ഒരു ആശുപത്രിയുടെ പേരും മറ്റ് വിവരങ്ങളും രേഖപ്പെടുത്തിയ മരുന്ന് കുറിപ്പടിയില്‍ ഡോക്ടറുടെ യോഗ്യതയുടെ സ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത് പൊളിറ്റിക്കല്‍ സയന്‍സില്‍ എം എ ബിരുദം എന്നാണ്.
രോഗികളെ ചികിത്സിക്കാന്‍ പണ്ട് പാരമ്പര്യ വൈദ്യത്തെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍, യൂറോപ്യന്‍ സംസ്കാരം ലോകം മുഴുവനും വ്യാപിച്ച കൂട്ടത്തില്‍ ആധുനിക ചികിത്സാ സമ്പ്രദായമാ അലോപ്പതി ചികിത്സയും ലോകം മുഴുവനും വ്യാപിച്ചു. അതുവരെ ഓരോ ദേശത്തും നിലനിന്നിരുന്ന പ്രാദേശിക ചികിത്സാ സംവിധാനങ്ങൾ ഇതോടെ അപ്രത്യക്ഷമാവുകയോ ആളുകൾ ഉപേക്ഷിക്കുകയോ ചെയ്തു. അതോടൊപ്പം അലോപ്പതി ചികിത്സയ്ക്കായി പ്രത്യേകം പാഠ്യപദ്ധതികളും ലോകമെങ്ങും നിലവില്‍ വന്നു. അതിനായി പ്രത്യേകം കോഴ്സുകളുമെത്തി. ഇങ്ങനെ നിര്‍ദ്ദേശിക്കപ്പെട്ട കോഴ്സുകൾ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഒരാൾക്ക് രോഗിയെ ചികിത്സിക്കാന്‍ അധികാരമൊള്ളൂ. എന്നാല്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമിന്‍റെ ത്രഡ്സിലെ @medicinefile എന്ന അക്കൌണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു ചിത്രം ആളുകളെ അമ്പരപ്പിച്ചു. ഡോക്ടറുടെ ഡിഗ്രിയുടെ സ്ഥാനത്ത് എംബിബിഎസ് എന്നതിന് പകരം എഴുതിയിരുന്നത് 'പൊളിറ്റിക്കല്‍ സയന്‍സില്‍' എംഎ എന്നായിരുന്നു.
പങ്കുവയ്ക്കപ്പെട്ടത് ഒരു ആശുപത്രിയിലെ മറുന്ന് കുറുപ്പടിയായിരുന്നു. ഉത്തര്‍പ്രദേശിലെ ഹർദോയ് സിറ്റിയിലെ ഷാഹിദ്പൂറിലെ ശ്രീവാസ്തവ ക്ലിനിക്കില്‍ നിന്നുള്ള മരുന്നു കുറിപ്പടിയായിരുന്നു അത്. കുറിപ്പടിയില്‍ രണ്ട് ഡോക്ടർമാരുടെ പേരുകളായിരുന്നു ഉണ്ടായിരുന്നത്. ഡോ. ദിനേശ് ശ്രീവാസ്തവയുടെയും ഡോ. വരുണ്‍ ശ്രീവാസ്തവയുടെയും. ഡോ. ദിനേശ് ശ്രീവാസ്തവയുടെ ഡിഗ്രിയുടെ സ്ഥാനത്ത് ബിഎഎംഎസ്, ഫിസിഷ്യന്‍, സര്‍ജന്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍, ഡോ. വരുണ്‍ ശ്രീവാസ്തവയുടെ ഡിഗ്രിയുടെ സ്ഥാനത്ത് എംഎ പോളിറ്റിക്കല്‍ സയന്‍സ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. അദ്ദേഹത്തിന്‍റെത് ഗവേഷണ ബിരുദമാണോയെന്ന് ചില കാഴ്ചക്കാര്‍ സംശയമുയര്‍ത്തി.
Watch Video: 'സ്ഥിര വരുമാനമില്ലാത്തവർക്ക് വിവാഹം കഴിക്കാൻ അധികാരമില്ല'; ജഡ്ജിയുടെ പ്രസ്‍താവനയിൽ ചൂടുപിടിച്ച് സോഷ്യൽ മീഡിയ
Watch Video: എയർപോർട്ടിൽ വച്ച് തർക്കത്തിനിടെ വിവസ്ത്രയായി യുവതി; ഇനി വിമാനം കയറാൻ മാനസികനില പരിശോധന വേണമെന്ന് സോഷ്യൽ മീഡിയ
രേഖപ്പെടുത്തിയ യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഡോ. ദിനേശ് ശ്രീവാസ്തവയ്ക്ക് രോഗികളെ പരിശോധിക്കാനുള്ള യോഗ്യതയുണ്ട്. എന്നാല്‍ ഡോ.വരുണ്‍ ശ്രീവാസ്തവയ്ക്ക് അതിനുള്ള യോഗ്യതയില്ലെന്ന് വ്യക്തം. ഇനി മരുന്ന് കുറിപ്പടിയിലാകട്ടെ പാരസെറ്റാമോളിന്‍റെയും ബെക്കോസ്യൂളിന്‍റെയും പേരുകൾ ഹിന്ദിയിലാണ് എഴുതിയിരിക്കുന്നത്. അതേസമയം ഈ മറുന്ന് കുറിപ്പിടി യഥാര്‍ത്ഥ്യമാണോയെന്നും വ്യക്തമല്ല. എന്നാല്‍, ഇത് ഉപയോഗിച്ച് നിരവധി മീമുകളാണ് സമൂഹ മാധ്യമത്തില്‍ ഇതിനകം നിറഞ്ഞത്. ചിലര്‍ തമാശയായി കുറിച്ചത് അദ്ദേഹം 'പൊളിറ്റിക്കൽ ഡോക്ടറാ'കാമെന്നാണ്.
Watch Video: സ്ത്രീകൾക്ക് വേണ്ടി സീറ്റ് ഒഴിഞ്ഞ് കൊടുക്കാൻ മടിച്ച് യുവാവ്; കൂറച്ച് കൂടി മര്യാദയാവാമെന്ന് സോഷ്യൽ മീഡിയ