ഓട്ടോ ഡ്രൈവറുടെ വേറെ ലെവൽ ഐഡിയ, സീറ്റിന് പകരം ഓഫീസ് ചെയർ, വൈറലായി ചിത്രം

By Web TeamFirst Published Sep 24, 2024, 12:53 PM IST
Highlights

'ഓട്ടോ ഡ്രൈവറുടെ സീറ്റിൽ കൂടുതൽ സൗകര്യത്തിനായി ഒരു ഓഫീസ് കസേര വച്ചിരിക്കുന്നു, മാൻ ഐ ലവ് ബാം​ഗ്ലൂർ' എന്നാണ് ചിത്രത്തിന് കാപ്ഷൻ നൽകിയിരിക്കുന്നത്.

ഓട്ടോ ഡ്രൈവർമാർ വളരെ ക്രിയേറ്റീവാണ് എന്ന് പറയാറുണ്ട്. അതിപ്പോൾ ഓട്ടോയുടെ പേരിൽ തുടങ്ങി അതിലെ അലങ്കാരപ്പണികളിൽ വരെയും ഈ ക്രിയേറ്റിവിറ്റി കാണാം. എന്നാൽ, അതിലൊക്കെ അപ്പുറമാണ് ഈ ഓട്ടോ ഡ്രൈവർ എന്ന് പറയേണ്ടി വരും. ഓട്ടോയുടെ സീറ്റിന് അത്ര കംഫർട്ട് തോന്നുന്നില്ല എന്ന് തോന്നിയിട്ടാണോ എന്ന് അറിയില്ല മറ്റൊരു കസേര പിടിപ്പിച്ചയാളാണ് ഈ ഓട്ടോ ഡ്രൈവർ. 

ഡ്രൈവിം​ഗ് സീറ്റിൽ ഓട്ടോയുടെ സാധാരണ സീറ്റിന് പകരം ഒരു ഓഫീസ് ചെയറാണ് ഇയാൾ പിടിപ്പിച്ചിരിക്കുന്നത്. ബെം​​ഗളൂരുവിൽ നിന്നാണ് ഈ ദൃശ്യം പകർത്തിയിരിക്കുന്നത്. ഇതുപോലെയുള്ള രസകരമായ അനേകം ചിത്രങ്ങളും വീഡിയോകളും ബെം​ഗളൂരുവിൽ നിന്നും ഇതിന് മുമ്പും പുറത്ത് വന്നിട്ടുണ്ട്. ഈ ചിത്രം എക്സിൽ (ട്വിറ്റർ) പങ്കുവച്ചിരിക്കുന്നത് Shivani Matlapudi എന്ന യൂസറാണ്. 

Latest Videos

ചിത്രത്തിൽ കാണുന്നത് ഒരു ഓട്ടോ ഡ്രൈവർ ഓഫീസ് ചെയറിൽ ഇരുന്ന് ഓട്ടോ ഓടിക്കുന്നതാണ്. 'ഓട്ടോ ഡ്രൈവറുടെ സീറ്റിൽ കൂടുതൽ സൗകര്യത്തിനായി ഒരു ഓഫീസ് കസേര വച്ചിരിക്കുന്നു, മാൻ ഐ ലവ് ബാം​ഗ്ലൂർ' എന്നാണ് ചിത്രത്തിന് കാപ്ഷൻ നൽകിയിരിക്കുന്നത്. വളരെ പെട്ടെന്നാണ് ചിത്രം കേറിയങ്ങ് വൈറലായി മാറിയത്. നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയതും. 

auto driver’s seat had an office chair fixed for extra comfort, man i love bangalore 🤌🏼 pic.twitter.com/D1LjGZOuZl

— Shivani Matlapudi (@shivaniiiiiii_)

'ഞാൻ എത്രയും പെട്ടെന്ന് ബാം​ഗ്ലൂരിൽ ചെല്ലും, ആ യാത്ര അനുഭവിക്കാൻ‌ ഇനിയും കാത്തിരിക്കാൻ വയ്യ' എന്നാണ് ഒരാൾ കമന്റ് നൽകിയത്. മറ്റൊരാൾ കമന്റ് നൽകിയത്, 'പീക്ക് ബെം​ഗളൂരു, പീക്ക് കംഫർട്ട്' എന്നാണ്. 'ഇത് ബെം​ഗളൂരുവിൽ മാത്രം സംഭവിക്കുന്ന കാര്യമാണ്' എന്നാണ് മറ്റൊരാളുടെ കമന്റ്. എന്തായാലും, ഓട്ടോ ഡ്രൈവറുടെ ഐഡിയ കൊള്ളാം എന്ന് തന്നെയാണ് ഭൂരിപക്ഷാഭിപ്രായം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!