ഇനി ഏറ്റവുമധികം ടാക്സിയിൽവച്ച് മറക്കുന്നത് എന്തെല്ലാമാണ് എന്നതിന്റേയും പട്ടിക പുറത്ത് വിട്ടിട്ടുണ്ട്.
യാത്രക്കാർ എന്തൊക്കെയാണ് തങ്ങളുടെ ടാക്സികളിൽ മറന്നു വച്ചിട്ട് പോകാറുള്ളത് -ലിസ്റ്റ് പുറത്തുവിട്ട് ഊബർ. 9 -ാമത് ആന്വൽ ലോസ്റ്റ് ആൻഡ് ഫൗണ്ട് ഇൻഡെക്സിലാണ് ഊബർ പട്ടിക പുറത്ത് വിട്ടത്. സ്വർണ്ണ ബിസ്‌ക്കറ്റ്, വിവാഹ സാരി, പാചക സ്റ്റൗ തുടങ്ങിയവയെല്ലാം പെടുന്ന പട്ടികയാണ് ഊബർ പുറത്ത് വിട്ടിരിക്കുന്നത്.
ഇതിനുപുറമെ, യാത്രക്കാർ ഏറ്റവും കൂടുതൽ മറന്നുപോകുന്ന വസ്തുക്കൾ, നഗരങ്ങൾ, ദിവസങ്ങൾ, സമയങ്ങൾ എന്നിവയും ഊബർ പുറത്ത് വിട്ടിട്ടുണ്ട്. മാത്രമല്ല, എങ്ങനെ ഇങ്ങനെ മറന്നു പോകുന്ന വസ്തുക്കൾ യാത്രക്കാർക്ക് എളുപ്പത്തിൽ തിരികെ ലഭിക്കും എന്നതിനെ കുറിച്ചുള്ള വിശദാംശങ്ങളും ഊബർ പങ്കുവച്ചിട്ടുണ്ട്.
ഇനി ഇന്ത്യക്കാർ ഊബറിൽ ഉപേക്ഷിച്ചതിൽ അപൂർവം എന്ന് പറയാവുന്ന വസ്തുക്കൾ എന്തെല്ലാമാണ് എന്നല്ലേ?
25 കിലോഗ്രാം പശു നെയ്യ്, വീൽചെയർ, ഓടക്കുഴൽ, ഹെയർ വിഗ്, ഗ്യാസ് ബർണർ സ്റ്റൗ, വിവാഹ സാരി, സ്വർണ്ണ ബിസ്കറ്റ്, ടെലിസ്കോപ്പ്, അൾട്രാസോണിക് ഡോഗ് ബാർക്കിംഗ് കൺട്രോൾ ഡിവൈസ്, ഹവാൻ കുണ്ഡ് എന്നിവയാണത്രെ ആ അപൂർവമായ വസ്തുക്കൾ.
ഇനി ഏറ്റവുമധികം ടാക്സിയിൽവച്ച് മറക്കുന്നത് എന്തെല്ലാമാണ് എന്നതിന്റേയും പട്ടിക പുറത്ത് വിട്ടിട്ടുണ്ട്. ബാക്ക്പാക്ക്/ ബാഗ്, ഇയർഫോൺ/ സ്പീക്കർ, ഫോൺ, വാലറ്റ്/ പേഴ്സ്, കണ്ണട / സൺഗ്ലാസ്, താക്കോൽ, വസ്ത്രം, ലാപ്ടോപ്പ്, വാട്ടർ ബോട്ടിൽ / ബോട്ടിൽ, പാസ്പോർട്ട് ഇവയൊക്കെയാണത്രെ സാധാരണയായി ഏറ്റവും അധികം മറന്നു പോകുന്നത്.
ഇനി ഏറ്റവുമധികം മറന്നുപോകുന്ന നഗരങ്ങളുമുണ്ട് പട്ടികയിൽ. മുംബൈ, ഡെൽഹി എൻസിആർ, പൂനെ, ബാംഗ്ലൂർ, കൊൽക്കത്ത എന്നിവയാണ് ആ നഗരങ്ങൾ. ആഗസ്ത് മൂന്ന് ശനിയാഴ്ച ശിവരാത്രി ദിവസം, സപ്തംബർ 28 ശനിയാഴ്ച, മെയ് 10 വെള്ളിയാഴ്ച അക്ഷയ ത്രിതീയ ദിവസം ഈ ദിവസങ്ങളിലാണ് ഏറ്റവുമധികം സാധനങ്ങൾ മറന്നുവച്ചത് എന്നും പറയുന്നു.
വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് മിക്കവാറും ആളുകൾ സാധനം മറന്നു വയ്ക്കുന്നത്. അതും വൈകുന്നേരം ആറ് മണി, ഏഴ് മണി, എട്ട് മണി നേരത്താണത്രെ.