vuukle one pixel image

ഐപിഎല്‍: ചരിത്രം കുറിക്കാന്‍ സഞ്ജു സാംസണ്‍, വിമര്‍ശകര്‍ക്ക് മറുപടിയും നല്‍കണം; ആകാംക്ഷ മുറുകുന്നു

Jomit J  | Published: Apr 9, 2025, 2:33 PM IST

സമ്മിശ്രമായ ഒരു ഐപിഎല്‍ സീസണ്‍ തുടക്കം, ഐപിഎല്‍ പതിനെട്ടാം എഡിഷനിന്‍റെ ആരംഭം രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിനെ സംബന്ധിച്ച് ഇങ്ങനെയാണ്. സീസണില്‍ റോയല്‍സിന്‍റെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 37 പന്തില്‍ 66 റണ്‍സുമായി സഞ്ജു ത്രസിപ്പിക്കുന്ന തുടക്കം നേടിയിരുന്നു. എന്നാല്‍ ഇതിന് ശേഷം മലയാളി ബാറ്റര്‍ക്ക് ബിഗ്‌ സ്കോറിലേക്ക് എത്താനായില്ല. സീസണിലെ അഞ്ചാം മത്സരത്തില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ സഞ്ജുവും രാജസ്ഥാന്‍ റോയല്‍സും ഇറങ്ങുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷകളേറെ.