ആന്തരികാവയവങ്ങൾ നീക്കം ചെയ്യുന്ന സാധാരണ മമ്മിഫിക്കേഷനിൽ നിന്ന് സ്ക്രീമിംഗ് വുമണിനെ വ്യത്യസ്തയാക്കിയത്, അവരുടെ എല്ലാ അവയവങ്ങളും ശരീരത്തിനുള്ളിൽ തന്നെയുണ്ടായിരുന്നു എന്നതാണ്.
ഏതാണ്ട് ഒരു നൂറ്റാണ്ടിന് ശേഷം, നിലവിളിക്കുന്ന മുഖവുമായി കണ്ടെത്തിയ ഒരു പുരാതന ഈജിപ്ഷ്യൻ മമ്മിയുടെ പിന്നിലെ രഹസ്യം ശാസ്ത്രജ്ഞർ കണ്ടെത്തി. 1935 -ൽ ഈജിപ്തിലെ ദേർ എൽബഹാരി എന്ന സ്ഥലത്ത് ഒരു രാജകീയ വാസ്തുശില്പിയുടെ കുടുംബത്തിന്‍റെ ശവകുടീരത്തിനുള്ളിൽ നിന്ന് "സ്ക്രീമിംഗ് വുമൺ" (Screaming Woman) എന്ന് വിളിപ്പേരുള്ള അവശിഷ്ടങ്ങൾ കണ്ടെത്തിയത്.ആന്തരികാവയവങ്ങൾ നീക്കം ചെയ്യുന്ന സാധാരണ മമ്മിഫിക്കേഷനിൽ നിന്ന് സ്ക്രീമിംഗ് വുമണിനെ വ്യത്യസ്തയാക്കിയത്, അവരുടെ എല്ലാ അവയവങ്ങളും ശരീരത്തിനുള്ളിൽ തന്നെയുണ്ടായിരുന്നു എന്നതാണ്. ഇത് ശാസ്ത്രജ്ഞരെ തികച്ചും ആശയക്കുഴപ്പത്തിലാക്കി. അശ്രദ്ധമായ മമ്മിഫിക്കേഷനിൽ ആകസ്മികമായി അവളുടെ വായ തുറന്നതായിരിക്കാം എന്നായിരുന്നു ശാസ്ത്രലോകം ആദ്യം കരുതിയത്.
എന്നാൽ, ഇപ്പോൾ ഒരു പുതിയ ശാസ്ത്രീയ വിശകലനം വ്യത്യസ്തമായ ഉത്തരം കണ്ടെത്തിയിരിക്കുകയാണ്. കെയ്‌റോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ സഹർ സലീമിന്‍റെ അഭിപ്രായത്തിൽ, മമ്മിയുടെ തുറന്നിരിക്കുന്ന വായ കാഡവെറിക് സ്‌പാസ്‌മാണ് അതായത് അക്രമമായതോ അങ്ങേയറ്റം സമ്മർദപൂരിതമായതോ ആയ മരണങ്ങളിൽ മരണ സമയത്ത് സംഭവിക്കുന്ന പേശീബലത്തിന്‍റെ അപൂർവ രൂപമാണ്. അതിനർത്ഥം അവർ 'മരണസമയത്ത് അതീവ വേദനയോടെ നിലവിളിച്ച് മരിച്ചു' എന്നാണ്. സലീമും സഹ രചയിതാവ് ഡോ. സാമിയ എൽ-മെർഗാനിയും ഫ്രണ്ടിയേഴ്സ് ഇൻ മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു ജേണൽ ലേഖനത്തിലാണ് ഇക്കാര്യങ്ങൾ വിവരിക്കുന്നത്.
Study suggests famous Egyptian mummy’s ‘screaming’ face indicates agonizing death
View on Mecca Times: https://t.co/kNcxOKZU65 pic.twitter.com/wG189GvT4t
ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, മമ്മി നന്നായി സംരക്ഷിക്കപ്പെട്ടിരുന്നുവെന്നാണ് ഗവേഷണ സംഘം പറയുന്നത്. ജീവിച്ചിരിക്കുമ്പോൾ സ്ത്രീക്ക് ഏകദേശം 1.55 മീറ്റർ ( 5 അടി) ഉയരം ഉണ്ടായിരിക്കുമെന്ന് കണക്കാക്കുന്നു. സിടി സ്കാനുകൾ പ്രകാരം ഏകദേശം 48 വയസ്സുള്ളപ്പോളാണ് അവരുടെ മരണം സംഭവിച്ചത്. നട്ടെല്ലിൽ ഉൾപ്പെടെ നേരിയ സന്ധിവാതം ഉണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഗവേഷകർക്ക്, എംബാം ചെയ്യുന്ന മുറിവിന്‍റെ ഒരു ലക്ഷണവും കണ്ടെത്താനായില്ല, എല്ലാ അവയവങ്ങളും മമ്മിക്കുള്ളിൽ തന്നെയുണ്ടായിരുന്നു. എന്നാൽ മരണ കാരണം എന്തായിരിക്കും എന്ന് കണ്ടെത്താനായിട്ടില്ല.
കുപ്പത്തൊട്ടിയില്‍ കൈയിട്ട് വാരി യു എസ് യുവതി സമ്പാദിച്ചത് 64 ലക്ഷം രൂപ