ഭൂപടങ്ങളിൽ നിന്നും മാഞ്ഞുപോയ നഗരം; കാരണങ്ങളില്‍ സ്റ്റാലിന്‍റെ ഏകാധിപത്യം മുതല്‍ ഖനി സ്ഫോടനം വരെ !

By Web TeamFirst Published Oct 5, 2023, 4:31 PM IST
Highlights

സ്റ്റാലിന്‍റെ സ്വേച്ഛാധിപത്യ കാലത്ത് നിരവധി ലേബർ ക്യാമ്പുകൾ ഇവിടെ ഉണ്ടായിരുന്നു. ആയിരകണക്കിന് ആളുകൾ അന്ന് ആ ക്യാമ്പുകളിൽ മരിച്ച് വീണു. പിന്നാലെ ക്യാമ്പിന് മുന്നിലെ റോഡ് ബോൺസ് റോഡ് എന്ന് അറിയപ്പെട്ട് തുടങ്ങി. (Image: wikimedia commons)
 


ഗോസ്റ്റ് ടൗൺ എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ മിക്ക ആളുകളുടെയും മനസ്സിൽ ആദ്യം വരുന്നത് ചെർണോബിൽ പവർ പ്ലാന്‍റിന് ഏറ്റവും അടുത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരമായ പ്രിപ്യാറ്റ് ആയിരിക്കും. ചെർണോബിൽ ദുരന്തത്തെ അന്തർദേശീയമായി പ്രശസ്തമാക്കിയത് അതിനെ അടിസ്ഥാനമാക്കി നിർമ്മിച്ച നിരവധി സിനിമകളും സീരീസുകളും ഡോക്യുമെന്‍ററികളും ഒക്കെയാണ്. പ്രകൃതിദത്തമോ മനുഷ്യനിർമിതമോ ആയ ദുരന്തങ്ങൾ കാരണം ഒഴിഞ്ഞുകിടക്കുകയോ അവശിഷ്ടങ്ങളായി ചുരുങ്ങുകയോ ചെയ്ത മറ്റ് പ്രേത നഗരങ്ങളും ഭൂമിയിലുണ്ട്. അതിലൊന്നാണ് റഷ്യയിലെ കാദിക്ചാൻ (Kadykchan).

റഷ്യയുടെ വിദൂരദേശമായ കിഴക്ക് ഭാഗത്താണ് കാദിക്ചാൻ സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ ഒരു ഖനിയിലുണ്ടായ സ്ഫോടനമാണ് ഈ സൈബീരിയൻ നഗരത്തെ ഭൂപടങ്ങളിൽ നിന്നു പോലും അപ്രത്യക്ഷമാക്കിയത്. സ്ഫോടനത്തോടെ ഇവിടുത്തെ ജനങ്ങൾ ഈ നഗരം വിട്ടു പോവുകയായിരുന്നു. കഴിഞ്ഞ 30 വർഷത്തിലേറെയായി ജനവാസമില്ലാത്ത ഒരു പ്രേത നഗരമാണ് ഇത്. ഇപ്പോൾ ഇവിടെ അവശേഷിക്കുന്നത് ജീർണിച്ച കുറച്ച് കെട്ടിടങ്ങൾ മാത്രം. 

Latest Videos

ഭർത്താവിന്‍റെ ആരോഗ്യത്തിന് വേണ്ടി 'കല'ത്തെ വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നതായി മുംബൈ യുവതി !

