ ഒരു തൊഴിലന്വേഷകന്‍ വരെ ഇന്ന് ഈ സമ്മര്‍ദ്ദവും വെല്ലുവിളിയും നേരിടുന്നു. മറ്റെല്ലാ വിപണിയെ പോലെ തൊഴില്‍ മേഖലയും മത്സരാധിഷ്ഠിതമാണ്. പ്രൊഫഷണല്‍ ജോലിയാണ് നിങ്ങള്‍ അന്വേഷിക്കുന്നതെങ്കില്‍ ഇന്ന് ലിങ്ക്ഡ്ഇൻ പേജുകള്‍ ഏറെ പ്രധാനമാണ്. 

പതിയ ആളുകളെ ജോലിക്കെടുത്ത് അവരെ പരിശീലിപ്പിച്ച് വരുമ്പോഴാകും അടുത്ത കമ്പനിയിലേക്ക് കൂടുതല്‍ സാലറിയിലേക്ക് അവര്‍ പോകുന്നത്. ഇത് കമ്പനികള്‍ക്ക് വലിയ ബാധ്യത ഉണ്ടാക്കുന്നു. അതിനാല്‍ പലപ്പോഴും അനുഭവ പരിചയമുള്ളവരെ റിക്രൂട്ട് ചെയ്യാന്‍ കമ്പനികള്‍ തയ്യാറാകുന്നു. ഒരോ തൊഴിലന്വേഷകനും തങ്ങളുടെ നേട്ടങ്ങള്‍ രേഖപ്പെടുത്തുന്നതിനായി ഉപയോഗിക്കുന്ന സമൂഹ മാധ്യമ പേജാണ് ലിങ്ക്ഡ്ഇൻ. കഴിഞ്ഞ ദിവസം ടൈഗർ ചൗഹാന്‍ എന്ന രണ്ട് വയസുകാരിക്ക് വേണ്ടി കുട്ടിയുടെ അച്ഛന്‍ ആദ്യമായി ലിങ്ക്ഡിനില്‍ ഒരു പേജ് തുടങ്ങിയപ്പോള്‍ അത് വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്കാണ് വഴി തെളിച്ചത്. 

Latest Videos

മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ പുസ്തകം വായിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല; പിന്നാലെ ട്വിസ്റ്റ്

Nobody:

Indian parents: pic.twitter.com/2ywcqujgfx

— Ganesh Balakrishnan (@ganeshb78)

ഇന്ത്യയിലേക്ക് താമസം മാറ്റുന്നു, 'സുരക്ഷിത നഗരം' ഏതെന്ന് യുഎസ് യുവതി; പട്ടിക നിരത്തി ഇന്ത്യക്കാരും

"വെറും ഒരു കുട്ടി, ഈ ലോകത്ത് തന്‍റെ സ്ഥാനം കണ്ടെത്താൻ ശ്രമിക്കുന്നു." ലിങ്ക്ഡ്ഇൻ അക്കൌണ്ടില്‍ ടൈഗർ ചൗഹാൻ എന്ന കുട്ടിക്കായി എഴുതപ്പെട്ടു. ഒപ്പം കോഫിയ ഇന്ത്യ, ദില്ലി പബ്ലിക്ക് സ്കൂള്‍. ആര്‍ കെ പുരം. എന്നും കുറിച്ചു. കുട്ടിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കിയ ഇടത്ത്,  "ഞാനൊരു ചെറിയ കുട്ടിയാണ്. ഈ ലോകത്ത് ഞാന്‍ എന്‍റെതായ ഇടം തേടുന്നു. എനിക്ക് ഇന്ന് രണ്ട് വയസ്സ് തികഞ്ഞു,(26/8/2024). എന്‍റെ അച്ഛന്‍ എപ്പോഴും പറയും നെറ്റ്‍വര്‍ക്കാണ് നെറ്റ്‍വര്‍ത്തെന്ന്. അതിനാൽ എന്‍റെ കരിയറിൽ എന്നെ സഹായിക്കുന്ന നെറ്റ് വർക്കിനായി ഞാൻ ഇവിടെയുണ്ട്.' എന്നും ചേര്‍ക്കുപ്പെട്ടു. ടൈഗർ ചൗഹാന്‍റെ ലിങ്ക്ഡ്ഇൻ പേജ് വളരെ വേഗം വൈറലായി. അതേസമയം കുട്ടിയുടെ ലിങ്ക്ഡ്ഇൻ പേജ് സമൂഹ മാധ്യമമായ എക്സില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്. 

"ഈ ഘട്ടത്തിൽ, ഐഐടിജെഇ തയ്യാറെടുപ്പിനായി പോഡ്‍കാസ്റ്റുകൾ പ്ലേ ചെയ്യുന്ന ഗർഭിണിയായ ഭാര്യയുടെ വയറിൽ ആരെങ്കിലും ഹെഡ്ഫോൺ ഘടിപ്പിച്ചാൽ ഞാൻ ആശ്ചര്യപ്പെടില്ല." എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. "രണ്ട് വർഷം വൈകി- നമ്മൾ ഗർഭപാത്രത്തിൽ നിന്ന് തുടങ്ങുന്നു. അഭിമന്യുവിനെ ഓർമ്മയുണ്ടോ?" മറ്റൊരാള്‍ എഴുതി.  “വിചിത്രം. ആരാണ് ഒരു കുഞ്ഞിന് ലിങ്ക്ഡ്ഇൻ പ്രൊഫൈൽ സൃഷ്ടിക്കുന്നത്? ഇന്ത്യ തീർച്ചയായും തുടക്കക്കാർക്കുള്ളതല്ല." മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. "അദ്ദേഹം തന്‍റെ യുപിഎസ്‌സി, ഐഐടി കോച്ചിംഗ് എത്രയും വേഗം ആരംഭിക്കണം, അല്ലാത്തപക്ഷം അയാൾക്ക് നഷ്‌ടമാകും", എന്നായിരുന്നു മറ്റൊരു കുറിപ്പ്. 

തോക്കേന്തിയ താലിബാനികളുമൊത്ത് പുഞ്ചിരിച്ച് കൊണ്ട് യുവതിയുടെ സെൽഫി; വിമർശനവുമായി സോഷ്യൽ മീഡിയ

vuukle one pixel image
click me!
vuukle one pixel image vuukle one pixel image