മനുഷ്യന്‍റെ പല്ലുകളോട് സാമ്യം; ചാര്‍ളി പിടികൂടിയ മത്സ്യം 'പാക്കു', പിരാനയുടെ ബന്ധു !

By Web TeamFirst Published Jul 22, 2023, 10:36 AM IST
Highlights

പിരാനയുമായി അടുത്ത ബന്ധമുള്ള തെക്കേ അമേരിക്കൻ മത്സ്യമായ 'പാക്കു' ആയിരുന്നെന്ന് മനസിലായപ്പോള്‍ ചാര്‍ളി ഭയന്നു. 


മേരിക്കയിലെ ഒക്ലഹോമയിലെ ചാർളി ക്ലിന്‍റൺ എന്ന കൗമാരക്കാരന്‍ കഴിഞ്ഞ ദിവസം വീടിന് സമീപത്തെ ഒരു കുളത്തില്‍ നിന്നും ഒരുമത്സ്യത്തെ പിടികൂടി.  പിടി കൂടുന്നതിനിടെ മത്സ്യത്തിന്‍റെ കടിയേറ്റ ചാർളി ക്ലിന്‍റൺ വേദനിച്ചതിനെ തുടര്‍ന്ന് മത്സ്യത്തെ പരിശോധിച്ചപ്പോള്‍ അതിന്‍റെ പല്ലുകള്‍ മനുഷ്യന്‍റെതിന് സമാനമായിരുന്നു. ഒക്‌ലഹോമ വന്യജീവി സംരക്ഷണ വകുപ്പ് ക്ലിന്‍റണിന്‍റെ ചിത്രവും മത്സത്തിന്‍റെ ചിത്രങ്ങളും തങ്ങളുടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. തുടര്‍ന്ന് ഇങ്ങനെ എഴുതി. "ചാർളി ക്ലിന്‍റൺ എന്ന യുവ മത്സ്യത്തൊഴിലാളിക്ക് വാരാന്ത്യത്തിൽ അയൽപക്കത്തെ കുളത്തിൽ മത്സ്യബന്ധനം നടത്തുമ്പോൾ അസാധാരണമായ കടിയേറ്റു. പിരാനയുമായി അടുത്ത ബന്ധമുള്ള തെക്കേ അമേരിക്കൻ മത്സ്യമായ 'പാക്കു' ആയിരുന്നെന്ന് മനസിലായപ്പോള്‍ ചാര്‍ളി ഭയന്നു. ഒക്‌ലഹോമയില്‍ നിന്ന് മുമ്പും പാക്കിവിനെ കിട്ടിയിട്ടുണ്ട്.' 

മരങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുമോ? ചര്‍ച്ചയ്ക്ക് തുടക്കമിട്ട് മരങ്ങള്‍ സഞ്ചരിക്കുന്ന വീഡിയോ !

ഭാര്യ, അമ്മ, ദിവസക്കൂലിക്കാരി, ഇന്ന് കെമിസ്ട്രിയില്‍ പിഎച്ച്ഡി ബിരുദധാരി; ഡോ. സാകെ ഭാരതിയുടെ ജീവിതം !

ഒക്‌ലഹോമയിലെ വന്യജീവി സംരക്ഷണ വകുപ്പിന്റെ അഭിപ്രായത്തിൽ, ഒക്‌ലഹോമയിലെ ജലാശയങ്ങളില്‍ പാക്കുവിനെ കാണാന്‍ കാരണം, ആളുകള്‍ അതിനെ വളര്‍ത്താനായി വാങ്ങുകയും പിന്നീട് ഇവയെ ജലാശയങ്ങളില്‍ ഉപേക്ഷിക്കുകയും ചെയ്യുന്നത് കൊണ്ടാണ്. "ഈ മത്സ്യങ്ങൾ പൊതുവെ മനുഷ്യർക്ക് ദോഷകരമല്ല, എന്നാൽ, ആവശ്യമില്ലാത്ത വളർത്തുമൃഗങ്ങളെ ജലാശയത്തില്‍ വലിച്ചെറിയുന്നത് തദ്ദേശീയ ജീവികൾക്ക് അവിശ്വസനീയമാംവിധം ദോഷകരമാണ്. പാക്കുവിന് 3.5 അടി നീളവും 88 പൗണ്ട് വരെ (ഏതാണ്ട് 40 കിലോ.) ഭാരവും വയ്ക്കാന്‍ കഴിയും. അവ വിചിത്രവും ആക്രമണാത്മകവുമായ ഇനമാണ്, അത് നമ്മുടെ പ്രാദേശിക ആവാസവ്യവസ്ഥയെ തകിടം മറിക്കും.' കുറിപ്പ് പെട്ടെന്ന് തന്നെ വൈറലായി, "താങ്ക്സ് ചാർലി, പാക്കുവിനെ പിടികൂടിയതിനും ഞങ്ങളുടെ ഒക്ലഹോമ വെള്ളത്തിൽ നിന്ന് അതിനെ പുറത്തെടുത്തതിനും!" ഒരു കാഴ്ചക്കാരനെഴുതി. 'മനുഷ്യന്‍റെ കൃത്രിമത്വത്തില്‍ പ്രകൃതി നരകിക്കുകയാണ്. എങ്കിലും പ്രകൃതി തന്നെ അവസാന വിജയി.' മറ്റൊരു കാഴ്ചക്കാരനെഴുതി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!