ഉപേക്ഷിക്കപ്പെട്ട നഗരവുമായി ബന്ധപ്പെട്ട് മറ്റൊരു ഐതിഹ്യമുണ്ട്. ഈ നഗരം 'ബോൺസ് റോഡിന്‍റെ' (Road of Bones) അരികിലാണെന്നതാണ് ജനങ്ങൾ ഈ നഗരത്തെ ഉപേക്ഷിക്കാൻ കാരണമായി പറയുന്നത്. സ്റ്റാലിന്‍റെ (Stalin) സ്വേച്ഛാധിപത്യ കാലത്ത് നിരവധി ലേബർ ക്യാമ്പുകൾ ഇവിടെ ഉണ്ടായിരുന്നു. ആയിരകണക്കിന് ആളുകൾ അന്ന് ആ ക്യാമ്പുകളിൽ മരണപ്പെട്ടിരുന്നു. നിരവധി ആളുകൾ മരിച്ചതിനാൽ ബോൺസ് റോഡ് അറിയപ്പെടുന്നത് തന്നെ 'എല്ലുകളുടെ റോഡ്' എന്നാണ്. റഷ്യൻ ജനതയിൽ ഭയം വിതച്ച ഈ പ്രദേശം 'കോളിമ' (Kolyma) എന്നും അറിയപ്പെടുന്നു.  

1930-കളിൽ സോവിയറ്റ് കാലഘട്ടത്തിലെ ഏകാധിപതി ഈ ജനവാസമില്ലാത്ത ഭൂമിയിൽ നിന്ന് നിർബന്ധിത തൊഴിലാളികളെ ഉപയോഗിച്ച് ധാതുക്കളും ലോഹങ്ങളും സ്വർണ്ണവും വേർതിരിച്ചെടുക്കാൻ ഖനനം ആരംഭിച്ചു. 1930-കളിലും രണ്ടാം ലോക മഹായുദ്ധ കാലത്തും ഒരു ദശലക്ഷത്തിലധികം തടവുകാർ കോളിമയുടെ ഭയാനകമായ അവസ്ഥകളും -50C താപനിലയും സഹിച്ചു. ഇതിൽ രണ്ട് ലക്ഷം പേർ മരിച്ച് വീണു. 

ലോകത്തിലെ ഏറ്റവും 'ഭീകര' ബോഡിബിൽഡർ ഇല്ലിയ ഗോലെമിന്‍റെ ഡയറ്റ് പ്ലാൻ കേട്ടല്‍ ആരും ഒന്ന് അമ്പരക്കും !

1970-കളിൽ, ശീതയുദ്ധം രൂക്ഷമായതോടെ നഗരം കാര്യമായ വികസനത്തിന് വിധേയമായി. ഇവിടെ ജോലി അന്വേഷിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു. 1989-ൽ സോവിയറ്റ് യൂണിയന്‍റെ പതനത്തിന് ശേഷം, ജീവനക്കാർക്ക് ശമ്പളം ഉറപ്പ് നൽകാത്തതിനാൽ നഗരം മാന്ദ്യത്തിലേക്ക് നീങ്ങി. 35 വർഷം മുമ്പ് ബിബിസിയോട് സംസാരിച്ച ഒരു സിവിലിയൻ പറയുന്നതനുസരിച്ച്, ആളുകൾ ഭക്ഷണത്തിനായി നായ്ക്കളെ വെടിവെച്ച് കൊല്ലുന്ന തരത്തിൽ നിരാശാജനകമായ അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ എത്തി.

1996 നവംബർ 25-ന് തിരക്കേറിയ പ്രഭാത ഷിഫ്റ്റിനിടെ, ഖനിയിൽ ഒരു മീഥേൻ സ്ഫോടനം സംഭവിക്കുകയും 6 പേർ മരിക്കുകയും ചെയ്തു. ഇത് കാദിക്ചാനിലെ അവസാനത്തെ ഖനിയും അടച്ചുപൂട്ടാൻ കാരണമായി. ജീവനോപാധിയോ ഭക്ഷണമോ ഇല്ലാതെ വന്നതോടെ അതിജീവിച്ചവർ പിന്നീടുള്ള വര്‍ഷങ്ങളില്‍ നഗരം വിട്ടു. നഗരത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ജീവിച്ചത് 1989 ലാണ്. അന്ന് 5794 പേരുണ്ടായിരുന്ന നഗരമായിരുന്നു ഇത്. എന്നാല്‍ 2010 ന് ശേഷം മനുഷ്യരില്ലാത്ത ഉപേക്ഷിക്കപ്പെട്ട നഗരമായി മാറി. കാദിക്ചാന്‍ മനുഷ്യ സ്പര്‍ശമില്ലാതെ വിജനമായി.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

click me!