വിവാഹ മോതിരം നഷ്ടപ്പെട്ടു, 20 ടൺ മാലിന്യം അരിച്ചുപെറുക്കി ശുചീകരണ തൊഴിലാളികള്‍; പിന്നെ ട്വിസ്റ്റ് !

By Web TeamFirst Published Nov 30, 2023, 3:55 PM IST
Highlights

യുഎസിലെ  ശുചീകരണ തൊഴിലാളികൾ ഒരു വിവാഹ മോതിരത്തിന് വേണ്ടി ഒരു മടിയും കൂടാതെ അരിച്ച് പെറുക്കിയത് 20 ടൺ മാലിന്യമായിരുന്നു.


വിവാഹ വേളയിലും വിവാഹാനന്തരവും ദമ്പതികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട വസ്തുക്കളിലൊന്നാണ് വിവാഹ മോതിരം. എന്നാല്‍, അതിനാല്‍ തന്നെ വിവാഹ മോതിരം നഷ്ടപ്പെട്ടാല്‍ കുടുംബം തന്നെ ഇല്ലാതാകുന്ന വേദയാണ് ചിലര്‍ക്ക്. നമ്മുടെ നാട്ടിലാണെങ്കില്‍ ചിലപ്പോള്‍ ആ ഒരു കാരണം കൊണ്ട് വിവാഹ ബന്ധം തന്നെ മുടങ്ങിപ്പോകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ യുഎസിലെ  ശുചീകരണ തൊഴിലാളികൾ ഒരു വിവാഹ മോതിരത്തിന് വേണ്ടി ഒരു മടിയും കൂടാതെ അരിച്ച് പെറുക്കിയത് 20 ടൺ മാലിന്യമായിരുന്നു.

അമ്പമ്പോ എന്തൊരു മുടി; ഏറ്റവും നീളം കൂടിയ മുടിക്കുള്ള ലോക റെക്കോർഡ് ഇന്ത്യക്കാരിക്ക് !

Latest Videos

ഭര്‍ത്താവിന്‍റെ കൈയില്‍ നിന്നാണ് വിവാഹ മോതിരം ചവറ്റുകൊട്ടയിലേക്ക് വീണത്. എന്നാല്‍ അത് അവിടം കൊണ്ട് തീര്‍ന്നില്ലെന്ന് നഗരത്തില്‍ നിന്നും മാലിന്യം ശേഖരിക്കുന്ന വിൻഡ്‌ഹാം ജനറൽ സർവീസസിന്‍റെ ഡയറക്ടർ ഡെന്നിസ് സെനിബാൾഡി പറയുന്നു. ഡെന്നിസ് സെനിബാൾഡിനെ വിളിച്ചാണ് യുവതി, തന്‍റെ വിവാഹ മോതിരം നഷ്ടപ്പെട്ടകാര്യം ആദ്യം പറയുന്നത്. ഒപ്പം അവര്‍ അദ്ദേഹത്തിന് ചില വിശദാംശങ്ങളും നല്‍കി. ഭർത്താവിന്‍റെ കൈയില്‍ നിന്നും ഏപ്പോഴാണ് വിവാഹ മോതിരം ചവറ്റുകുട്ടയിലേക്ക് വീണത്. ചവറ്റുകുട്ടയിൽ മറ്റെന്തൊക്കെയുണ്ടായിരുന്നു. ഭര്‍ത്താവ് ഏത് തരത്തിലുള്ള കാറോടിച്ചാണ് മാലിന്യ പ്ലാന്‍റില്‍ എത്തിയത്... തുടങ്ങിയ വിശദാംശങ്ങളെല്ലാം യുവതി അദ്ദേഹത്തോട് പറഞ്ഞു. 

തട്ടിപ്പോട് തട്ടിപ്പ്! ആയുസ്സ് വർദ്ധിപ്പിക്കാമെന്ന വ്യാജേന യുവതിയിൽ നിന്നും തട്ടിയെടുത്തത് 1.75 കോടി !

"എനിക്ക് വിശ്വസിക്കാനായില്ല. ഞാൻ അത് അവിടെ തന്നെ കണ്ടു. ഞങ്ങൾ ശേഖരിച്ച ചവറ്റുകുട്ടയിലൂടെ പോലും എനിക്ക് പോകേണ്ടി വന്നില്ല," മിസ്റ്റർ സെനിബാൾഡി പറഞ്ഞു. എന്നാല്‍, മാലിന്യ പ്ലാന്‍റിലെ 20 ടൺ മാലിന്യം അരിച്ച് പെറുക്കിയ ശേഷമാണ് വിവാഹ മോതിരം കണ്ടെത്തനായതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. "ഞാൻ മോതിരം കണ്ടെത്തി. അത് കൊണ്ടുവന്ന് അവൾക്കായി വൃത്തിയാക്കി, പിന്നെ അവളെ വിളിച്ച് പറഞ്ഞു. ബുധനാഴ്ച അവളുടെ ഹൃദയം തകര്‍ന്ന അവസ്ഥയിലായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച അവള്‍ സന്തോഷവതിയായിരുന്നു." സെൻഡിബാൾഡി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, വിവരം അറിയിക്കാന്‍ 15 മിനിറ്റ് കൂടി വൈകിയിരുന്നെങ്കില്‍ അത് മലിന്യ സംസ്കരണ യന്ത്രത്തിനകത്ത് പെട്ടേനെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'ലവ് ഇൻഷുറൻസ്' പോളിസി തുക നൽകാൻ വിസമ്മതിച്ച ഇൻഷുറൻസ് കമ്പനിക്കെതിരെ കേസ് കൊടുത്ത് യുവാവ് !

click me!